വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പ നവംബർ മൂന്നു മുതൽ ആറു വരെ ബഹ്റനിൽ സന്ദർശനം നടത്തും.
അവാലിയിലും തലസ്ഥാനമായ മനാമയിലുമാണു മാർപാപ്പ സന്ദർശനം നടത്തുക. സന്ദർശനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പിന്നീട് അറിയിക്കുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് ഡയറക്ടർ മത്തെയോ ബ്രൂണി പറഞ്ഞു. മുസ്ലിം ഭൂരിപക്ഷരാജ്യമായ കസാഖ്സ്ഥാനിൽ ഈയിടെ മാർപാപ്പ സന്ദർശനം നടത്തിയിരുന്നു.
സൗദി അറേബ്യക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ബഹ്റനിലെ 17 ലക്ഷം ജനങ്ങളിൽ 70 ശതമാനം മുസ്ലിംകളാണ്. ഇതിൽ ഭൂരിപക്ഷവും ഷിയാ വിഭാഗമാണ്. രാജ്യത്ത് 2,10,000 ക്രൈസ്തവരാണുള്ളത്. ഇതിൽ 80,000 പേരാണു കത്തോലിക്കർ. ഇതിൽ ഭൂരിഭാഗവും ഫിലിപ്പീൻസിൽനിന്നും ഇന്ത്യയിൽനിന്നും എത്തിയവരാണ്.
ഗൾഫിലെ ആദ്യ കത്തോലിക്കാ ദേവാലയം മനാമയിലാണ്. ഗൾഫിലെ ഏറ്റവും വലുത് അവാലിയിലും. ഇവ രണ്ടും മാർപാപ്പ സന്ദർശിക്കും.
കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സഹവർത്തിത്വം വർധിപ്പിക്കുന്നതിനുള്ള ബഹ്റിൻ ഫോറം ഫോർ ഡയലോഗിന്റെ സമ്മേളനത്തിൽ സംബന്ധിക്കാനാണു മാർപാപ്പ ബഹ്റനിൽ എത്തുന്നത്. 2014ൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസാ അൽ ഖാലിഫ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചിരുന്നു.