+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അയർലൻഡിൽ ജീവനക്കാർക്ക് ശമ്പള വർധനവ്

ഡബ്ലിൻ : അയർലൻഡിൽ നഴ്സുമാരടക്കമുള്ള പൊതുമേഖല ജീവനക്കാർക്ക് ശമ്പളം വർധിപ്പിക്കാൻ തീരുമാനം .വിവിധ ട്രേഡ് യൂണിയനുകൾ ശമ്പള പരിഷ്കരണ കരാർ അംഗീകരിച്ചതോടെയാണ് ശമ്പള വർധന ഉറപ്പായത് .ഇതുപ്രകാരംമൊത്തം ആറര
അയർലൻഡിൽ ജീവനക്കാർക്ക് ശമ്പള വർധനവ്
ഡബ്ലിൻ : അയർലൻഡിൽ നഴ്സുമാരടക്കമുള്ള പൊതുമേഖല ജീവനക്കാർക്ക് ശമ്പളം വർധിപ്പിക്കാൻ തീരുമാനം .വിവിധ ട്രേഡ് യൂണിയനുകൾ ശമ്പള പരിഷ്കരണ കരാർ അംഗീകരിച്ചതോടെയാണ് ശമ്പള വർധന ഉറപ്പായത് .ഇതുപ്രകാരം
മൊത്തം ആറര ശതമാനം വേതനം വർധിക്കും .

കരാർ പ്രകാരം 2022 ഫെബ്രുവരി മുതൽ മുൻകാല പ്രാബല്യത്തിൽ മൂന്നു ശതമാനവും 2023 മാർച്ച് മുതൽ രണ്ടു ശതമാനവും 2023 ഒക്ടോബർ മുതൽ ഒന്നര ശതമാനവും ശമ്പളം വർധിക്കും .ഇതോടൊപ്പം റിട്ടയറായവർക്കുള്ള പെൻഷൻ തുകയും വർധിപ്പിക്കും .

ശമ്പള വർധനവ് ഉയർന്ന ജീവിത ചെലവുകൾ നേരിടുന്നതിനും പണപ്പെരുപ്പം മൂലമുള്ള പ്രതിസന്ധിക്കും തെല്ലൊരാശ്വാസമാകും .പുതിയ കരാർ രാജ്യത്തെ നാല് ലക്ഷം ജീവനക്കാർക്കും രണ്ടു ലക്ഷം പെൻഷൻകാർക്കും ഗുണകരമാവും .