+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോർത്ത് ഈസ്റ്റ് എക്ക്യുമെനിക്കൽ ക്രിസ്മസ് കരോൾ സന്ധ്യ സന്ദർലാൻഡിൽ ജനുവരി എട്ടിന്

സന്ദർലാൻഡ് : കോവിഡ് മഹാമാരി മൂലം തടസപ്പെട്ട എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ ഗാനസന്ധ്യ സന്ദർലാൻഡ് സെന്‍റ് ജോസഫ്‌സ് ദേവാലയത്തിൽ വച്ച് ജനുവരി എട്ടിന് ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതൽ ആരംഭിക്കുന്നു. സംഗീ
നോർത്ത് ഈസ്റ്റ് എക്ക്യുമെനിക്കൽ   ക്രിസ്മസ്  കരോൾ  സന്ധ്യ  സന്ദർലാൻഡിൽ  ജനുവരി എട്ടിന്
സന്ദർലാൻഡ് : കോവിഡ് മഹാമാരി മൂലം തടസപ്പെട്ട എക്യൂമെനിക്കൽ ക്രിസ്മസ് കരോൾ ഗാനസന്ധ്യ സന്ദർലാൻഡ് സെന്‍റ് ജോസഫ്‌സ് ദേവാലയത്തിൽ വച്ച് ജനുവരി എട്ടിന് ഞായറാഴ്ച വൈകുന്നേരം അഞ്ചു മുതൽ ആരംഭിക്കുന്നു. സംഗീതനിശയിൽ നോർത്ത് ഈസ്റ്റിലെ വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ പങ്കെടുക്കുന്നു .

കത്തോലിക്കാ , ഓർത്തഡോക്സ്‌ , യാക്കോബായ, മാർത്തോമ സഭകളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാകും. വിവിധ സഭകളുടെ വൈദീക സ്രേഷ്ട്ടന്മാരും മറ്റു വിശിഷ്ടാതിഥികളും സാക്ഷ്യം വഹിക്കുന്ന ചടങ്ങിൽ നോർത്ത് ഈസ്റ്റിലെ മലയാളികളുടെ ശൈത്യകാല സമ്മേളനമാകുമെന്ന് പ്രതീക്ഷിക്കുന്നു .

ക്രിസ്തീയ സ്നേഹത്തിന്‍റെ ചൈതന്യം മറ്റുള്ളവരിൽ എത്തിക്കാനുള്ള എളിയ ശ്രമത്തിനു സമൂഹത്തിന്റെ നാന വിഭാഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത് .
കൂടുതൽ വിവരങ്ങൾക്ക് : 07590516672
സംഗമ വേദി : St. Josephs’ Church, Millfield, Sunderland. SR4 6HS