ലണ്ടൻ: ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള ഇ-വീസ (ഇലക്ട്രോണിക് വിസ) പുനഃസ്ഥാപിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തമാക്കാനുള്ള നടപടിയെന്നോണം ടൂറിസം സാധ്യതകൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ തീരുമാനം.
വീസ സെന്ററുകളിൽ നേരിട്ട് ഹാജരാകാതെയും അപ്പോയ്ന്റ്മെന്റും മാസങ്ങളായുള്ള കാത്തിരിപ്പും ഒഴിവാക്കി ഓണ്‍ലൈൻ വഴി അപേക്ഷിച്ചാലുടൻ ഇലക്ട്രോണിക് വീസ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മിഷണർ വിക്രം കെ. ദ്വരെസ്വാമിയാണു സർക്കാർ തീരുമാനം ഒൗദ്യോഗികമായി ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാൽ പ്രാബല്യത്തിലാകുന്ന ദിവസം പ്രഖ്യാപിച്ചിട്ടില്ല. പിന്നീട് അറിയിക്കുമെന്നാണ് അറിയിപ്പ്. ഇ-വീസ പുനരാരംഭിക്കാനുള്ള സിസ്റ്റവും മറ്റു നടപടിക്രമങ്ങൾ പൂർത്തിയാവുന്പോൾ വെബ്സൈറ്റ് വഴി അപേക്ഷകൾ സ്വീകരിക്കുന്ന നടപടി ഉടൻ ആരംഭിക്കുമെന്നും ഹൈക്കമ്മിഷണർ അറിയിച്ചു.
2014ൽ മുതൽ നടപ്പാക്കിയിരുന്ന ഇ-വീസ സംവിധാനം കോവിഡ് പാൻഡമിക്കിനെത്തുടർന്ന് 2021 മാർച്ചിലാണ് നിർത്തലാക്കിയത്. ഇതിനെ തുടർന്ന് ഇന്ത്യയിലേക്കുള്ള വീസ ലഭിക്കാൻ അപേക്ഷകർ ബ്രിട്ടനിലെ പത്ത് വീസ സെന്ററുകളിൽ എവിടെയെങ്കിലും നേരിട്ടു ഹാജരാകേണ്ട സാഹചര്യം ഒഴിവാകും.