ബെർലിൻ: തിങ്കളാഴ്ച ജർമനി അതിന്റെ 32-ാമത് യൂണിറ്റി ദിനം ആഘോഷിച്ചു. മുൻ പടിഞ്ഞാറൻ ജർമനിയും കിഴക്കൻ ജർമനിയും വീണ്ടും ഒന്നിച്ച ദിനമാണ് ഒക്ടോബർ മൂന്നിന് രാജ്യം അനുസ്മരിച്ചത്.
രാജ്യം നേരിടുന്ന പ്രതിസന്ധികൾക്കിടയിലും ഐക്യദാർഢ്യത്തിനായി ജർമനിയിലെ പ്രമുഖ രാഷ്ട്രീയക്കാർ എർഫുർട്ട് നഗരത്തിൽ ഒത്തുകൂടി. എന്നാൽ ഈ വർഷം, യുക്രെയ്നിലെ യുദ്ധത്തിന്റെയും ജീവിതച്ചെലവിന്റെ പ്രതിസന്ധിയുടെയും പ്രത്യാഘാതങ്ങൾ രാജ്യത്തുടനീളം ഓരോ ദിവസവും കൂടുതൽ ശക്തമായി അനുഭവപ്പെടുന്നതിനാൽ മുൻ ആഘോഷങ്ങളെ അപേക്ഷിച്ച് ആഘോഷങ്ങളുടെ സ്വരം കൂടുതൽ നിശബ്ദമായിരുന്നു. കിഴക്കൻ സംസ്ഥാനമായ തുറിംഗിന്റെ തലസ്ഥാനമായ എർഫുർട്ടിൽ നടന്ന ചടങ്ങിൽ ചാൻസലർ ഒലാഫ് ഷോൾസ് എത്തി, മുൻ പശ്ചിമ ജർമൻ ചാൻസലർ വില്ലി ബ്രാൻഡിന്റെ വാക്കുകൾ അദ്ദേഹം അനുസ്മരിച്ചു.
ബുണ്ടെസ്ററാഗ് പ്രസിഡന്റ് ബാർബെൽ ബാസും ഈ ദുഷ്കരമായ സമയങ്ങളിൽ ഐക്യദാർഢ്യത്തിന് ആഹ്വാനം ചെയ്തു. എന്നാൽ രാജ്യത്തെ ചിലയിടങ്ങളിൽ ഇതിനിടെ പ്രതിഷേധങ്ങളും അരങ്ങേറി.