+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്തരിച്ച മാഞ്ചസ്റ്റർ മലയാളി ജോർജ് പോളിന്‍റെ സംസ്കാരം നടത്തി

മാഞ്ചസ്റ്റർ മാഞ്ചസ്റ്ററിൽ കഴിഞ്ഞ ദിവസം അന്തരിച്ച ജോർജ് പോളിനു യാത്രാമൊഴി.നാടിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നായി ഒത്തുചേർന്ന ബന്ധു ജനങ്ങളും,സുഹൃത്തുക്കളും,നാട്ടുകാരുമെല്ലാം ചേർന്ന് വികാരനിർഭരമായ യാത്രാമൊഴിയ
അന്തരിച്ച മാഞ്ചസ്റ്റർ മലയാളി ജോർജ് പോളിന്‍റെ സംസ്കാരം നടത്തി
മാഞ്ചസ്റ്റർ മാഞ്ചസ്റ്ററിൽ കഴിഞ്ഞ ദിവസം അന്തരിച്ച ജോർജ് പോളിനു യാത്രാമൊഴി.നാടിന്‍റെ നാനാ ഭാഗങ്ങളിൽ നിന്നായി ഒത്തുചേർന്ന ബന്ധു ജനങ്ങളും,സുഹൃത്തുക്കളും,നാട്ടുകാരുമെല്ലാം ചേർന്ന് വികാരനിർഭരമായ യാത്രാമൊഴിയാണ് അദ്ദേഹത്തിന് നൽകിയത്.
രാവിലെ 9.30 യോടെ വീട്ടിൽ എത്തിച്ച മൃതദേഹത്തിൽ കുടുംബാംഗങ്ങൾ അന്ത്യോപചാരം അർപ്പിച്ചു.ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ വീട്ടിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.

തുടർന്ന് വിലാപയാത്രയായി ഇടവക ദേവാലയമായ സെൻറ് ആന്‍റണീസ് ദേവാലയത്തിൽ എത്തിച്ചപ്പോൾ ഫാ.ജോസ് അഞ്ചാനിക്കൽ ദേവാലയ കവാടത്തിൽ പ്രാർത്ഥനകളോടെ മൃതദേഹം സ്വീകരിച്ചു.

തുടന്ന് കുടുംബാംഗങ്ങൾ ചേർന്ന് സെന്‍റ് ആന്‍റണീസ്‌ ദേവാലയത്തിൽ അൾത്താരക്ക് മുന്നിൽ തയാറാക്കിയ പീഠത്തിൽ മൃതദേഹം പ്രതിഷ്ഠിച്ചതോടെ നടന്ന ദിവ്യബലിയിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് ശ്രാമ്പിക്കൽ മുഖ്യകാർമ്മികൻ ആയപ്പോൾ, രൂപതാ വികാരി ജനറൽ ഫാ. സജി മലയിൽപുത്തെൻപുര,ഫാ.ജോസ് അഞ്ചാനിക്കൽ,ഫാ.ജോൺ പുളിന്താനം,ഫാ.മാത്യു കുരിശുംമൂട്ടിൽ തുടങ്ങിയവർ സഹ കാർമ്മികരായി.

സഭയുടെ കാഴ്ചപ്പാടിൽ ഓരോ വ്യക്തിയും ഭൂമിയിൽ നിന്നും കടന്നുപോകുന്ന ദിവസമാണ് അയാൾ സ്വർഗത്തിലേക്ക് ജനിക്കുന്നത് എന്ന് ദിവ്യബലി മദ്ധ്യേ നൽകിയ അനുശോചന സന്ദേശത്തിൽ മാർ.ജോസഫ് ശ്രാമ്പിക്കൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.

ദിവ്യബലിയെത്തുടർന്നു മകൾ ജെഫി പിതാവിനെ അനുസ്മരിച്ചു സംസാരിച്ചത് ഏവരുടെയും കണ്ണുകളെ ഈറനണിയിപ്പിച്ചു.നാട്ടിൽ നിന്നും എത്തിയ സഹോദരനും,കൈക്കാരൻ അലക്സ് വർഗീസ്,സിബി പാളിയിൽ,ഫാ.എൽദോ തുടങ്ങിയവരും അനുസ്മരിച്ചു.

ഭാര്യ ഗ്രെസി,മക്കളായ ജിത്തുവും,ജെഫിയെയും എല്ലാം ആശ്വസിപ്പിക്കുവാൻ ബന്ധുക്കൾ നന്നേ പാടുപെട്ടു.നാട്ടിലുള്ള സഹോദരങ്ങളെല്ലാവരും തന്നെ മൃതസംസ്ക്കാരച്ചടങ്ങുകളിൽ പങ്കെടുക്കുവാൻ എത്തിച്ചേർന്നിരുന്നു.