ബ്രിസ്റ്റോൾ : യുബിഎംഎയുടെ പത്താം വാർഷിക ആഘോഷം അവിസ്മരണീയമായി. വേദിയിൽ ഗാനമേളയും നൃത്തവും ഒക്കെയായി ആഘോഷിച്ചപ്പോൾ അംഗങ്ങൾക്ക് അഭിമാനത്തിന്റെയും ആഘോഷത്തിന്റെയും ദിവസമായി മാറി. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പത്തുവർഷമായി യുബിഎംഎ പ്രവർത്തന മികവു കാണിക്കുന്പോൾ ഈ നേട്ടത്തിന് ഓരോ അംഗങ്ങൾക്കും അഭിമാനിക്കാവുന്നതാണ്. ആഘോഷങ്ങൾ മാത്രമല്ല ചാരിറ്റി ഉൾപ്പെടെ പ്രവർത്തനങ്ങളിൽ സജീവമായി ഓരോ വർഷവും മികച്ച മുന്നേറ്റമാണ് യുബിഎംഎ നടത്തുന്നത്.
യുബിഎംഎ ഡാൻസ് സ്കൂളിലെ കലാകാരികൾ അവതരിപ്പിച്ച വെൽക്കം ഡാൻസ് വേദിയെ കീഴടക്കി. പിന്നീട് പത്താം വാർഷിക ഉദ്ഘാടനം വേദിയിൽ നടന്നു. യുബിഎംഎ പ്രസിഡന്റ് ജോണ്‍ ജോസഫ് ഏവരേയും ആഘോഷരാവിലേക്ക് സ്വാഗതം ചെയ്തു. ബ്രാഡ്ലി സ്റ്റോക്ക് കൗണ്‍സിലർ ടോം ആദിത്യ, ബ്രിസ്ക പ്രസിഡന്റ് ജാക്സണ് ജോസഫ് തുടങ്ങിയവർ മുഖ്യ അതിഥികളായിരുന്നു. വിശിഷ്ടാതിഥികൾക്കൊപ്പം യുബിഎംഎയുടെ മുൻകാല ഭാരവാഹികൾ നിലവിലെ കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ആഘോഷ രാവ് ഉദ്ഘാടനം ചെയ്തു.
പത്താം വാർഷിക ആഘോഷത്തിന്റെ ഭാഗമായ കേക്ക് മുറിക്കൽ യുബിഎംഎയിലെ മുതിർന്ന അംഗമായ മാത്യു ചിറയത്ത് നിർവഹിച്ചു. ഉദ്ഘാടന പ്രസംഗത്തിൽ ടോം ആദിത്യ യുബിഎംഎ ബ്രിസ്റ്റോൾ മലയാളി സമൂഹത്തിന് നൽകിയ മികച്ച സംഭാവനകളെ ഓർമ്മിപ്പിച്ചു. തുടക്കം മുതലേ യുബിഎംഎയുടെ അസോസിയേഷൻ പ്രവർത്തനങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. യുബിഎംഎയിൽ നിന്ന് ധാരാളം രാഷ്ട്രീയ നേതാക്കളുണ്ടാകട്ടെ, യുവജനങ്ങൾ ഉയർന്ന നിലയിലേക്ക് വരട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ബ്രിസ്ക പ്രസിഡന്റ്് ജാക്സണ് ജോസഫ് ആശംസകൾ നേർന്നു.
പിന്നീട് ഒരുപിടി പരിപാടികളാണ് വേദിയിൽ അരങ്ങേറിയത്. ബോളിവുഡ് ഡാൻസ്, ബ്രിസ്റ്റോൾ യുണി സ്റ്റുഡന്റ്സിന്റെ ഡാൻസ് എന്നിങ്ങനെ വേദിയിൽ വർണശബളമായ പരിപാടികൾ അരങ്ങേറി.
അയർലൻഡിൽ നിന്നുമെത്തിയ സോൾ ബീറ്റ്സ് ഒരുക്കിയ ഗാനമേള വലിയ ഓളമാണ് സൃഷ്ടിച്ചത്. ജിജി ലൂക്കോസ് സൗണ്ട് ആൻഡ് ലൈറ്റ് കൈകാര്യം ചെയ്തു. വേദി ഉണ്ണികൃഷ്ണൻ നായരും ഫോട്ടോ അജി സാമുവലും, വീഡിയോ സബിനും കൈകാര്യം ചെയ്തു. വിഭവ സമൃദ്ധമായ ഡിന്നർ ഒരുക്കി ജിജോ പാലാട്ടി യുബിഎംഎ പരിപാടിയുടെ ആഘോഷത്തിന്റെ ഭാഗമായി.യുകെയിലെ പ്രമുഖ മോർട്ട്ഗേജ് അഡ് വൈസിംഗ് സ്ഥാപനമായ ഇൻഫിനിറ്റി മോർട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറായിരുന്നു.
യുബിഎംഎ സെക്രട്ടറി ബീന മെജോ ഏവർക്കും നന്ദി പറഞ്ഞു. ബിൻസി ജെയ്, സോണിയ റെജി, ജിജി ജോണ്‍ എന്നിവർ പ്രോഗ്രാം കോഡിനേറ്റേർസ് ആയിരുന്നു. പ്രസിഡന്റ് ജോണ്‍ ജോസഫ്, സെക്രട്ടറി ബീന മെജോ, ട്രഷറർ ജെയ് ചെറിയാൻ, വൈസ് പ്രസിഡന്റ് സെബിയാച്ചൻ പാലിമറ്റം , ജോയ്ന്റ് ട്രഷറർ റെജി തോമസ് എക്സിക്യൂട്ടീവ് അംഗങ്ങളായ മാത്യു ചിറയത്ത് , മെജോ ചെന്നേലിൽ, ജോമോൻ മാമച്ചൻ, ബിജു പപ്പാരിൽ , സോണി ജെയിംസ്, ഷിജു അകപ്പടി, ജോബിച്ചൻ ജോർജ് എന്നിവർ പരിപാടിയുടെ മികച്ച വിജയത്തിനായി മുന്നിൽ നിന്ന് പ്രവർത്തിച്ചു.