ഡബ്ലിൻ : ഫ്രണ്ട്സ് ഓഫ് കണ്ണൂർ അയർലൻഡ് കുടുംബ സംഗമം വർണാഭമായി നടത്തപ്പെട്ടു. നവംബർ 12 ന് ശനിയാഴ്ച വാക്കിൻസ്ടൗണ്‍ കമ്മ്യൂണിറ്റി ഹാളിൽ ജോയി തോമസിന്റെ അധ്യക്ഷതയിൽ കൂടിയ കുടുംബ സംഗമത്തിന്റെ സമാപന സമ്മേളനം ഡബ്ലിൻ അതിരൂപതയിലെ ബാലിമൂണ്‍ സെന്റ് പാപ്പിൻസ് പള്ളി അസി. വികാരിയും, സൈക്കോളജിയിൽ ഗവേഷണ വിദ്യാർഥിയും, കണ്ണൂർ ജില്ലക്കാരനുമായ ഫാ. രാജേഷ് മേച്ചിറാകാത്ത് ഉദ്ഘാടനം ചെയ്തു.
സംഗമത്തിന്റെ സംഘാടകരായ ബിനുജിത്ത് സെബാസ്റ്റ്യൻ, പിന്േറാ റോയി, ഷീൻ തോമസ് എന്നിവർ ഭ0ദ്വ്രീപം കൊളുത്തി ഉൽഘാടന ചടങ്ങിന് നേതൃത്വം വഹിച്ചു. അഡ്വ.സിബി സെബാസ്ററ്യൻ, ഇരിക്കൂർ എംഎൽഎ അഡ്വ.സജീവ് ജോസഫ്, പേരാവൂർ എംഎൽഎ അഡ്വ.സണ്ണി ജോസഫ് , കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയി കുര്യൻ എന്നിവർ കുടുംബ സംഗമത്തിന് ഓണ്‍ലൈനിൽ ആശംസകൾ നേർന്നു.
പിന്േറാ റോയി സമ്മേളനത്തിന് നന്ദി പറഞ്ഞു. റവ.ഫാ. രാജേഷ് മേച്ചിറാകത്ത് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ സ്പോണ്സർ ചെയ്തത് Spice Bazar Tallaght, Spice Bazar Swords, Daily delight, RR Recruitment എന്നിവരാണ് .
കോവിഡ് മഹാമാരി മൂലം മൂന്നു വർഷമായി നടക്കാതിരുന്ന കണ്ണൂർ കൂട്ടായ്മയുടെ ഈ വർഷത്തെ കൂടി ചേരലും കുടുംബസംഗമവും വലിയ ജനപങ്കാളിത്വത്തിൽ ശ്രദ്ധേയമായി. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും അയർലൻഡിലെത്തിവർ പരസ്പരം കാണുന്നതിനും സൗഹൃദം പുതുക്കുന്നതിനും വലിയ ആവേശമാണ് കാട്ടിയത്.
അക്ഷരാർഥത്തിൽ അയർലൻഡിൽ പല കൗണ്ടികളിലേക്ക് കുടിയേറിയ കണ്ണൂർ ജില്ലയിലെ പ്രവാസികൾ ഡബ്ലിനിലേക്ക് ഒഴുകി എത്തുകയായിരുന്നു. മൂഷിക രാജവംശത്തിന്റെ പി·ുറക്കാരായ കോലത്തിരി രാജവംശത്തിന്റെയും കേരളത്തിലെ ഏക മുസ്ളീം രാജവംശമായ അറയ്ക്കൽ സ്വരൂപത്തിന്റെയും കോട്ടയം രാജവംശത്തിന്റെയും ഭരണത്തിൻ കീഴിലായിരുന്ന കണ്ണൂർ ജില്ലയിലുള്ളവർ അയർലണ്ടിൽ ഒത്തുകൂടിയപ്പോൾ അതൊരു ചരിത്ര സംഭവത്തിന് സാക്ഷ്യമായി.
നാടൻ കലകളിലേയും തെയ്യത്തിന്റെയും പ്രധാന കേന്ദ്രമായ കണ്ണൂർ ജില്ലയിൽ നിന്നും എത്തിയവർ വിവിധ കലാപരിപാടികൾ ഒരുക്കി കുടുംബസംഗമം ആവേശകരമായ പഴയകാലത്തിലേക്ക് വീണ്ടും നമ്മളെ ഓർമപെടുത്തലായി മാറ്റി. കുട്ടികളുടെയും മുതിർന്നവരുടെയും കലാ കായിക മത്സരങ്ങൾ പരിപാടിക്ക് മാറ്റ് കൂട്ടി. അമ്മമാരുടേയും,പിതാക്കന്മാരുടെയും കുട്ടികളുടെയും കസേരകളി കുടുംബ സംഗമത്തെ ആവേശത്തിലാക്കി. കപ്പിൾസ് ബലൂണ്‍ പൊട്ടിക്കൽ ആവേശത്തോടൊപ്പം ചിരിയുടെ മാലപ്പടക്കവും സൃഷ്ടിച്ചു.
വലിയ രാഷ്ട്രീയ പ്രബുദ്ധതയും രാഷ്ട്രീയത്തിൽ വലിയ ആവേശവും കാണിക്കുന്ന കണ്ണൂർ ജില്ലയിൽ നിന്നെത്തിയവർ രാഷ്ട്രീയ കലാശക്കൊട്ടുപോലെ നടന്ന സമാപന ചടങ്ങായ ഡാൻസും പാട്ടും ഓഡിറ്റോറിയത്തെ പ്രകന്പനം കൊള്ളിച്ചു.
പുതിയ വർഷത്തേക്ക് പരിപാടികൾ കോ ഓർഡിനേറ്റ് ചെയ്യാൻ ഭാരവാഹികളായി ഷിജോ പുളിക്കൻ,സുഹാസ്, അമൽ,നീന,സ്നേഹ അഡ്വ.സിബി സെബാസ്ററ്യൻ എന്നിവരെ ചുമതലപ്പെടുത്തി.