ന്യൂഡൽഹി: ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കുള്ള പുതിയ നിയമങ്ങൾ കേന്ദ്ര സർക്കാർ പുതുക്കി നിശ്ചയിച്ചു. ഇതനുസരിച്ച് എയർ സുവിധ പോർട്ടലിൽ ഇൻകമിംഗ് അന്താരാഷ്ട്ര യാത്രക്കാർ പൂരിപ്പിക്കേണ്ട കോവിഡ് വാക്സിനേഷനായുള്ള സ്വയം പ്രഖ്യാപന ഫോമുകൾ ഇനി ആവശ്യമില്ലെന്ന് സർക്കാർ അറിയിച്ചു. തീരുമാനം നവംബർ 22 മുതൽ പ്രാബല്യത്തിൽ വരും.
ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗനിർദ്ദേശങ്ങൾ പ്രകാരം, ഓണ്‍ലൈൻ എയർ സുവിധ പോർട്ടൽ സ്റ്റാൻഡിൽ സ്വയം പ്രഖ്യാപന ഫോം സമർപ്പിക്കുന്നത് നിർത്തിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചത് പ്രവാസികൾക്ക് ആശ്വാസമായി.
ഇൻകമിംഗ് അന്താരാഷ്ട്ര യാത്രക്കാർക്ക് വ്യോമയാന മന്ത്രാലയത്തിന്റെ എയർ സുവിധ പോർട്ടലിലെ ഫോം നിർബന്ധമായിരുന്നു. അതിൽ, യാത്രക്കാർ അവരുടെ വാക്സിനേഷൻ സ്റ്റാറ്റസ്, സ്വീകരിച്ച ഡോസുകളുടെ എണ്ണവും അവയുടെ തീയതിയും ഉൾപ്പെടെ പ്രഖ്യാപിക്കണം എന്നായിരുന്നു നിബന്ധന. മിക്ക രാജ്യങ്ങളിലെയും നിയമങ്ങൾക്ക് അനുസൃതമായിരുന്നു ഇത്.
എന്നാൽ യാത്രക്കാർ പൂർണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതാണ് അഭികാമ്യമെന്ന് മന്ത്രാലയം അറിയിച്ചു. വിമാനത്താവളങ്ങളിൽ മാസ്കുകളുടെ ഉപയോഗവും സാമൂഹിക അകലം പാലിക്കുന്നതും ഉൾപ്പെടെ, കോവിഡിനുള്ള എല്ലാ മുൻകരുതൽ നടപടികളും തുടരുന്നതാണ് അഭികാമ്യം. ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്കുള്ള പുതിയ നിയമങ്ങളിൽ വിമാന യാത്രയിൽ ഇനി മാസ്ക് നിർബന്ധമല്ലെന്ന് വ്യോമയാന മന്ത്രാലയം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.