ലണ്ടൻ: പതിമൂന്നാമത് യുക്മ നാഷണൽ കലാമേളയോടനുബന്ധിച്ചു നടക്കുന്ന യുക്മയുടെ ഏറ്റവും പ്രബല റീജണുകളിലൊന്നായ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണ്‍ കലാമേള ഒക്ടോബർ 15 നു സ്വയിൻ പാർക്ക് സ്കൂൾ റൈലേയിൽ നടക്കും. ഈസ്റ്റ് ആംഗ്ലിയ റീജണ്‍ പ്രസിഡന്റ് ജെയ്സണ്‍ ചാക്കോച്ചന്റേയും നാഷണൽ കമ്മിറ്റി മെന്പർ സണ്ണിമോൻ മത്തായിയുടെയും നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നു വരുന്നത്.
കലാമേളയിൽ പങ്കെടുക്കുന്ന കലാകാരൻമാർക്ക് വേണ്ടിയുള്ള ഓണ്‍ലൈൻ രജിസ്ട്രേഷന് ഇന്ന് തുടക്കം കുറിക്കും. ഒക്ടോബർ 7 വരെയായിരിക്കും രജിസ്ട്രേഷൻ സമയം. റീജണിലെ അംഗ അസോസിയേഷൻ ഭാരവാഹികൾക്ക് യുക്മ കലാമേള രജിസ്ട്രേഷനുള്ള സോഫ്റ്റ് വെയറിലൂടെ തങ്ങളുടെ അസോസിയേഷനിൽ നിന്നുമുള്ള മത്സരാർഥികളെ രജിസ്റ്റർ ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
അലോഷ്യസ് ഗബ്രിയേൽ:- 07831779621
ജോബിൻ ജോർജ്:- 07574674480
ജയ്സൻ ചാക്കോച്ചൻ:- 07403957439