+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം: ആയിരത്തോളം കലാ പ്രതിഭകൾ മാറ്റുരയ്ക്കും

ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം ഇന്ന് (നവംബർ 19 ശനിയാഴ്ച) സ്റ്റാഫ്‌ഫോഡിൽ നടക്കും . രണ്ട് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം കലോത്സവം വീണ്ടും വേദികൾ കിഴടക്കുമ്പോൾ മത്സരാർഥികളും വിശ്വ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം: ആയിരത്തോളം കലാ പ്രതിഭകൾ  മാറ്റുരയ്ക്കും
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ കലോത്സവം ഇന്ന് (നവംബർ 19 ശനിയാഴ്ച) സ്റ്റാഫ്‌ഫോഡിൽ നടക്കും . രണ്ട് വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം കലോത്സവം വീണ്ടും വേദികൾ കിഴടക്കുമ്പോൾ മത്സരാർഥികളും വിശ്വാസസംമൂഹവും ഏറെ ആവേശത്തിലാണ്. മത്സരത്തിന്‍റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ബൈബിൾ കലോത്സവത്തിന് നേതൃത്വം കൊടുക്കുന്ന രൂപത ബൈബിൾ അപ്പോസ്റ്റലേറ്റ് ടീം അറിയിച്ചു .

രാവിലെ എട്ടിനു രജിസ്‌ട്രേഷൻ ആരംഭിക്കും . എട്ടരമുതൽ ഉദ്‌ഘാടന പരിപാടികൾ ആരംഭിക്കും . ആഘോഷമായ ബൈബിൾ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന മത്സരങ്ങൾ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്‌ഘാടനം നിർവഹിക്കും . കൃത്യം ഒമ്പത് മുപ്പതുമുതൽ വിവിധ സ്റ്റേജുകളിലായി മത്സരങ്ങൾ ആരംഭിക്കും. വിവിധ സമയങ്ങളിലായി വിശുദ്ധ കുർബാനയും മുഴുവൻ സമയ ആരാധനയും ഉണ്ടായിരിക്കുന്നതാണ് . ബൈബിൾ അപ്പസ്റ്റലേറ്റ് രൂപത കോർഡിനേറ്റർ ആന്റണി മാത്യുവിന്റെ നേതൃത്തത്തിൽ രൂപപ്പെടുത്തിയ അതിനൂതനസാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള ജഡ്ജിങ് രീതിയാണ് മത്സരങ്ങളുടെ വിധിനിർണ്ണയത്തിൽ ഉടനീളം അവലംബിച്ചിരിക്കുന്നത്.

പേപ്പറുകൾക്ക്പകരം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള വിധിനിർണയം മൂലം മത്സരങ്ങളുടെ ഫലം അധികംവൈകാതെ തന്നെ മത്സരാത്ഥികൾക്ക് അറിയാൻ സാധിക്കും . ഓരോ റീജിയനിൽ നിന്നും വരുന്ന മത്സരാർത്ഥികൾക്കായി ഓരോ രജിസ്‌ട്രേഷൻ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ റീജിയനിലെയും കോ ഓർഡിനേറ്റേഷൻ പ്രധാന കൗണ്ടറിൽ നിന്നും തങ്ങളുടെ റീജിയണിലെ മത്സരാർത്ഥികളുടെ ചെസ്സ് നമ്പർ കൈപ്പറ്റേണ്ടതാണ് .

രൂപത മത്സരങ്ങളുടെ തത്സമയ സംപ്രേഷണം രൂപത ഫേസ് ബുക്ക് ചാനലിലൂടെയും രൂപതയുടെ യു ട്യൂബ് ചാനലിലൂടെയും തത്സമയം തത്സമയം പ്രക്ഷേപണം ചെയ്യുന്നതാണ്.https://youtu.be/X3FNP1ZVuOU

യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന മത്സരാർത്ഥികൾക്കും കാണികൾക്കും ഉൾപ്പടെ ഉള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ബൈബിൾ അപ്പൊസ്‌തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .