ബാഗൽകോട്ട്: മാനസിക രോഗിയായിരുന്ന അന്പത്തിയെട്ടുകാരന്റെ വയറ്റിൽ നിന്ന് 187 നാണയങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. കർണാടക റായ്ച്ചൂരിലെ ലിംഗസുഗൂരിലാണ് സംഭവം. ധ്യാമപ്പ ഹരിജന്‍ എന്നയാളുടെ വയറ്റില്‍ നിന്നാണ് 1.5 കിലോഗ്രാം തൂക്കം വരുന്ന നാണയങ്ങള്‍ കണ്ടെടുത്തത്.
ശ്രീകുമാരേശ്വര ആശുപത്രിയിൽ ഡോ. ഈശ്വർ കലബുർഗിയുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരാണ് നാണയങ്ങൾ പുറത്തെടുത്തത്. വയറുവേദനയെ തുടർന്ന് ധ്യാമപ്പയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറിനുള്ളിലെ നാണയങ്ങൾ കണ്ടെത്തിയത്.
എക്സ്-റേയ്ക്കും എൻഡോസ്കോപ്പിയ്ക്കും ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞ ഏഴു മാസം കൊണ്ടാണ് ഇത്രയും നാണയങ്ങൾ വിഴുങ്ങിയതെന്നാണ് ധ്യാമപ്പ പറയുന്നത്. എപ്പോഴും വിശപ്പ് തോന്നുന്ന "പിക' അസുഖമുള്ളതിനാലാണ് നാണയങ്ങളും കഴിച്ചു തുടങ്ങിയത്.
വിശപ്പുമാറ്റാൻ വിഴുങ്ങിയത് 187 നാണയങ്ങൾ; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
06:31 AM Dec 01, 2022 | Deepika.com