പൻറ്റാസാഫ്: ഡിവൈൻ (യുകെ) ടീമിന്റെ നേതൃത്വത്തിൽ വെയിൽസിലെ പൻറ്റാസാഫിൽ ഒരുക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള ’കുടുംബ വിശുദ്ധീകരണ’ ധ്യാനവും, കുട്ടികൾക്കായുള്ള ശുശ്രുഷകളും ഡിസംബർ 16 മുതൽ 18 വരെ നടത്തപ്പെടുന്നതാണ്.
തിരുപ്പിറവി തിരുന്നാളിനു ആമുഖമായുള്ള നോന്പുകാലത്ത്, ആൽമീയ നവീകരണത്തിനും, വിശുദ്ധിയിൽ ഒരുങ്ങികൊണ്ടു ഉണ്ണിയേശുവിനെ കുടുംബങ്ങളിൽ വരവേൽക്കുവാനും, കുട്ടികൾക്കു ആത്മീയോർജ്ജം പകരുവാനുമായി ക്രമീകരിച്ചിരിക്കുന്ന ധ്യാന ശുശ്രുഷകൾ ഡിസംബർ 16നു വെള്ളിയാഴ്ച ആരംഭിക്കും.
ആഗോള തലത്തിൽ തിരുവചന ശുശ്രുഷകൾ നയിച്ചിട്ടുള്ള, പ്രശസ്ത ധ്യാനഗുരുവും, വിൻസൻഷ്യൽ കോണ്ഗ്രിഗേഷൻ സഭാംഗവും, പൻറ്റാസാഫ് ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. പോൾ പാറേക്കാട്ടിൽ വിസി, ത്രിദിന ധ്യാനം നയിക്കുന്നതാണ്.
ഡിസംബർ 16നു വെള്ളിയാഴ്ച വൈകുന്നേരം 5ന് ആരംഭിക്കുന്ന ധ്യാനശുശ്രുഷ 18നു ഞായറാഴ്ച വൈകുന്നേരം നാലോടെ സമാപിക്കും.
മാനസാന്തരവും, നവീകരണവും നേടി ദൈവീക അനുഗ്രഹ പരിപാലനത്തിനും, കുടുംബ വിശുദ്ധീകരണത്തിനും അവസരം ഒരുങ്ങുന്ന തിരുവചന ശുശ്രുഷയിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി പൻറ്റാസാഫ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ അറിയിച്ചു.
രജിസ്ട്രേഷനും, വിശദ വിവരങ്ങൾക്കും 01352 711053, 07417 494277 എന്നീ നന്പറുകളിൽ ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.