ബ്രിസ്റ്റോൾ: പ്രശസ്ത വചന പ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിൽ ബ്രിസ്റ്റോളിലെ ഫീഷ്പോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ ജനുവരി 22 ഞായറാഴ്ച വൈകീട്ട് 7ന് വിശുദ്ധ കുർബാന അർപ്പിക്കുന്നു.
ബ്രിസ്റ്റോളിലെ വിശ്വാസികളെ കാണാനായും അവർക്കായി വിശുദ്ധ കുർബാന അർപ്പിക്കാനുമായി ഫാ സേവ്യർഖാൻ വട്ടായിൽ എത്തുന്നു. പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രി, പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്സി , അഭിഷേകാഗ്നി സിസ്റ്റേഴ്സ് സന്യാസ പൗരസ്ത്യ സഭ എന്നിവയുടെയും സ്ഥാപകനുമായ ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ വചനപ്രഘോഷണം ശ്രവിക്കാനുള്ള ഒരു മികച്ച അവസരമാണിത്.
കഴിഞ്ഞ രണ്ടാം ശനിയാഴ്ച കണ്‍വൻഷനിൽ ബർമിംഗ്ഹാം ബഥേൽ കണ്വൻഷൻ ഫാ. വട്ടായിലച്ചൻ നയിച്ചിരുന്നു. ഫാ. ഷൈജു നടുവത്താനിയുമായി ചേർന്നാണ് പുതുവത്സരത്തിലെ ആദ്യ രണ്ടാം ശനിയാഴ്ചയിലെ ശുശ്രൂഷ നടത്തിയത്.
വട്ടായിലച്ചനെ കാണാനും വചന പ്രഘോഷണം കേൾക്കാനും ബ്രിസ്റ്റോളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി എസ്ടിഎസ്എംസി വികാരി ഫാ. പോൾ വെട്ടിക്കാട്ട് അറിയിച്ചു.
വൈകിട്ട് ഏഴിന് ആരംഭിക്കുന്ന കുർബാന 9 വരെ തുടരും. ശേഷം അച്ചനെ കാണാനും സംസാരിക്കാനും അവസരമുണ്ടാകും.
ആ ദിവസത്തെ കുർബാന സമയങ്ങളിൽ മാറ്റമുണ്ടാകും. രാവിലെ 7.45ന് കുർബാന , സണ്‍ഡേ സ്കൂൾ 1.30, കുട്ടികളുടെ ഹോളി കുർബാന മൂന്നിന്.
എഴിന് വൈകീട്ട് ഫാ. സേവ്യർഖാൻ വട്ടായിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നു. ഈ അവസരം ഏവരും വിനിയോഗിക്കണമെന്ന് എസ്ടിഎസ്എംസിസി വികാരി റവ. ഫാ. പോൾ വെട്ടിക്കാട്ട് സിഎസ്ടി, കൈക്കാര·ാരായ സിജി വാദ്ധ്യാനത്ത്, മെജോ ജോയി, ബിനു ജേക്കബ്, ഫാമിലി യൂണിറ്റ് വൈസ് ചെയർമാൻ ജോർജ് തരകൻ എന്നിവർ എല്ലാവരേയും സ്നേഹപൂർവം ക്ഷണിക്കുന്നു.