ഉളളടക്കമേഖലയുടെ ബാഹുല്യം കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ലഘൂകരിച്ച്, തുടർപഠനം പ്രോൽസാഹിപ്പിക്കാനും പഠനം ശിശുസൗഹൃദമാക്കുന്നതിനുമുളള നടപടിയുടെ ഭാഗമായിട്ട് ചോദ്യപേപ്പറിൽ ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.
2020 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി പരീക്ഷയിൽ ഉളളടക്ക ഭാരവും കുട്ടികളുടെ പരീക്ഷ സമ്മർദ്ദവും ലഘൂകരിക്കുന്നതിനായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി സാമൂഹ്യശാസ്ത്ര ചോദ്യ പേപ്പറിൽ വരുത്തിയിരിക്കുന്ന ക്രമീകരണങ്ങൾ മനസിലാക്കി വേണം കുട്ടികൾ പരീക്ഷയ്ക്ക് തയാറെടുക്കാൻ.
സാമൂഹ്യശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട് രണ്ടു ഭാഗങ്ങളാണ് വിലയിരുത്തലിനുളളത് ഇതിൽ സാമൂഹ്യ ശാസ്ത്രം - I- ൽ ചരിത്രം, രാഷ്ടതന്ത്രം, സാമൂഹ്യശാസ്ത്രം വിഷയങ്ങളിലായി 11 യൂണിറ്റും, സാമൂഹ്യശാസ്ത്രം - II -ൽ ഭൂമിശാസ്ത്രം, സാന്പത്തികശാസ്ത്രം, വിഷയങ്ങളിൽ 10 യൂണിറ്റുകൾ ഉൾപ്പെടെ 21 യൂണിറ്റുകളാണ് പഠിക്കാനുളളത്.
ഉളളടക്കമേഖലയുടെ ബാഹുല്യം കുട്ടികളിൽ സൃഷ്ടിക്കുന്ന മാനസിക പിരിമുറുക്കം ലഘൂകരിച്ച്, തുടർപഠനം പ്രോൽസാഹിപ്പിക്കാനും പഠനം ശിശു സൗഹൃദമാക്കുന്നതിനുമുളള നടപടിയുടെ ഭാഗമായിട്ടാണ് ഇത്തരം ക്രമീകരണം വരുത്തിയിട്ടുളളത്.
ക്രമീകരണങ്ങൾ എന്തൊക്കെ?
= ചോദ്യപേപ്പറിൽ A, B എന്ന് രണ്ട് ഭാഗങ്ങൾ ഉണ്ടായിരിക്കും.
= A വിഭാഗത്തിലെ എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായും ഉത്തരമെഴുതേണ്ടതാണ്.
= B വിഭാഗത്തിലുളള ചോദ്യങ്ങളിൽ നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരമെഴുതാവുന്നതാണ്.
= രണ്ട് വിഭാഗങ്ങൾക്കും 40 വീതം സ്കോറുകളാണ് നിശ്ചയിച്ചിരിക്കുന്നത്
= A വിഭാഗത്തിൽ സാമൂഹ്യശാസ്ത്രം - I -ൽ നിന്ന് 5 യൂണിറ്റുകളും സാമൂഹ്യശാസ്ത്രം II- ൽ നിന്ന് നാലു യൂണിറ്റുകളും ഉൾപ്പെടുത്തി മൊത്തം ഒമ്പതു യൂണിറ്റുകളിൽ നിന്നുളള ചോദ്യങ്ങൾക്ക് നിർബന്ധമായും ഉത്തരമെഴുതണം.
നിർബന്ധമായും ഉത്തരമെഴുതേണ്ടവ
സാമൂഹ്യശാസ്ത്രം- I
1. ബ്രിട്ടീഷ് ചൂഷണവും ചെറുത്തു നിൽപ്പുകളും
2. സമരവും സ്വാതന്ത്ര്യവും
3. കേരളം ആധുനികതയിലേക്ക്
4. പൊതുഭരണം
5. സാമൂഹ്യശാസ്ത്രം എന്ത് ? എന്തിന് ?
സാമൂഹ്യശാസ്ത്രം- II
1. വൈവിധ്യങ്ങളുടെ ഇന്ത്യ
2. ഇന്ത്യ - സാന്പത്തിക ഭൂമിശാസ്ത്രം
3. പൊതുചെലവും പൊതുവരുമാനവും
4. ധനകാര്യസ്ഥാപനങ്ങളും സേവനങ്ങളും
= Bവിഭാഗത്തിൽ ശേഷിക്കുന്ന സാമൂഹ്യശാസ്ത്രം - I ലെ ആറ് യൂണിറ്റുകളും സാമൂഹ്യശാസ്ത്രം-II ലെ ആറ് യൂണിറ്റുകളും കൂടി 12 യൂണിറ്റുകളെ രണ്ടിന്റെ ക്ലസ്റ്ററുകളായി തിരിച്ച് കുട്ടിക്ക് ഒന്നുവീതം തിരഞ്ഞെടുത്ത് പൊതുപരീക്ഷയ്ക്ക് പഠിക്കാൻ അവസരം ലഭിക്കുന്നു. ഇതിലൂടെ ആറ് യൂണിറ്റുകൾ ഒഴിവാക്കി പരീക്ഷാ തയാറെടുപ്പ് നടത്തുവാൻ കുട്ടിക്ക് അവസരം ലഭിക്കുന്നു.
സാമൂഹ്യശാസ്ത്രം- I
1. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങൾ, അല്ലെങ്കിൽ ലോകം ഇരുപതാം നൂറ്റാണ്ടിൽ
2. സംസ്കാരവും ദേശീയതയും, അല്ലെങ്കിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ
3. രാഷ്ട്രവും രാഷ്ട്രതന്ത്രശാസ്ത്രവും, അല്ലെങ്കിൽ പൗരബോധം
സാമൂഹ്യശാസ്ത്രം- II
1. ഋതുഭേദങ്ങളും സമയവും, അല്ലെങ്കിൽ കാറ്റിന്റെ ഉറവിടം തേടി
2. ആകാശകണ്ണുകളും അറിവിന്റെ വിശകലനവും, അല്ലെങ്കിൽ ഭൂതലവിശകലനം ഭൂപടങ്ങളിലൂടെ
3. മാനവവിഭവശേഷി വികസനം ഇന്ത്യയിൽ , അല്ലെങ്കിൽ ഉപഭോക്താവ് - സംതൃപ്തിയും സംരക്ഷണവും
പരീക്ഷ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
= പരീക്ഷ തുടങ്ങുന്നതിന് മുൻപ് 15 മിനിറ്റ് സമാശ്വാസ സമയമായി നൽകാറുണ്ട്. ഈ സമയത്ത് പരീക്ഷാർത്ഥികൾക്ക് ചോദ്യങ്ങൾ വായിച്ച് മനസ്സിലാക്കുന്നതിനും, തങ്ങൾക്ക് ലഭിച്ചിരിക്കുന്ന രണ്ടര മണിക്കൂർ സമയം ഫലപ്രദമായി വിനിയോഗിക്കേണ്ടത് എങ്ങനെയെന്ന് ആസൂത്രണം ചെയ്യുന്നതിനും, ശരിയായ ഉത്തരങ്ങൾ പുനർചിന്തനം ചെയ്യുന്നതിനുളള സമയമാണ്.
=ചോദ്യത്തിന്റെ സ്കോർ, സമയം എന്നിവ പരിഗണിച്ച് വേണം ഉത്തരമെഴുതാൻ അല്ലെങ്കിൽ കൃത്യമയത്ത് പരീക്ഷ പൂർത്തിയാക്കാൻ കഴിയാതെ വരും.
=പാർട്ട് ‘എ’ യിലെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതണം. പാർട്ട് ‘ബി’ യിലെ ഓരോ ചോദ്യങ്ങളിൽ ഏതെങ്കിലും ഒരു ചോദ്യത്തിന് മാത്രമേ ഉത്തരമെഴുതേണ്ടതുളളു.
യൂണിറ്റുകളുടെ സ്കോർ വിശദാംശങ്ങൾ
= ചോദ്യപേപ്പർ എ യിൽ 1 സ്കോർ (അതിഹ്രസ്വേത്തര ചോദ്യങ്ങൾ) 3,4 സ്കോർ ( ഹ്രസ്വേത്തര ചോദ്യങ്ങൾ ) ചോദ്യങ്ങളിലാണ് കണ്ടുവരുന്നത്. ഇതിൽ സാമൂഹ്യശാസ്ത്രം -I-ൽ നിന്ന് മൊത്തം 20 സ്കോറും സാമൂഹ്യശാസ്ത്രം II-ൽ നിന്ന് മൊത്തം 20 സ്കോറും അങ്ങനെ 40 സ്കോർ ചോദ്യങ്ങളാണ് ഉണ്ടാവുക.
ചോദ്യപേപ്പർ പാർട്ട് ബി യിൽ 3,4, സ്കോർ ( ഹ്രസ്വോത്തര ചോദ്യങ്ങൾ ) 5, 6സ്കോർ ( ഉപന്യാസചോദ്യങ്ങൾ) ചോദ്യങ്ങളാണ് ഉണ്ടാവുക. ഇതിൽ സാമൂഹ്യശാസ്ത്രം -I-ൽ നിന്ന് മൊത്തം 20 സ്കോറും സാമൂഹ്യശാസ്ത്രം II-ൽ നിന്ന് മൊത്തം 20 സ്കോറും അങ്ങനെ ആകെ 40 സ്കോർ ചോദ്യങ്ങാണ് ഉണ്ടാവുക.
= ഭൂമിശാസ്ത്രത്തിൽ മാപ്പ് ഒരു നിർബന്ധിത ചോദ്യമായിരിക്കും. ഇതിന് 4 സ്കോർ ആണ് കണ്ട് വരുന്നത്. ഇത്തരം ചോദ്യങ്ങളിൽ ഭൗതികസവിശേഷതകൾ (നദികൾ, പർവ്വതങ്ങൾ, പീഠഭൂമികൾ മുതലായവ) മാനവിക സവിശേഷതകൾ ( തുറമുഖങ്ങൾ, പ്രധാന നഗരങ്ങൾ, റെയിൽവേ ആസ്ഥാനങ്ങൾ) എന്നിവ ഉൾപ്പെടുത്തിയായിരിക്കും ചോദ്യങ്ങൾ ഉണ്ടാവുക. നാല് സവിശേഷതകൾ രേഖപ്പെടുത്തുന്നതിന് നാല് സ്കോർ ലഭിക്കും.
സാമൂഹ്യശാസ്ത്രം -I
പാർട്ട് A - 20 സ്കോർ (നിർബന്ധമായും പഠിക്കേണ്ട യൂണിറ്റുകൾ)

പാർട്ട് B - 20 സ്കോർ ( തിരഞ്ഞെടുത്ത് പഠിക്കേണ്ട യൂണിറ്റുകൾ)
സാമൂഹ്യശാസ്ത്രം -II
പാർട്ട് B- 20 സ്കോർ ( തിരഞ്ഞെടുത്ത് പഠിക്കേണ്ട യൂണിറ്റുകൾ)
സാമൂഹ്യശാസ്ത്രം I അടിസ്ഥാനമാക്കിയുളള മാതൃകാ ചോദ്യങ്ങൾ
= സാമൂഹ്യ ശാസ്ത്രം -I - ൽ ഒന്നു മുതൽ ഏഴുവരെയുളള യൂണിറ്റുകൾ ചരിത്രവുമായി ബന്ധപ്പെട്ടവയും 8 മുതൽ 10 വരെയുളള യൂണിറ്റുകൾ രാഷ്ട്രതന്ത്രവുമായി ബന്ധപ്പെട്ടവയും 11 -ാമത്തെ യൂണിറ്റ് സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ടവയുമാണ്.
= ചരിത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ നിന്ന് ( 1 മുതൽ 7 വരെയുളള യൂണിറ്റുകൾ ) 25 സ്കോറിനുളള ചോദ്യങ്ങളും രാഷ്ട്രതന്ത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ നിന്ന് (8 മുതൽ 10 വരെയുളള യൂണിറ്റുകൾ ) 12 സ്കോറിനുളള ചോദ്യങ്ങളും, സാമൂഹശാസ്ത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങളിൽ നിന്ന് ( യൂണിറ്റ് 11 ) 3 സ്കോറിനുളള ചോദ്യങ്ങളുമാണ് പൊതുവേ ചോദിക്കുന്നതായി കണ്ടു വരുന്നത്.
സാമൂഹ്യശാസ്ത്രം പാർട്ട് 1 - ലെ ചരിത്രപാഠ ഭാഗത്തിലെ ലോകചരിത്രം യൂണിറ്റ് 1 ഉം 2 ഉം പാർട്ട് Bൽ ഒരുക്ലസ്റ്ററായിട്ടാണ് പരിഗണിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയിട്ടുളള മാതൃകാ ചോദ്യങ്ങൾ നമുക്ക് പരിചയപ്പെടാം
ലോകചരിത്രം - യൂണിറ്റ് 1 ഉം 2 ഉം
യൂണിറ്റ് 1 - ലോകത്തെസ്വാധീനിച്ച വിപ്ലവങ്ങൾ
യൂണിറ്റ് 2 - ലോകം ഇരുപതാം നൂറ്റാണ്ടിൽ
1. ബ്രിട്ടൻ അമേരിക്കൻ കോളനികളിൽ നടപ്പിലാക്കിയ മെർക്കന്റലിസ്റ്റ് നിയമങ്ങൾ അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന് കാരണമായതെങ്ങനെ ? വിശദമാക്കുക.
അല്ലെങ്കിൽ
ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ യൂറോപ്യൻ മേൽക്കോയ്മ സ്ഥാപിക്കാൻ ഇടായായ സാഹചര്യമെന്ത്? (സ്കോർ 4)
ഉത്തര സൂചിക
കപ്പലുകൾക്കുളള നിയന്ത്രണം - കോളനികളിൽ നിന്നോ കോളനികളിലേക്കോ സാധനങ്ങൾ കൊണ്ടു പോകുന്നത്. ഇംഗ്ലീഷ് കപ്പലുകളിലോ കോളനികളിൽ നിർമ്മിച്ച കപ്പലുകളിലോ മാത്രമായിരിക്കണം.
കയറ്റുമതി നിയന്ത്രണം - കോളനികളിൽ ഉൽപ്പാദിപ്പിച്ചിരുന്ന പഞ്ചസാര, കന്പിളി, പരുത്തി, പുകയില തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് മാത്രമേ കയറ്റി അയക്കാവൂ.
സ്റ്റാന്പ് നിയമം - കോളനികളിലെ നിയമപരമായ പ്രമാണങ്ങൾ, വർത്തമാനപത്രങ്ങൾ , ലഘുലേഖകൾ, ലൈസൻസുകൾ തുടങ്ങിയവയിലെല്ലാം ഇംഗ്ലണ്ടിന്റെ സ്റ്റാന്പ് പതിക്കണം.
ഇംഗ്ലീഷ് സൈന്യത്തിനുളള സഹായം - കോളനികളിൽ നിലനിർത്തിയിട്ടുളള ഇംഗ്ലീഷുകാരുടെ സൈന്യത്തിനുളള താമസസ്ഥലവും അത്യാവശ്യ സൗകര്യങ്ങളും കോളനിക്കാർ നൽകണം.
ഇറക്കുമതിച്ചുങ്കം - കോളനികളിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന തേയില, ഗ്ലാസ്, കടലാസ് എന്നിവയ്ക്ക് ഇറക്കുമതിച്ചുങ്കം നൽകണം.
അല്ലെങ്കിൽ
• ഫാക്ടറികളിൽ മൂലധന നിക്ഷേപം നടത്തി
• മുതലാളിമാർ ഉല്പാദനം കൂട്ടി
•ഇത് ലാഭത്തിൽ വർദ്ധനവ് ഉണ്ടാക്കി
•ലാഭം ലക്ഷ്യമാക്കി ഉല്പാദനവും വിതരണവും സ്വകാര്യ വ്യക്തികൾ കൈക്കലാക്കി
•വൻകിട വ്യവസായങ്ങളുടെ വരവ് മൂലധന നിക്ഷേപത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.
•അമിതോല്പാദനം കാരണം വിദേശകന്പോളങ്ങൾ നേടി പോകേണ്ടി വന്നു.
•ഏഷ്യൻ ആഫ്രിക്കൻ രാജ്യങ്ങളിൽ സൈനിക ശേഷിയും രാഷ്ട്രീയാ ധികാരവും ഉപയോഗിച്ച് സാന്പത്തിക ചൂഷണം നടത്തി.
2.ഫ്രഞ്ച് സമൂഹത്തിലെ ഒന്നും രണ്ടും എസ്റ്റേറ്റുകൾക്കെതിരെ പോരാടാൻ മൂന്നാം എസ്റ്റേറ്റിനെ പ്രേരിപ്പിച്ച സാമൂഹ്യസാഹചര്യം എന്ത്?
അല്ലെങ്കിൽ
"ഒന്നാം ലോകയുദ്ധത്തിന്റെ കൊടുതികൾ അനുഭവിക്കാത്ത രാജ്യമായിരുന്നു അമേരിക്ക’’ പ്രസ്താവന സാധൂകരിക്കുക. (സ്കോർ 3)
ഉത്തരസൂചിക
•കർഷകരുടെ അധ്വാനഭാരം ചൂഷണം ചെയ്ത് ജീവിച്ചിരുന്ന പ്രഭുക്കന്മാർ.
•കൃഷിക്ക് യോഗ്യമായ ഭൂമിയുടെ ഭൂരിഭാഗവും രാജാവും പ്രഭുക്കന്മാരും സഭയും ചേർത്ത് സ്വന്തമാക്കി.
•ഉയർന്ന പദവിയുളള പുരോഹിതന്മാർ ധൂർത്തും ഉല്ലാസവും നിറഞ്ഞ ജീവിതമാണ് നയിച്ചിരുന്നത്.
അല്ലെങ്കിൽ
• അമേരിക്കയിൽ വച്ച് യുദ്ധം നടന്നില്ല
•യുദ്ധത്തിൽ തകർന്ന യൂറോപ്യൻ രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് വൻ തോതിൽ വായ്പകൾ വാങ്ങി.
•ആഗോള വിനിമയത്തിന്റെ അടിസ്ഥാനം ബ്രിട്ടീഷ് പൗണ്ടിന് പകരം അമേരിക്കൻ ഡോളറായിമാറി.
3. ചൈന ഒരു ജനകീയ റിപ്പബ്ലിക്കായതെങ്ങനെയെന്ന് വിശദമാക്കുക.
അല്ലെങ്കിൽ
ഇറ്റലിയിലെ ഫാഷിസവും ജർമ്മനിയിലെ നാസിസവും ലോക സമാധാനത്തിന് ഭീഷണിയായതെങ്ങനെ? (സ്കോർ 6)
ഉത്തരസൂചിക
• വിദേശാധിപത്യത്തിനുകൂലമായ മഞ്ചുരാജവംശത്തിന്റെ ഭരണം
• മഞ്ചു രാജവംശത്തിനെതിരായി ബോക്സർകലാപം
• മഞ്ചുരാജഭരണത്തിനും വിദേശഇടപെടലുകൾക്കും എതിരായി ഡോ.സണ്യാത് സെന്നിന്റെ നേതൃത്വത്തിലുളള വിപ്ലവം
• സണ്യാത് സെന്നിന്റെ നേതൃത്വത്തിൽ കുമിന്താങ്പാർട്ടി റിപ്ബ്ലിക്കൻ ഭരണം സ്ഥാപിച്ചു.
• ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കപ്പെട്ടു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും കൂമിന്താങ് റിപ്പബ്ലിക്കും സഹകരിച്ച് മുന്നോട്ട് നീങ്ങി.
• സണ്യാത് സെന്നിന്റെ മരണത്തെ തുടർന്ന് ചിയാങ് കൈഷക്ക് അധികാരത്തിൽ വന്നതോടെ കമ്യൂണിസ്റ്റ് കുമിന്താങ്സഹകരണം നിലച്ചു.
• മാവോസെതുംഗിന്റെ നേതൃത്വത്തിൽ ചൈന ജനകീയ റിപ്ബ്ലിക്കായി.
അല്ലെങ്കിൽ
• ഒന്നാം ലോകയുദ്ധാനന്തരം ഇറ്റലിയിൽ ഫാഷിസവും ജർമ്മനിയിൽ നാസിസവും അധികാരത്തിൽ വന്നു.
• സൈനിക സ്വേച്ഛാധിപത്യ നടപടികൾ കൈക്കൊണ്ട രണ്ട് ഭരണകൂടങ്ങളും ശത്രുക്കളായ സോഷ്യലിസ്റ്റുകളെയും ജനാധിപത്യ വാദികളെയും കൊന്നൊടുക്കി.
• ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിനായി രഹസ്യ സംഘത്തിന് രൂപം നൽകി.
• കോണ്സെൻട്രേഷൻ ക്യാന്പുകളിൽ ജൂതന്മാരെ കൂട്ടക്കൊല ചെയ്തു.
• തീവ്രദേശീയത പ്രചരിപ്പിച്ച ഈ രാഷ്ട്രങ്ങൾ സൈനിക സഖ്യകൾക്ക് രൂപം നൽകുകയും ലോകരാഷ്ട്രങ്ങളെ ആക്രമിക്കുകയും ചെയ്തു.
• ലോകരാഷ്ട്രങ്ങളുടെ മേലുളള ആക്രമണം രണ്ടാം ലോകയുദ്ധത്തിന് കാരണമായി.
4."ലാറ്റിനമേരിക്കൻ വിപ്ലവം രാഷ്ട്രീയ സ്വാധീനത്തിന് വേണ്ടി മാത്രമായിരുന്നില്ല. മറിച്ച് ജനങ്ങളുടെ ജീവിതവും സംസ്കാരവും നിലനിർത്തുന്നതിന് കൂടിയായിരുന്നു.’’ സമർഥിക്കുക.
അല്ലെങ്കിൽ
ആഗോളവൽക്കരണം വികസ്വരരാജ്യങ്ങളെ ദോഷകരമായി ബാധിച്ചത് എങ്ങനെ ? വിശദമാക്കുക. (സ്കോർ 4 )
ഉത്തരസൂചിക
യൂറോപ്യർ, ലാറ്റിനമേരിക്കൻ ജനതയുടെ സന്പത്തും വിഭവങ്ങളും കൊളളയടിച്ചു.
• ലാറ്റിനമേരിക്കൻ ജനതയുടെ സംസ്കാരത്തെ തുടച്ചുമാറ്റി
• യൂറോപ്യർ അവരുടെ ഭാഷയുംമതവും ആചാരവും അവിടെ പ്രചരിപ്പിച്ചു.
• രാഷ്ട്രങ്ങളുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തോടൊപ്പം തന്നെ യൂറോപ്യന്മാരുടെ സാംസ്കാരിക അധിനിവേശത്തിൽ നിന്നും രക്ഷനേടുക എന്നതും ഇതിന്റെ ലക്ഷ്യം തന്നെയായിരുന്നു.
അല്ലെങ്കിൽ
• തദ്ദേശീയ സംസ്കാരങ്ങളുടെ തകർച്ച
• ദേശരാഷ്ട്രമെന്ന ആശയത്തിന് മേൽബഹുരാഷ്ട്ര കന്പനികളുടെ കടന്നുകയറ്റം കാർഷികോൽപന്നങ്ങളുടെ വിലയിടിച്ചു.
• പ്രകൃതിവിഭവങ്ങൾ കൊള്ളയടിച്ചു
• സാമൂഹിക സേവനമേഖലകളിൽ
നിന്നുള്ള സർക്കാരിന്റെ പിൻമാറ്റം
5. ഒക്ടോബർ വിപ്ലവത്തിന് റഷ്യയുടെ ചരിത്രത്തിലുള്ള പ്രാധാന്യം എന്ത്?
അല്ലെങ്കിൽ
സോവിയറ്റ് യൂണിയന്റെ തകർച്ച അന്തർദേശീയ തലത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ എന്തെല്ലാം? (സ്കോർ 3)
ഉത്തരസൂചിക
•ഭൂമികർഷകർക്ക് വിതരണം ചെയ്തു.
•പൊതു ഉടമസ്ഥത
•വൻശക്തിയായി മാറി
•സോവിയറ്റ് യൂണിയൻ നിലവിൽ വന്നു
അല്ലെങ്കിൽ
•ശീതസമരത്തിന്റെ അന്ത്യം
•ഇരുധ്രുവ ലോകത്തിന്റെ തകർച്ച
•അമേരിക്ക വൻ ശക്തിയായി മാറി