+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളി വ​നി​ത​ക​ളു​ടെ മ​ഹാ​സം​ഗ​മ വേ​ദി​യാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം

ബെ​ർ​മിം​ഗ്ഹാം: മ​ല​യാ​ളി​യു​ടെ സാം​സ്കാ​രി​ക ത​നി​മ​യും, ക്രൈ​സ്ത​വ സ്ത്രീ ​കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്തും, സാ​ഹോ​ദ​ര്യ​വും, കൂ​ട്ടാ​യ്മ​യും വി​ളി​ച്ചോ​തി യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സ
മ​ല​യാ​ളി വ​നി​ത​ക​ളു​ടെ മ​ഹാ​സം​ഗ​മ വേ​ദി​യാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം
ബെ​ർ​മിം​ഗ്ഹാം: മ​ല​യാ​ളി​യു​ടെ സാം​സ്കാ​രി​ക ത​നി​മ​യും, ക്രൈ​സ്ത​വ സ്ത്രീ ​കൂ​ട്ടാ​യ്മ​യു​ടെ ക​രു​ത്തും, സാ​ഹോ​ദ​ര്യ​വും, കൂ​ട്ടാ​യ്മ​യും വി​ളി​ച്ചോ​തി യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സ്ത്രീ ​സം​ഗ​മ​വേ​ദി​യാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത വ​നി​താ ഫോ​റം വാ​ർ​ഷി​ക സ​മ്മേ​ള​നം ബെ​ർ​മിം​ഗ്ഹാ​മി​ലെ ബ​ഥേ​ൽ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്നു.

രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​മാ​യി ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്ത സ​മ്മേ​ള​നം രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ലി​ന്‍റെ സാ​നി​ധ്യ​ത്തി​ൽ ബെ​ർ​മിം​ഗ്ഹാം അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ഡേ​വി​ഡ് ഇ​വാ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​വി​ലെ സി ​ആ​ൻ മ​രി​യ എ​സ്എ​ച്ചി​ന്‍റെ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ റെ​വ. ഡോ ​വ​ർ​ഗീ​സ് പു​ത്ത​ൻ​പു​ര , ഡോ ​മേ​രി മ​ക്കോ​യി എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ളാ​സു​ക​ൾ ന​യി​ച്ചു. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ദൈ​വി​ക പ​ദ്ധ​തി​യു​ടെ പൂ​ർ​ത്തീ​ക​ര​ണ​മാ​ണ് ബ്രി​ട്ട​നി​ലേ​ക്കു​ള്ള മ​ല​യാ​ളി കു​ടി​യേ​റ്റം. ഈ ​കു​ടി​യേ​റ്റ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് നി​ർ​ണാ​യ​ക​മാ​യ പ​ങ്കാ​ണു​ള്ള​ത്. സൗ​ന്ദ​ര്യം പൂ​ർ​ണ​ത പ്രാ​പി​ക്കു​ന്ന​ത് വി​ശു​ദ്ധി​യി​ലാ​ണ് വി​ശു​ദ്ധി എ​ന്ന​ത് ദൈ​വ​ത്തി​ന്‍റെ പേ​രാ​ണ്. വി​ശു​ദ്ധി സ്വ​ന്ത​മാ​ക്കു​ന്ന​വ​ർ ദൈ​വ​ത്തെ സ്വ​ന്ത​മാ​ക്കു​ന്നു. അ​തു​കൊ​ണ്ടാ​ണ് ദൈ​വം സ​ന്പൂ​ർ​ണ സൗ​ന്ദ​ര്യ​മാ​ണെ​ന്ന് പ​റ​യു​ക, ആ ​സൗ​ന്ദ​ര്യം ഒ​രു മ​നു​ഷ്യ സ്ത്രീ​യി​ൽ നി​റ​ഞ്ഞ​ത് കൊ​ണ്ടാ​ണ് ഒ​രു സൃ​ഷ്ടി​യാ​യ മ​റി​യം സ​ന്പൂ​ർ​ണ സൗ​ന്ദ​ര്യ​മാ​യി മാ​റു​ന്ന​ത്. പ​രി​ശു​ദ്ധ അ​മ്മ​യി​ലൂ​ടെ ല​ഭി​ച്ച ഈ ​വി​ശു​ദ്ധി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലും ന​മ്മ​ൾ ആ​യി​രി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന മ​ണ്ഡ​ല​ങ്ങ​ളി​ലും വ്യാ​പാ​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം വി​മ​ൻ​സ് ഫോ​റം ഏ​റ്റെ​ടു​ക്ക​ണം മാ​ർ സ്രാ​ന്പി​ക്ക​ൽ വി​ശു​ദ്ധ കു​ർ​ബാ​ന മ​ദ്ധ്യേ വി​ശ്വാ​സി​ക​ളെ ഉ​ദ്ബോ​ധി​പ്പി​ച്ചു.

രൂ​പ​ത പ്രോ​ട്ടോ​സി​ഞ്ചെ​ല്ലൂ​സ് റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, സി​ഞ്ചെ​ലൂ​സ് മാ​രാ​യ റ​വ ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ, റ​വ. ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ്, വി​മ​ൻ​സ് ഫോ​റം ക​മ്മീ​ഷ​ൻ ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, വി​മ​ൻ​സ് ഫോ​റം ഡ​യ​റ​ക്ട​ർ, സി ​കു​സു​മം എ​സ്എ​ച്ച്. പ്ര​സി​ഡ​ന്‍റ് ഡോ. ​ഷി​ൻ​സി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന​യ​ർ​പ്പ​ണ​ത്തി​നു​ശേ​ഷം വി​വി​ധ റീ​ജ​ണു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് വി​വാ​ഹ​ത്തി​ന്‍റെ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ദ​ന്പ​തി​ക​ളെ ആ​ദ​രി​ക്കു​ക​യും അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു. വി​മ​ൻ​സ് ഫോ​റം രൂ​പ​ത പ്ര​സി​ഡ​ന്‍റ് ഡോ. ​ഷി​ൻ​സി മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് ജൈ​സ​മ്മ ആ​ഗ​സ്തി സെ​ക്ര​ട്ട​റി റോ​സ് ജി​മ്മി​ച്ച​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജി​ൻ​സി വെ​ളു​ത്തേ​പ്പി​ള്ളി, ട്ര​ഷ​റ​ർ ഷി​നി സാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​മ​ൻ​സ് ഫോ​റം രൂ​പ​ത എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മ​റ്റി​യു​ടെ​യും, കൗ​ണ്‍​സി​ലേ​ഴ്സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള വി​വി​ധ ക​മ്മ​റ്റി​ക​ളാ​ണ് പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ച്ച​ത്. മ​ഞ്ജു സി. ​പ​ള്ളം, റീ​ന, ര​ശ്മി മ​നു എ​ന്നി​വ​ർ വ​ള​രെ മ​നോ​ഹ​ര​മാ​യി പ​രി​പാ​ടി ആ​ങ്ക​ർ ചെ​യ്ത​തും ഏ​റെ ആ​ക​ർ​ഷ​ക​മാ​യി.