ബെർലിൻ: നിലവിൽ ഉന്നതവിദ്യാഭ്യാസത്തിനും ജോലി സാധ്യതയും ഏറെ ആകർഷിക്കുന്ന രാജ്യമെന്ന നിലയിൽ ജർമനിയിലെ നഴ്സിംഗ് പഠനം, ജോലി, തുടർപഠനം എന്നിവ വിഷയമാക്കിയുള്ള ഒരു വെബിനാർ ഒക്ടോബർ ഒന്നിന് ഇന്ത്യൻ സമയം വൈകുന്നേരം ഏഴിന് സൂം വെർച്ച്വൽ പ്ളാറ്റ്ഫോമിൽ നടക്കും. യൂറോപ്പിലെ മുതിർന്ന മാധ്യമപ്രവർത്തകനും (മുഖ്യപത്രാധിപർ, പ്രവാസിഓണ്ലൈൻ) സാമൂഹ്യ സാംസ്കാരിക സംഘടനാ പ്രവർത്തകനുമായ ജോസ് കുന്പിളുവേലിൽ, ജർമനിയിലെത്തി ഭാഷാപഠനവും നഴ്സിംഗും പൂർത്തിയാക്കി കഴിഞ്ഞ 33 വർഷമായി രജിസ്റേറർഡ് നഴ്സായി ജോലി ചെയ്യുന്ന ഷീന കുന്പിളുവേലിൽ എന്നിവരാണ് വിഷയാധിഷ്ടിതമായി സെഷൻ കൈകാര്യം ചെയ്യുന്നത്.
വെബിനാർ മോഡറേറ്റ് ചെയ്യുന്നത് നീരജ ജാനകി (ബംഗളുരു) ആണ്. ജർമനിയിൽ നഴ്സിംഗ് ഒൗസ്ബിൽഡൂംഗ് തേടുന്ന എല്ലാവർക്കും പ്രയോജനപ്രദമാവുന്ന വെബിനാറിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.
വെബിനാറിന്റെ ലൈവ് https://www.facebook.com/mentorz4u ന്റെ ഫേസ്ബുക്കിൽ ഉണ്ടായിരിയ്ക്കും.
പ്രതിഭാധനരായ യുവവിദ്യാർഥികളെ അവരുടെ കഴിവുകൾക്കും അഭിലാഷങ്ങൾക്കും ഏറ്റവും അനുയോജ്യമായ പ്രൊഫഷണൽ പാതകൾ തിരിച്ചറിയുന്നതിനും ജോലിയുടെ ലോകത്തേക്ക് വിജയകരമായി പ്രവേശിക്കാൻ അവരെ സഹായിക്കുന്നതിനും സഹായിക്കുന്ന ഒരു ലാഭേച്ഛയില്ലാത്ത സംരംഭമാണ് Mentors4u.
ജർമനിയിലെ ബോണിൽ സ്ഥിതിചെയ്യുന്ന United Nations Convention Combat Desertification (UNCCD) ആസ്ഥാനത്ത് ജി 20 ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ കോർഡിനേഷൻ ഓഫീസ് ഡയറക്ടറായ ഡോ. മുരളി തുമ്മാരുകുടിയുടെ പ്രത്യേക താൽപ്പര്യത്തിലാണ് വെബിനാർ സംഘടിപ്പിക്കുന്നത്.