+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ ഓണം ആഘോഷിച്ചു

വിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ പ്രൊവിൻസ് ഓണം വര്‍ണാഭമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 24നു ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ നടന്ന വിഭവ സമര്‍ത്ഥമായ ഓണസദ്യയെ തുടര്‍ന് മജീഷ്യന്‍ ജോര്‍ജ് പുല്ലാട്ട് നടത
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ ഓണം ആഘോഷിച്ചു
വിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ പ്രൊവിൻസ് ഓണം വര്‍ണാഭമായി ആഘോഷിച്ചു. സെപ്റ്റംബര്‍ 24-നു ട്രിനിറ്റി ചര്‍ച്ച് ഹാളില്‍ നടന്ന വിഭവ സമര്‍ത്ഥമായ ഓണസദ്യയെ തുടര്‍ന് മജീഷ്യന്‍ ജോര്‍ജ് പുല്ലാട്ട് നടത്തിയ മാജിക് ഷോ സദസിന്റെ പ്രശംസ പിടിച്ചുപറ്റി.

സംഘടന പ്രസിഡന്‍റ് ചാക്കോച്ചന്‍ മലയില്‍ സ്വാഗതം ആശംസിച്ചു. സംഘടനയുടെ ആദ്യ പ്രസിഡന്റ് ക്യാപ്റ്റന്‍ ഡേവിസ് എടാട്ടുകാരന്‍ 1996 മുതല്‍ സംഘടന ചെയ്തിട്ടുള്ള ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ചെറുവിവരണം നല്‍കി.


2018-2019 കാലത്തെ പ്രളയകാലത്തും കോവിഡ് 19 കാലഘട്ടത്തിലും സംഘടന ചെയ്തിട്ടുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സ്മരിക്കപ്പെട്ടു.

പ്രൊവിന്‍സ് ചെയര്‍മാന്‍ ജോസ് പേരുംപ്രാല്‍, വൈസ് ചെയര്‍മാന്‍ സോജപ്പന്‍ ഗ്രീന്‍വില്ല, വൈസ് പ്രസിഡന്റ് മേഴ്സി ബാബു, സെക്രട്ടറി സിനോയ് ടി. ചെന്നിത്തല, ട്രഷറര്‍ സ്റ്റീവന്‍ കൊലംകുഴിയില്‍, മറിയക്കുട്ടി കന്ന്യാകോണില്‍ എന്നിവരുടെ സജീവസഹകരണം അനുസ്മരിക്കുന്നു. മുന്‍പ്രസിഡന്റ് ബെന്നി മാളിയേക്കല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. ചടങ്ങില്‍ മജീഷ്യന്‍ ജോര്‍ജ് പുല്ലാട്ടിന് മൊമെന്റോ നല്‍കി ആദരിച്ചു.