ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്റെ ഉപസംഘടനായ സീനിയോറൻ ഫോറത്തിന്റെ ക്രിസ്മസ് സംഗമം സാൽബൗ നിഡയിൽ കൂടി. കോശി മാത്യു സ്വാഗതം ആശംസിച്ചു. സമാജം പ്രസിഡന്റ് ബോബി ജോസഫ്, സെക്രട്ടറി ഹരീഷ് പിള്ള എന്നിവർ ക്രിസ്മസ് ആശംസകൾ നേർന്നു പ്രസംഗിച്ചു. ഫോറത്തിന്റെ ഭാരവാഹിയായ സിറിയക് മുണ്ടയ്ക്കതറപ്പേൽ 2018 മുതലുള്ള പ്രവർത്തങ്ങൾ വിശദീകരിച്ചു. മനോഹരൻ ചങ്ങനാത്ത്, ഡോ.തോമസ് തറയിൽ, മധു എന്നിവർ ക്രിസ്മസ് സന്ദേശം നൽകി. എഴുപത്തിനാലാം പിറന്നാൾ ആഘോഷിച്ച തങ്കമ്മ കൈനിയ്ക്കരയ്ക്ക് സമാജം പ്രസിഡന്റ് ബൊക്ക നൽകി അനുമോദിച്ചു.
2023-24 വർഷത്തിലെ ഫോറത്തിന്റെ ഭാവി കാര്യങ്ങൾ ചർച്ചചെയ്തു തീരുമാനിച്ചു. സമാജം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഫോറത്തിന്റെ പുതിയ ഭാരവാഹികളായി ഏലമ്മ മുണ്ടയ്ക്കതറപ്പേൽ, ടോണിസണ് ജോസഫ്, കോശി മാത്യു എന്നിവരെ തെരഞ്ഞെടുത്തു. സിറിയക് മുണ്ടയ്ക്കതറപ്പേൽ നന്ദി പറഞ്ഞു. പരിപാടിയിൽ ഇരുപത്തിയഞ്ചോളം അംഗങ്ങൾ പങ്കെടുത്തു.ഫോട്ടോ സെഷൻ ജോസ് നെല്ലുവേലിൽ കൈകാര്യം ചെയ്തു.ലഘുഭക്ഷണ സൽക്കാരത്തേടെ പരിപാടികൾ സമാപിച്ചു.
ക്രിസ്മസ് ആഘോഷം ഡിസം. 10 ന്
കേരള സമാജത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഡിസം. 10 ന്(ശനി) ബോണാമസിലെ ഹൗസ് നിഡയിൽ നടക്കും. പരിപാടിയിലേയ്ക്ക് ഏവരേയും ഹാർദ്ദവമായി ക്ഷണിയ്ക്കുന്നതായി സമാജം ഭാരവാഹികൾ അറിയിച്ചു.