ബെർലിൻ: തൊഴിലില്ലായ്മ ആനുകൂല്യങ്ങൾക്കായുള്ള ന്ധബുർഗർഗെൽഡ്ന്ധ എന്ന് വിളിക്കപ്പെടുന്ന സാമൂഹ്യക്ഷേമ പദ്ധതിക്ക് ജർമ്മൻ പാർലമെന്റ് വ്യാഴാഴ്ച അംഗീകാരം നൽകി.
ജർമനിയിലെ ഹാർട്സ് ഫിയർ സാമൂഹ്യ സുരക്ഷാ പദ്ധതിയ്ക്ക് പകരം കൂടുതൽ ആനുകൂല്യങ്ങൾ അടങ്ങിയ പുതിയ നിർദ്ദേശങ്ങൾ് സർക്കാർ അംഗീകരിച്ചു. ഇതനുസരിച്ച് വൊക്കേഷണൽ യോഗ്യതാ സമയത്ത്, സ്വീകർത്താക്കൾക്ക് പ്രതിമാസം മറ്റൊരു 150 യൂറോ അനുവദിക്കും. മറ്റ് പരിശീലന നടപടികൾ സ്വീകരിക്കുകയാണെങ്കിൽ 75 യൂറോ അധികമായി നൽകും. ജർമനിയിൽ ഇപ്പോൾ അനുഭവപ്പെടുന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ ക്ഷാമം ലഘൂകരിക്കാനും ഈ നടപടി സഹായിക്കും.
എന്താണ് ’ഹാർട്ട്സ് ഫിയർ ?
നിലവിൽ, ജോലി കണ്ടെത്താൻ കഴിയാത്ത അല്ലെങ്കിൽ ജോലി ചെയ്യാൻ കഴിയാത്ത ആർക്കും ജർമനിയിൽ അടിസ്ഥാന സാമൂഹിക സുരക്ഷ ലഭിക്കുന്നുണ്ട്. ഈ സംവിധാനം ന്ധഹാർട്ട്സ് ഫിയർന്ധ എന്നാണ് അറിയപ്പെടുന്നത്. വാടക, ഹീറ്റിംഗ്, വെള്ളം, പലചരക്ക് സാധനങ്ങൾ, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ അടിസ്ഥാന ജീവിതച്ചെലവുകൾക്കാണ് പണം നൽകുന്നത്. ഈ ചെലവുകൾ വഹിക്കാൻ അനുവദിച്ച തുക പര്യാപ്തമല്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.
ജർമനിയിൽ ജീവിതച്ചെലവ് കുതിച്ചുയരുകയും പണപ്പെരുപ്പം അതിവേഗം വർധിക്കുകയും ചെയ്യുന്നതിനാൽ, സാമൂഹ്യക്ഷേമ പരിപാടിയിൽ ക്രമീകരണങ്ങൾ തീരുമാനിക്കാനുള്ള അവസ്ഥയും വർധിച്ചു.
2023 ജനുവരിയിൽ പുതിയ സംവിധാനം നിലവിൽ വരും. ബുർഗർഗെൽഡിൽ എന്ത് മാറ്റമുണ്ടാകും ?
2023 മുതൽ സ്ററാൻഡേർഡ് അലവൻസ് പ്രതിമാസം 449 യൂറോയിൽ നിന്ന് 503 യൂറോയായി ഉയർത്താൻ ഫെഡറൽ ഗവണ്മെന്റ് നിർദേശിച്ചു.
കുടുംബങ്ങൾക്ക് അവരുടെ പ്രായപൂർത്തിയാകാത്ത ആശ്രിതർക്ക് കൂടുതൽ പണം ലഭിക്കും,14-17 വയസ് പ്രായമുള്ളവർക്ക് 420, യൂറോയും 6-13 വയസ് പ്രായമുള്ളവർക്ക് 348 യൂറോയും, അഞ്ചോ അതിൽ താഴെയോ പ്രായമുള്ളവർക്ക് 318 യൂറോയും ലഭിയ്ക്കും.
പദ്ധതികൾ അനുസരിച്ച്, ആനുകൂല്യങ്ങൾ ലഭിക്കുന്നവർക്ക് വർദ്ധിച്ച പരിശീലനത്തിലൂടെ സ്ഥിരമായ തൊഴിലിന് തയ്യാറെടുക്കുന്നതിന് പുതിയ തൊഴിൽ വൈദഗ്ധ്യം നേടുന്നതിന് കൂടുതൽ പിന്തുണ ലഭിക്കും.