+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണ്‍ പുതുവത്സര, റിപ്പബ്ളിക് ദിനാഘോഷം ജനുവരി 26ന്

ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ സംഘടിപ്പിക്കുന്ന പുതുവത്സര, റിപ്പബ്ളിക് ദിനാഘോഷം ജനുവരി 26 ന് ഇന്ത്യന്‍ സമയം വൈകുന്നേരം 8.30ന് സൂം പ്ലാറ്റ് ഫോമില്‍ നടക്കും. അങ്കമാലി എംഎല്‍എ റ
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണ്‍ പുതുവത്സര, റിപ്പബ്ളിക് ദിനാഘോഷം ജനുവരി 26ന്
ലണ്ടന്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ സംഘടിപ്പിക്കുന്ന പുതുവത്സര, റിപ്പബ്ളിക് ദിനാഘോഷം ജനുവരി 26 ന് ഇന്ത്യന്‍ സമയം വൈകുന്നേരം 8.30ന് സൂം പ്ലാറ്റ് ഫോമില്‍ നടക്കും. അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

യുകെയിലെ ബ്രിസ്റേറാള്‍ മുന്‍ മേയര്‍ ടോം ആദിത്യ, പ്രശസ്ത മോട്ടിവേഷണല്‍ സ്പീക്കറും അബ്സൊല്യൂട്ട് ഐഎസ് അക്കാഡമ ഡയറക്ടര്‍ ഡോ. ജോബിന്‍ എസ് കൊട്ടാരം തുടങ്ങിയ പ്രമുഖ വ്യക്തികള്‍ക്കൊപ്പം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളും പങ്കെടുക്കും. തുടര്‍ന്നു മാജിക് ഫ്രെയിം അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ നൈറ്റ് ഉണ്ടായിരിക്കും.

പ്രോഗ്രാമിലേക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ഭാരവാഹികളായ ചെയര്‍മാന്‍ ജോളി തടത്തില്‍(+49 171 4426264), പ്രസിഡന്റ് ജോളി എം പടയാട്ടില്‍(+49 1575 3181523) എന്നിവര്‍ ഏവരേയും ഹാര്‍ദ്ദമായി സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയന്‍ ജനറല്‍ സെക്രട്ടറി ബാബു തോട്ടാപ്പിള്ളിയുമായി (00447577834404) ബന്ധപ്പെടുക.

Date 26/01/2023
Indian time 8.30 pm
UK time 3 pm
Germany time 4 pm.

Meeting ID: 83665613178
Passcode: 755632