ലണ്ടൻ: യുക്മ ദേശീയ വക്താവായി അഡ്വ. എബി സെബാസ്റ്റ്യൻ നിയമിതനായി. മാറുന്ന കാലഘട്ടത്തിനൊപ്പം സഞ്ചരിക്കുന്ന യുക്മയെന്ന മഹാപ്രസ്ഥാനത്തിന്റെ നയവും അഭിപ്രായവുമെല്ലാം ദേശീയ സമിതി തീരുമാനപ്രകാരം പുറം ലോകത്തിന് എത്തിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് യുക്മ ദേശീയ സമിതി എബിയെ ഏൽപിച്ചിരിക്കുന്നത്.
യുകെയിലെയും നാട്ടിലേയും ടി വി ചാനലുകളിലും അഭിമുഖങ്ങളിലും പങ്കെടുക്കുകയും യുകെ മലയാളികളുടെ വികാരവിചാരങ്ങൾ യുക്മയ്ക്ക് വേണ്ടി അവിടങ്ങളിൽ പ്രകടിപ്പിക്കുക എന്നതാണ് യുക്മ വക്താവ് എന്ന നിലയിൽ എബിയുടെ ചുമതല. ഇതാദ്യമാണ് യുക്മയ്ക്ക് ഒരു ഒൗദ്യോഗിക വക്താവിനെ നിയമിക്കുന്നത്. യുക്മയുടെ ലണ്ടൻ കോർഡിനേറ്ററുടെ ചുമതലയും എബി തന്നെയായിരിക്കും നിർവഹിക്കുക.
മനോജ് കുമാർ പിള്ള നേതൃത്വം നൽകിയ കഴിഞ്ഞ യുക്മ ദേശീയ സമിതിയിൽ വൈസ് പ്രസിഡന്റായി ചുമതല വഹിച്ചിരുന്നു എബി സെബാസ്റ്റ്യൻ. യുക്മയുടെ പ്രശസ്തി വാനോളുമുയർത്തിയ കഴിഞ്ഞ നാല് വർഷങ്ങളിലായി സംഘടിപ്പിച്ച് വരുന്ന ന്ധകേരളാ പൂരംന്ധ വള്ളംകളിയുടെ ജനറൽ കണ്‍വീനർ എന്നതിലൂടെ മാത്രം നമുക്ക് നിസംശയം പറയാനാവും എബിയുടെ അതുല്യമായ സംഘാടകമികവ്. യുക്മ സൗത്ത് ഈസ്റ്റ് റീജണിലെ ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ അംഗമാണ് എബി സെബാസ്റ്റ്യൻ.
കുറവിലങ്ങാട് ദേവമാതാ കോളേജ് യൂണിയൻ അംഗമായി പൊതുരംഗത്ത് തുടക്കം കുറിച്ച എബി, എറണാകുളം ഗവ. ലോ കോളേജിൽ രണ്ട് വട്ടം സർവകലാശാലാ യൂണിയൻ കൗണ്‍സിലർ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗം എന്നീ നിലകളിലൂടെ പ്രവർത്തിച്ച് പരിചയസന്പന്നനാണ്. സീറോ - മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പാസ്റ്ററൽ കൗണ്‍സിൽ അംഗം കൂടിയായ എബി, ലണ്ടൻ ലൂയിഷാമിലെ ജൂറിസ് മെട്രിക്സ് സോളിസിറ്റേഴ്സിൽ ലീഗൽ കണ്‍സൾട്ടന്റായി ജോലി ചെയ്യുന്നു.
യുക്മ വക്താവായി നിയമിതനായ അഡ്വ.എബി സെബാസ്റ്റ്യനെ യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് തുടങ്ങിയവർ അഭിനന്ദിച്ചു.