+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സമീക്ഷ യുകെ പ്രവാസി സംവാദ സദസ് നവംബർ 19ന്

ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാ സാംസ്ക്കാരിക സംഘടനയായ സമീക്ഷ യു കെ കേരളപ്പിറവിയുടെ ഭാഗമായി പ്രവാസി സംവാദ സദസ് ഓൺലൈനായി സംഘടിപ്പിക്കുന്നു. നവംബർ 19 ശനി വൈകുന്നേരം നാലിനു (യു കെസമയം)വൈകി
സമീക്ഷ യുകെ പ്രവാസി സംവാദ സദസ് നവംബർ 19ന്
ലണ്ടൻ: യുകെയിലെ ഏറ്റവും വലിയ ഇടതുപക്ഷ കലാ സാംസ്ക്കാരിക സംഘടനയായ സമീക്ഷ യു കെ കേരളപ്പിറവിയുടെ ഭാഗമായി പ്രവാസി സംവാദ സദസ് ഓൺലൈനായി സംഘടിപ്പിക്കുന്നു. നവംബർ 19 ശനി വൈകുന്നേരം നാലിനു (യു കെസമയം)വൈകിട്ട് 9.30 (ഇന്ത്യൻ സമയം ) നു സൂം വഴിയാകും പരിപാടി സംഘടിപ്പിക്കുക.

"നവോത്ഥാന മുന്നേറ്റം കേരളപ്പിറവിക്കു മുൻപും പിൻപും എന്ന കാലിക പ്രസക്തിയുള്ള വിഷയമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. ഈ വിഷയത്തിൽ ആഴത്തിൽ പാണ്ഡിത്യമുള്ള കേരളത്തിലെ പ്രമുഖരായ മുരുകൻ കാട്ടാക്കട, സന്ദീപാനന്ദഗിരി, ഫാ:ഡോ മാത്യൂസ് വാഴക്കുന്നം എന്നിവർ സംവാദത്തിന് നേതൃത്വം വഹിക്കുന്നു.

നമ്മുടെ നാടിന്‍റെ സാംസ്കാരിക ഉന്നതിക്കും നവോത്ഥാന ചരിത്രത്തിനും കളങ്കം ചാർത്തുന്ന നിരവധി അനിഷ്ട സംഭവങ്ങളുടെ വാർത്തകളാണ് നാം നിത്യവും കേൾക്കുന്നത്. ഈ അവസരത്തിൽ വളരെ കാലികപ്രാധാന്യമുള്ള വിഷയം ചർച്ച ചെയ്യുന്ന ഈ സംവാദത്തിൽ ഏവരുടെയും സഹകരണമുണ്ടാവണമെന്ന് സംഘാടകർ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു .

സംവാദത്തിൽ പങ്കെടുക്കുന്നവർക്ക് ചോദ്യങ്ങൾ ചോദിക്കുന്നതിനും വിഷയത്തെ സംബന്ധിച്ച തങ്ങളുടെ അഭിപ്രായങ്ങൾ രേഖപെടുത്തുന്നതിനും അവസരങ്ങൾ ഉണ്ടായിരിക്കും .

കെ റെയിലിനെ കുറിച്ചും , നവകേരള സൃഷ്ടിക്കു പ്രവാസികളുടെ പങ്ക് എന്ന വിഷയത്തെ കുറിച്ചും സമീക്ഷ യുകെ മുൻപ് സംഘടിപ്പിച്ചിരുന്ന സംവാദ സദസുകൾ ജനപങ്കാളിത്തവും വിഷയാധിഷ്ഠിത ചർച്ചകളും കൊണ്ടും ഉയർന്ന നിലവാരം പുലർത്തിയിരുന്നു . ഇനിമുതൽ എല്ലാ രണ്ട് മാസവും കൂടുമ്പോഴും രാഷ്ട്രീയ സാംസ്‌കാരിക നായകരെ പങ്കെടുപ്പിച്ചുകൊണ്ട് വിവിധ വിഷയങ്ങളിൽ സംവാദ സദസുകൾ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നതായും സംഘാടകർ അറിയിച്ചു .