അകറ്റിനിർത്താം രോഗങ്ങളെ
മുഖ്യ ആശയങ്ങൾ
•സൂക്ഷ്മ ജീവികൾ മൂലമുണ്ടാകുന്ന രോഗങ്ങൾ
•സാംക്രമിക രോഗങ്ങൾ - രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്ന രീതി
•ബാക്ടീരിയ, വൈറസ് എന്നിവയുടെ പ്രത്യേകതകൾ
•ജനിതകരോഗങ്ങൾ - ഹീമോഫീലിയ, സിക്കിൾ സെൽ അനീമിയ
•ജീവിതശൈലി രോഗങ്ങൾ
•ജന്തുരോഗങ്ങൾ - ആന്ത്രാക്സ്, അകിടുവീക്കം, കുളന്പുരോഗം
•സസ്യരോഗങ്ങൾ - ബ്ലൈറ്റ്, വാട്ടരോഗം, മൊസൈക്ക് രോഗം, കുറുനാന്പ്, ദ്രുതവാട്ടം, കൂന്പുചീയൽ
ചോദ്യമാതൃക 13
ഒരു രോഗത്തിന്റെ ലക്ഷണങ്ങൾ ചുവടെ നൽകിയിരിക്കുന്നു.
ശരീരത്തിന് ഭാരക്കുറവ് അനുഭവപ്പെടുക, ക്ഷീണം, സ്ഥിരമായ ചുമ
(എ) രോഗം തിരിച്ചറിഞ്ഞെഴുതുക?
(ബി) രോഗകാരിയേത്?
(സി) ഈ രോഗം പകരുന്നതെങ്ങനെ?
(ഡി) ഈ രോഗത്തിന് എതിരെ ഉപയോഗിക്കുന്ന വാക്സിൻ ഏത്?
മൂല്യനിർണയ സൂചകങ്ങൾ
(എ) ക്ഷയം
(ബി) മൈക്കോബാക്ടീരിയം ട്യൂബർക്കുലോസിസ് എന്ന ബാക്ടീരിയ
(സി) രോഗി ചുമയ്ക്കുന്പോഴോ, തുമ്മുന്പോഴോ, സംസാരിക്കുന്പോഴോ രോഗാണുക്കൾ വായുവിലേക്കും അതുവഴി മറ്റുള്ളവരിലേക്കും വ്യാപിക്കുന്നു.
(ഡി) ബിസിജി
ചോദ്യമാതൃക 14
ഗ്രാഫ് നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
(എ) ഏറ്റവും കുറവ് രോഗം ബാധിച്ച വിളയേത്?
(ബി) ഏറ്റവും കൂടുതൽ രോഗം ബാധിച്ച വിളയേത്?
(സി) വിളകളെ ബാധിച്ച രോഗങ്ങളും അവയുടെ രോഗകാരികളും എഴുതുക
മൂല്യനിർണയ സൂചകങ്ങൾ
(a) വഴുതന (b) വാഴ (c) ദ്രുതവാട്ടം - ഫംഗസ് , വാട്ടം - ബാക്ടീരിയ, ബ്ലൈറ്റ് - ബാക്ടീരിയ, കുറുനാന്പ് - വൈറസ്
ചോദ്യമാതൃക 15
A കോളത്തിനനുസരിച്ച് B, C കോളങ്ങൾ ക്രമപ്പെടുത്തുക.
മൂല്യനിർണയ സൂചകങ്ങൾ
i-d-2, ii -a- 3, iii-b-4
ചോദ്യമാതൃക 16
പദ ജോഡി ബന്ധം തിരിച്ചറിഞ്ഞ് വിട്ടുപോയ ഭാഗം പൂരിപ്പിക്കുക. പദജോഡികൾ തമ്മിലുള്ള ബന്ധവും എഴുതുക.
ഫാറ്റിലിവർ : കരളിൽ കൊഴുപ്പ് അടിഞ്ഞ്കൂടാൻ ഇടയാകുന്നത്
പക്ഷാഘാതം : ...............................................................................
മൂല്യനിർണയ സൂചകങ്ങൾ
മസ്തിഷ്കത്തിലെ രക്തക്കുഴലുകൾ പൊട്ടുന്നത്, രക്തപ്രവാഹം തടസ്സപ്പെടുന്നത്, ജീവിതശൈലിരോഗങ്ങളും അവയുടെ കാരണവും
ചോദ്യ നിർമാണ സൂചകങ്ങൾ
1) ഗ്രാഫ് വിശകലനം - കൊതുക് പരത്തുന്ന രോഗങ്ങൾ, ജീവിതശൈലിരോഗങ്ങൾ,
2) ചിത്രീകരണ വിശകലനം - രോഗങ്ങൾ പകരുന്ന വിധം, പുകവലിയും ദൂഷ്യഫലങ്ങളും, ജനിതകരോഗങ്ങൾ
3) പട്ടികയിലെ വിട്ടഭാഗം പൂർത്തിയാക്കൽ, പട്ടിക ക്രമീകരിക്കൽ - സാംക്രമിക രോഗങ്ങൾ-രോഗകാരി-പകരുന്ന വിധം, സസ്യരോഗങ്ങൾ - ബാധിച്ച വിള - രോഗകാരി
4) രോഗലക്ഷണം നൽകി രോഗകാരി, പകരുന്ന വിധം കണ്ടെത്തൽ - എയ്ഡ്സ്, മലന്പനി, വട്ടച്ചൊറി, അത്സറ്റ്സ് ഫുട്ട്, മന്ത്, എലിപ്പനി, ഡിഫ്ത്തീരിയ, നിപ, ഹെപ്പറ്റൈറ്റിസ്
5) അനുയോജ്യമായി പട്ടികപ്പെടുത്തൽ - ജനിതക രോഗങ്ങൾ
6) പോസ്റ്റർ- പുകവലിയും ദൂഷ്യഫലങ്ങളും
7) ലഘുലേഖ - ജീവിതശൈലിരോഗങ്ങൾ, കാൻസർ, എയ്ഡ്സ്
പ്രതിരോധത്തിന്റെ കാവലാളുകൾ
മുഖ്യ ആശയങ്ങൾ
• മനുഷ്യരിലെ പ്രതിരോധ സംവിധാനങ്ങൾ രണ്ടുതരം - പൊതുവായ പ്രതിരോധവും പ്രത്യേക പ്രതിരോധവും
• രോഗനിർണയവും ചികിത്സയും
• വിവിധ ചികിത്സാരീതികൾ - അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, യുനാനി
• രക്തനിവേശം
• കൃത്രിമ രോഗപ്രതിരോധശേഷി
• സസ്യങ്ങളിലെ പ്രതിരോധ സംവിധാനങ്ങൾ - പുറന്തൊലി, കാലോസ്, ഇലകളിലെ ക്യൂട്ടിക്കിൾ, കോശഭിത്തി.
ചോദ്യമാതൃക 17
ചിത്രീകരണം പൂർത്തിയാക്കുക.
മൂല്യനിർണയ സൂചകങ്ങൾ
(എ) പുറംതൊലി
(ബി) ഇലകളിലൂടെയുള്ള രോഗാണുപ്രവേശനത്തെ തടയുന്നു.
(സി) സുസജ്ജമായ പ്രതിരോധ കവചമായി പ്രവർത്തിക്കുന്നു.
(ഡി) കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കൾ കോശസ്തരത്തിലൂടെ പ്രവേശിക്കുന്നത് തടയുന്നു.
ചോദ്യമാതൃക 18
എ കോളത്തിലെ പദങ്ങൾക്കനുസരിച്ച് ബി കോളത്തിൽ നിന്ന് അനുയോജ്യമായ പ്രസ്താവനകൾ തിരഞ്ഞെടുത്ത് എഴുതുക.
മൂല്യനിർണയ സൂചകങ്ങൾ
ന്യൂട്രോഫിൽ - ബാക്ടീരിയയെ നശിപ്പിക്കുന്ന രാസവസ്തുക്കൾ നിർമിക്കുന്നു.
ബേസോഫിൽ - രക്തക്കുഴലുകൾ വികസിപ്പിക്കുന്നു.
ഈസിനോഫിൽ - വീങ്ങൽ പ്രതികരണത്തിനാവശ്യമായ രാസവസ്തുക്കൾ ഉൽപാദിപ്പിക്കുന്നു.
മോണോസൈറ്റ് - രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു.
ലിംഫോസൈറ്റ് - രോഗാണുക്കളെ പ്രത്യേകം തിരിച്ചറിഞ്ഞ് നശിപ്പിക്കുന്നു.
ചോദ്യമാതൃക 19
ഫാഗോസൈറ്റോസിസുമായി ബന്ധപ്പെട്ട ഫ്ളോചാർട്ട് പൂർത്തിയാക്കുക.
ഫാഗോസൈറ്റുകൾ രോഗാണുക്കൾക്കടുത്തെത്തുന്നു .........(എ)...... സ്തരസഞ്ചികൾ ലൈസോസോമുമായിച്ചേരുന്നു ...............(ബി).....................
മൂല്യനിർണയ സൂചകങ്ങൾ
(എ) രോഗാണുക്കളെ സ്തരസഞ്ചിയിൽ ഉൾക്കൊള്ളുന്നു.
(ബി) ലൈസോസോമിലെ എൻസൈമുകൾ രോഗാണുക്കളെ ശിഥിലീകരിച്ച് നശിപ്പിക്കുന്നു.
ചോദ്യമാതൃക 20
ഒരു ഒൗഷധത്തിന്റെ സ്ഥിരമായ ഉപയോഗം ചില വിറ്റാമിനുകളുടെ അളവ് കുറയ്ക്കുന്നു.
(എ) ഏതാണ് ഈ ഒൗഷധം?
(ബി) ഈ ഒൗഷധങ്ങളുടെ സവിശേഷതകൾ ഏവ?
(സി) ഈ ഒൗഷധം സ്ഥിരമായി ഉപയോഗിക്കുന്നത് കൊണ്ടുള്ള മറ്റ് പാർശ്വഫലങ്ങൾ ഏവ?
മൂല്യനിർണയ സൂചകങ്ങൾ
(എ) ആന്റിബയോട്ടിക്കുകൾ
(ബി) ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളിൽ നിന്നും വേർതിരിച്ചെടുക്കുകയും ബാക്ടീരിയയെ നശിപ്പിക്കാൻ ഉപയോഗിക്കുന്നതുമായ ഒൗഷധങ്ങളാണ് ആന്റിബയോട്ടിക്കുകൾ. ശരീരോപരിതലത്തിലും ശരീരത്തിനകത്തും പ്രയോഗിക്കാവുന്ന ഒൗഷധങ്ങളാണ് ഇവ.
(സി) ആന്റിബയോട്ടിക്കുകളുടെ സ്ഥിരമായ ഉപയോഗം രോഗാണുക്കൾക്ക് ആന്റിബയോട്ടിക്കുകൾക്കെതിരായ പ്രതിരോധശേഷിയുണ്ടാക്കും. ശരീരത്തിലെ ഉപകാരികളായ ബാക്ടീരിയയെ നശിപ്പിക്കുന്നു.
ചോദ്യ നിർമാണ സൂചകങ്ങൾ
1) ചിത്രീകരണ വിശകലനം, - വീങ്ങൽ പ്രതികരണം, ഫാഗോസൈറ്റോസിസ്
2) ഫ്ളോചാർട്ട് വിട്ടഭാഗം പൂർത്തിയാക്കൽ, ഫ്ളോചാർട്ട് ക്രമീകരിക്കൽ, ഫ്ളോചാർട്ട് തയ്യാറാക്കൽ - വീങ്ങൽ പ്രതികരണം, ഫാഗോസൈറ്റോസിസ്, രക്തം കട്ടപിടിക്കൽ, പനി
3) ചിത്രീകരണം പൂർത്തിയാക്കൽ - രക്തവും പ്രതിരോധപ്രവർത്തനങ്ങളും
4) പട്ടിക പൂർത്തിയാക്കൽ - രോഗനിർണയ ഉപകരണങ്ങൾ - ഉപയോഗം, രോഗങ്ങൾ - വാക്സിനുകൾ, വിവിധ തരം രക്തഗ്രൂപ്പുകൾ, ശ്വേതരക്താണു - പ്രതിരോധ പ്രവർത്തനം, സ്പെഷ്യലൈസേഷൻ - ബന്ധപ്പെട്ട മേഖല
5) അനുയോജ്യമായി പട്ടികപ്പെടുത്തൽ - ബി ലിംഫോസൈറ്റ്, റ്റി ലിംഫോസൈറ്റ്
ഇഴപിരിയുന്ന ജനിതകരഹസ്യങ്ങൾ
മുഖ്യ ആശയങ്ങൾ
• വംശപാരന്പര്യം, വ്യതിയാനം
• മെൻഡലിന്റെ പരീക്ഷണങ്ങൾ, അനുമാനങ്ങൾ
• ജീൻ - അലീൽ
• ഡി.എൻ.എ ഘടന
• ജീനുകളുടെ പ്രവർത്തനം
• ലിംഗനിർണയത്തിലെ ജനിതകരഹസ്യം
• ജീവശാസ്ത്രപരമായി മനുഷ്യരെല്ലാം ഒരേ വർഗമാണ്.
ചോദ്യമാതൃക 21
മെൻഡലിന്റെ വർഗ്ഗസങ്കരണപരീക്ഷണം വിശകലനം ചെയ്ത് ചുവടെ നൽകിയിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക
(എ) പരീക്ഷണത്തിലെ പ്രകട ഗുണവും ഗുപ്ത ഗുണവും എഴുതുക.
(ബി) ഈ വർഗസങ്കരണപരീക്ഷണത്തിൽ നിന്ന് മെൻഡൽ എത്തിച്ചേർന്ന അനുമാന ങ്ങളേവ ?
(സി) ഒന്നാം തലമുറയിലെ സസ്യങ്ങളെ സ്വപരാഗണത്തിന് വിധേയമാക്കുന്നത് വഴി ലഭിക്കുന്ന രണ്ടാം തലമുറയിലെ സസ്യങ്ങൾ ഏവ? ഏതനുപാതത്തിൽ?
മൂല്യനിർണയ സൂചകങ്ങൾ
(എ) പ്രകട ഗുണം - ഉരുണ്ട വിത്ത് ഗുപ്ത ഗുണം - ചുളുങ്ങിയ വിത്ത്
(ബി) • ഒരു സ്വഭാവത്തെ നിയന്ത്രിക്കുന്നത് രണ്ട് ഘടകങ്ങൾ ചേർന്നാണ്.
• ഒന്നാം തലമുറയിൽ ഒരു ഗുണം പ്രകടമാവുകയും മറ്റൊന്ന് മറഞ്ഞിരിക്കുകയും ചെയ്തു.
(സി) 3 ഉരുണ്ട വിത്ത് : 1 ചുളുങ്ങിയ വിത്ത്
ചോദ്യമാതൃക 22
തലമുറകളിൽ വ്യതയാനം രൂപപ്പെടുത്തുന്ന പ്രക്രിയകൾ നൽകിയിരിക്കുന്നു. ഓരോ പ്രക്രിയയെയും കുറിച്ച് ലഘുകുറിപ്പ് തയാറാക്കുക.
(എ) ക്രോമസോമിന്റെ മുറിഞ്ഞ്മാറൽ (ബി) ബീജസംയോഗം
മൂല്യനിർണയ സൂചകങ്ങൾ
(എ) ക്രോമസോമിന്റെ മുറിഞ്ഞ്മാറൽ - ഉൗനഭംഗത്തിന്റെ ആദ്യഘട്ടത്തിൽ ക്രോമസോമുകൾ ജോഡിചേർന്ന് അവയുടെ ഭാഗങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നു. ഇത് ജീനുകളുടെ വിന്യാസത്തിൽ മാറ്റം വരുത്തുന്നു. ഈ ക്രോമസോമുകൾ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്പോൾ സന്താനങ്ങളിൽ പുതിയ സ്വഭാവങ്ങൾ പ്രകടമാകുന്നതിനു കാരണമാകുന്നു.
(ബി) ബീജസംയോഗം - മാതാവിൽ നിന്നും പിതാവിൽ നിന്നുമുള്ള ക്രോമസോമുകൾ ബീജകോശങ്ങളിലെത്തുന്നു. അവ സംയോജിക്കുന്പോൾ അലീൽചേർച്ചയിൽ വ്യത്യാസമുണ്ടാകുന്നു. ഇത് സന്താനങ്ങളിൽ വ്യത്യസ്തമായ സ്വഭാവ സവിശേഷതകൾ രൂപപ്പെടുന്നതിന് കാരണമാകുന്നു.
ചോദ്യമാതൃക 23
ചിത്രം നിരീക്ഷിച്ച് ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക.
i) തന്നിരിക്കുന്ന ചിത്രം എന്തിനെ സൂചിപ്പിക്കുന്നു.
ii) a, b എന്നിവ എന്തെന്ന് എഴുതുക.
മൂല്യനിർണയ സൂചകങ്ങൾ
i) തൈമിൻ ന്യൂക്ലിയോറ്റൈഡ്
ii) a) ഡീ ഓക്സീറൈബോസ് പഞ്ചസാര b) ഫോസ്ഫേറ്റ് തന്മാത്ര
ചോദ്യമാതൃക 24
ജീനുകളുടെ പ്രവർത്തനത്തിൽ tRNAയുടെ പങ്കെന്ത്?
മൂല്യനിർണയ സൂചകങ്ങൾ
അമിനോആസിഡുകളെ റൈബോസോമിലെത്തിക്കുന്നു.
ചോദ്യ നിർമാണ സൂചകങ്ങൾ
1) ചിത്ര വിശകലനം- ഡി.എൻ.എ, ക്രോമസോമിന്റെ മുറിഞ്ഞ് മാറൽ, ബീജസംയോഗം
2) ചിത്രീകരണവിശകലനം, - ജീനുകളുടെ പ്രവർത്തനം, വർഗസങ്കരണം, മനുഷ്യനിലെ ലിംഗനിർണയം
3) ചിത്രീകരണം പൂർത്തിയാക്കൽ - വർഗസങ്കരണം, മനുഷ്യനിലെ ലിംഗനിർണയം
4) ഫ്ളോചാർട്ട് ക്രമപ്പെടുത്തൽ, പൂർത്തിയാക്കൽ - പ്രോട്ടീൻ നിർമാണം ഘട്ടങ്ങൾ
5) പട്ടിക പൂർത്തിയാക്കൽ - ഡി.എൻ.എ - ആർ.എൻ.എ വ്യത്യാസം
6) പ്രസ്താവന സാധൂകരിക്കുക. കുഞ്ഞ് ആണോ പെണ്ണോ?
നാളെയുടെ ജനിതകം
മുഖ്യ ആശയങ്ങൾ
•ജനിതകശാസ്ത്രത്തിന്റെ വളർച്ച •കൃത്രിമ ഇൻസുലിൻ ഉൽപ്പാദനം •ജീനുകളുടെ മുറിച്ച് മാറ്റലും വിളക്കിച്ചേർക്കലും
•ജനിതക എൻജിനീയറിങ് സാധ്യതകൾ - ജീൻ തെറാപി, ജനിതക പരിഷ്കാരം വരുത്തിയ മൃഗങ്ങളും സസ്യങ്ങളും, ഫോറൻസിക് പരിശോധന •ജനിതക എൻജിനീയറിങ് ദുരുപയോഗം - ജൈവായുധം, ജൈവയുദ്ധം,ജനിതകമാറ്റം
ചോദ്യമാതൃക 25
ലോഗോ നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
ലോഗോ എന്തിനെ സൂചിപ്പിക്കുന്നു. ഇതിന്റെ പ്രധാനപ്പെട്ട നേട്ടം എന്ത്?
മൂല്യനിർണയ സൂചകങ്ങൾ
മനുഷ്യജീനോം പദ്ധതിയുടെ ലോഗോ, മനുഷ്യജീനോമിന്റെ രഹസ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. ഒരു പ്രത്യേക സ്വഭാവത്തിന് കാരണമായ ജീനിന്റെ സ്ഥാനം എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന സാങ്കേതികവിദ്യയായ ജീൻ മാപ്പിങിന് സഹായിച്ചു. ജീൻ ചികിത്സയ്ക്ക് സഹായകമായി.
ചോദ്യമാതൃക 26
ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റുണ്ടെങ്കിൽ (അടിവരയിട്ട ഭാഗത്ത്) തിരുത്തി എഴുതുക.
(എ) ജീവികളുടെ ജനിതകഘടനയിൽ അഭിലഷണീയമായ തരത്തിൽ മാറ്റം വരുത്തി ജീവികളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്ന സാങ്കേതികവിദ്യയാണ് ജനിതക എൻജിനീയറിംഗ്.
(ബി) ജീനുകളെ മുറിച്ചുമാറ്റാൻ ഉപയോഗിക്കുന്നത് ലിഗേസ് എന്ന എൻസൈമാണ്.
(സി) വേദനയുടെ ചികിത്സയ്ക്ക് വേണ്ട പ്രോട്ടീനുകളാണ് ഇന്റർഫെറോണുകൾ.
(ഡി) 1900 കളിൽ മനുഷ്യ ജീനോം പദ്ധതി എന്ന സംരംഭത്തിന് തുടക്കം കുറിച്ചു.
മൂല്യനിർണയ സൂചകങ്ങൾ
ബി, സി, ഡി തെറ്റ്
(ബി) ജീനുകളെ മുറിച്ചുമാറ്റാൻ ഉപയോഗിക്കുന്നത് റെസ്ട്രിക്ഷൻ എൻഡോന്യൂക്ലിയേസ് എന്ന എൻസൈമാണ്.
(സി) വേദനയുടെ ചികിത്സയ്ക്ക് വേണ്ട പ്രോട്ടീനുകളാണ് എൻഡോർഫിൻ.
(ഡി) 1990 കളിൽ മനുഷ്യ ജീനോം പദ്ധതി എന്ന സംരംഭത്തിന് തുടക്കം കുറിച്ചു.
ചോദ്യമാതൃക 27
ജനിതക എൻജിനീയറിങ് - സാധ്യതകൾ ഈ വിഷയവുമായി ബന്ധപ്പെട്ട സെമിനാറിൽ മുന്നോട്ട് വയ്ക്കാവുന്ന ആശയങ്ങളേവ?
മൂല്യനിർണയ സൂചകങ്ങൾ
മെച്ചപ്പെട്ടയിനം കാലികളുടെയും നാണ്യവിളകളുടെയും ഉൽപ്പാദനം - രോഗപ്രതിരോധശേഷിയും അത്യുൽപ്പാദന ശേഷിയുള്ള ഇനങ്ങൾ.
പോഷകസമൃദ്ധമായ ഭക്ഷ്യവിളകൾ - പോഷക അപര്യാപ്തതയ്ക്ക് പരിഹാരമാകുന്ന വിളയിനങ്ങൾ.
ജീൻചികിത്സ - ജനിതകരോഗങ്ങൾക്ക് പരിഹാരം.
ഒൗഷധ നിർമാണം - മരുന്നുൽപ്പാദിപ്പിക്കുന്ന മൃഗങ്ങളും സസ്യങ്ങളും.
ചോദ്യമാതൃക 28
പത്രവാർത്ത നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
ഡിഎൻഎ പരിശോധന കുറ്റവാളിയെ കണ്ടെത്തുന്നതിൽ നിർണായകമായി.
കോട്ടയം : വിവാദമായ കൊലപാതകത്തിൽ കുറ്റവാളിയെ കണ്ടെത്തുന്നതിന് ഡി.എൻ.എ പരിശോധന നിർണായകമായി.....................
(a) എന്താണ് ഡി.എൻ.എ പരിശോധനയുടെ അടിസ്ഥാനം?
(b) ഡി.എൻ.എ പരിശോധനയിലൂടെ കുറ്റവാളികളെ കണ്ടെത്തുന്നത് എങ്ങനെ?
മൂല്യനിർണയ സൂചകങ്ങൾ
(a) DNA യിലെ ന്യൂക്ലിയോറ്റൈഡുകളുടെ ക്രമീകരണം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ഈ കണ്ടെത്തലാണ് DNA പരിശോധനയുടെ അടിസ്ഥാനം.
(b) മോഷണമോ കൊലപാതകമോ നടന്നാൽ കൃത്യം നടന്ന സ്ഥലത്ത് നിന്ന് ശേഖരിക്കുന്ന ത്വക്കിന്റെ ഭാഗം, മുടി, നഖം, രക്തം, മറ്റു ശരീരദ്രവങ്ങൾ എന്നിവയിലെ ഉചഅ യുമായി താരതമ്യം ചെയ്ത് യഥാർത്ഥ പ്രതിയെ തിരിച്ചറിയാൻ ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.
ചോദ്യ നിർമാണ സൂചകങ്ങൾ
1) പ്രസ്താവന വിശകലനം - മൃഗങ്ങളിൽ നിന്ന് മരുന്ന്, മനുഷ്യ ജീനോം പദ്ധതി, ജനിതക എൻജിനിയറിംഗ് ദുരുപയോഗം.
2) ചിത്രീകരണം പൂർത്തിയാക്കൽ - കൃത്രിമ ഇൻസുലിൻ നിർമാണം.
3) ഫ്ളോചാർട്ട് ക്രമപ്പെടുത്തൽ - കൃത്രിമ ഇൻസുലിൻ നിർമാണം.
4) പട്ടിക പൂർത്തിയാക്കൽ - ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ
ജീവൻ പിന്നിട്ട പാതകൾ
മുഖ്യ ആശയങ്ങൾ
• രാസപരിണാമ സിദ്ധാന്തം • ലാമാർക്കിസം • ഡാർവിനിസം • നിയോഡാർവിനിസം • ഉൽപരിവർത്തനം • പരിണാമം - തെളിവുകൾ • മനുഷ്യ പരിണാമം
ചോദ്യമാതൃക 29
ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക
മനുഷ്യ കുലത്തിലെ പുരാതന അംഗം.
(എ) ഹോമോ സാപിയൻസ്
(ബി) ആർഡിപിത്തക്കസ് റാമിഡസ്
(സി) ഹോമോ ഇറക്ടസ്
(ഡി) ഹോമോ നിയാണ്ടർത്താലൻസിസ്
മൂല്യനിർണയ സൂചകം.
(ബി) ആർഡിപിത്തക്കസ് റാമിഡസ്
ചോദ്യമാതൃക 30
പട്ടിക വിശകലനം ചെയ്ത് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
(എ) ഇതിൽ നിന്നും എത്തിച്ചേരാവുന്ന നിഗമനങ്ങൾ എന്തെല്ലാം ?
(ബി) ഇത്തരം പഠനങ്ങൾ പരിണാമ പഠനങ്ങളെ സഹായിക്കുന്നത് എങ്ങനെ ?
മൂല്യനിർണയ സൂചകങ്ങൾ
(എ) മനുഷ്യനിലും മറ്റ് ജീവികളിലും ഹീമോഗ്ലോബിൻ ബീറ്റാ ശൃംഖലയിൽ അമിനോ ആസിഡുകളിലെ മാറ്റങ്ങളുടെ വ്യത്യാസം താരതമ്യം ചെയ്യുന്പോൾ മനുഷ്യനോട ഏറ്റവും അടുത്ത് നിൽക്കുന്ന ജന്തു ചിന്പാൻസിയാണ്.
(ബി) വ്യത്യസ്ത ജീവികളിലെ പ്രോട്ടീൻ തന്മാത്രകളെ താരതമ്യപഠനം നടത്തുന്നത് വഴി ജീവികൾ തമ്മിലുള്ള പരിണാമപരമായ ബന്ധം കണ്ടെത്താനാകും. ഒരു പൊതുപൂർവികനിൽ നിന്ന് ശാഖോപശാഖകളായി വേർപെട്ടു വന്ന പരിണാമചിത്രം രൂപപ്പെടുത്താൻ ഫലപ്രദമായ രീതിയാണ്.
ചോദ്യമാതൃക 31
ജൈവവൈവിധ്യം വരെയുള്ള ജീവന്റെ പരിണാമം വിശദീകരിക്കുന്നതിന് അവതരിപ്പിച്ച ഒരു സിദ്ധാന്തത്തിലെ മുഖ്യ ആശയങ്ങൾ ഫ്ളോചാർട്ടായി ചിത്രീകരിച്ചിരിക്കുന്നു. ഫ്ളോചാർട്ട് നിരീക്ഷിച്ച് ചുവടെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.
(എ) ഈ സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ?
(ബി) ഈ സിദ്ധാന്തത്തിലൂടെ വിശദീകരിച്ച ആശയം ഏത്?
(സി) ഈ സിദ്ധാന്തത്തിന്റെ പ്രാധാന്യം എന്ത്?
(ഡി) ഈ സിദ്ധാന്തം ശാസ്ത്രലോകം അംഗീകരിച്ചില്ല. എന്ത് കൊണ്ട്?
മൂല്യനിർണയ സൂചകങ്ങൾ
(എ) ജീൻ ബാപ്റ്റിസ്റ്റ് ലാമാർക്ക്
(ബി) ജീവികൾ ജീവിതകാലത്ത് ആർജിക്കുന്ന സ്വഭാവങ്ങളാണ് സ്വയാർജിത സ്വഭാവങ്ങൾ. സ്വയാർജിത സ്വഭാവങ്ങൾ കൂടിച്ചേർന്ന് പുതിയ ജീവജാതികൾ രൂപപ്പെടുന്നു.
(സി) പരിണാമചരിത്രം അവതരിപ്പിക്കുന്നതിനുള്ള ആദ്യശ്രമം.
(ഡി) സ്വയാർജിത സ്വഭാവങ്ങൾ പാരന്പര്യമായി കൈമാറ്റം ചെയ്യപ്പെടുകയില്ല എന്നതിനാൽ ഈ വിശദീകരണത്തെ ശാസ്ത്രലോകം അംഗീകരിച്ചില്ല.
ചോദ്യമാതൃക 32
പ്രസ്താവന പൂർത്തിയാക്കുക.
പ്രപഞ്ചത്തിലെ ഇതര ഗോളങ്ങളിലെവിടെയോ ജീവൻ ഉത്ഭവിച്ച് ആകസ്മികമായി ഭൂമിയിലെത്തിയതാകാം എന്ന വാദഗതിയാണ്.........................
മൂല്യനിർണയ സൂചകം
പാൻസ്പേർമിയ
ചോദ്യ നിർമാണ സൂചകങ്ങൾ
1) ചിത്രീകരണം വിശകലനം - രാസപരിണാമ സിദ്ധാന്തം, പ്രകൃതി നിർധാരണ സിദ്ധാന്തം, മനുഷ്യ പരിണാമ വൃക്ഷത്തിലെ മുഖ്യശാഖകൾ, ഡാർവിന്റെ കുരുവികൾ
2) ചിത്രീകരണം പൂർത്തിയാക്കൽ - പ്രകൃതി നിർധാരണ സിദ്ധാന്തം, രാസപരിണാമ സിദ്ധാന്തം, മനുഷ്യ പരിണാമ വൃക്ഷത്തിലെ മുഖ്യശാഖകൾ
3) ഘട്ടങ്ങൾ ക്രമപ്പെടുത്തൽ - രാസപരിണാമ സിദ്ധാന്തം. കാലഗണന പട്ടിക
4) അഭിപ്രായം പ്രകടിപ്പിക്കൽ - പ്രകൃതി നിർധാരണം, നിയോഡാർവിനിസം, മനുഷ്യൻ പ്രകൃതിയിൽ നടത്തുന്ന ഇടപെടൽ