ലണ്ടൻ: 2022 ലെ വേൾഡ് എയർലൈൻ അവാർഡിൽ ഏഴാം തവണയും ലോകത്തിലെ ഏറ്റവും മികച്ച എയർലൈനായി ഖത്തർ എയർവേസ് തിരഞ്ഞെടുക്കപ്പെട്ടു.
വ്യോമയാനരംഗത്തെ ഓസ്കാർ ഏവിയേഷൻ പുരസ്കാരം തുടർച്ചയായി ഏഴാം തവണയാണ് ഖത്തർ എയർവേയ്സിന് ലഭിക്കുന്നത്. ഇക്കൊല്ലത്തെ എയർലൈൻ ഓഫ് ദി ഇയർ കിരീടം നേടിയാണ് ഖത്തർ മറ്റൊരു റെക്കോർഡിട്ടത്. ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന അതേ വർഷം തന്നെ അവാർഡുകൾ നേടുന്നത് കൂടുതൽ ലോകന്പാടുമുള്ള യാത്രക്കാരെ ആകർഷിക്കുമെന്നുറപ്പാണ്.
350ലധികം എയർലൈനുകളിൽ സിംഗപ്പൂർ എയർലൈൻസ് ലോകത്ത് രണ്ടാം സ്ഥാനത്തും എമിറേറ്റ്സ് മൂന്നാം സ്ഥാനത്തും എഎൻഎ ഓൾ നിപ്പോണ് എയർവേയ്സ് നാലാം സ്ഥാനത്തും ക്വാണ്ടാസ് എയർവേയ്സ് അഞ്ചാം സ്ഥാനത്തുമാണ്.
ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച എയർലൈൻ, സ്റ്റാഫ് സർവീസ് എന്നീ രണ്ട് അവാർഡുകൾ നേടിയ ഇന്ത്യയുടെ വിസ്താര പട്ടികയിൽ 20ാം സ്ഥാനത്താണ്. ഈ അവാർഡുകൾ നേടിയത് അവിശ്വസനീയമാംവിധം സന്തോഷകരമാണെന്ന് വിസ്താരയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിനോദ് കണ്ണൻ പറഞ്ഞു,
തുടർച്ചയായ നാലാം വർഷമാണ് ഈ അവാർഡ് ലഭിക്കുന്നത്. അതോടൊപ്പം തുടർച്ചയായ രണ്ടാം വർഷവും ബെസ്റ്റ്് കാബിൻ ക്രൂവിനുള്ള അവാർഡും വിസ്താര സ്വന്തമാക്കി. എന്നാൽ ഏറ്റവും മികച്ച ദീർഘദൂര ലോ കൊസ്റ്റ് സർവീസ്, ബെസ്റ്റ് ലിഷർ എയർലൈൻസ്, ബെസ്റ്റ്് കാബിസ് സ്റ്റാഫ്, ബെസ്റ്റ്് എയർലൈൻ കാബിൻ ക്ളീൻലിനെസ്, ബെസ്റ്റ് ബിസിനസ്് ക്ലാസ് ലോഞ്ചസ് എന്നു തുടങ്ങി വിവിധ വിഭാഗങ്ങളിലേക്കുള്ള അവാർഡുകൾക്കൊന്നും ഇന്ത്യൻ കന്പനികൾ വളരെ അകലെയായി എന്നതും ശ്രദ്ധേയം
അതേസമയം യൂറോപ്പിലെ ഏറ്റവും മെച്ചപ്പെട്ട എയർലൈൻ, കിഴക്കൻ യൂറോപ്പിലെ മികച്ച എയർലൈൻ സ്റ്റാഫ് എന്നിവയ്ക്കുള്ള അവാർഡുകൾ ഏറ്റുവാങ്ങി. 2022ലെ വേൾഡ് എയർലൈൻ അവാർഡുകളിൽ എയർബാൾട്ടിക് ആദ്യമായി വിജയം ആഘോഷിച്ചു.
37 വർഷത്തെ ചരിത്രത്തിൽ വിവാദങ്ങളെ ഒരിക്കലും ഭയക്കാത്ത ഐറിഷ് എയർലൈൻ റയാൻ എയർ ആണ് യൂറോപ്പിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ എയർലൈനിനുള്ള അവാർഡ് സ്വന്തമാക്കിയത്.
അവാർഡ് ദാതാക്കളായ സ്കൈട്രാക്സിന്റെ വിലയിരുത്തലിൽ കോവിഡ് പ്രതിസന്ധിയിലും നിർത്താതെ സർവീസുകൾ നടത്തിയ പ്രധാന കന്പനികളിൽ ഒന്നായിരുന്നു ഖത്തർ. ഒരു സമയത്തും മുപ്പതോ അതിലധികമോ സ്ഥലങ്ങളിലേക്ക് അവർ സർവീസ് നടത്തിയിരുന്നു. ഈ നിശ്ചയദാർഢ്യം യാത്രക്കാരെ ഖത്തർ എയർവേയ്സിനെ എയർലൈൻ ഓഫ് ദി ഇയർ 2022 ആയി തെരഞ്ഞടുക്കാൻ പ്രേരിപ്പിച്ചത്.
ഖത്തർ എയർവേയ്സും സിംഗപ്പൂർ എയർലൈൻസും ഒന്പത് വീതം അവാർഡുകൾ ലഭിച്ചു. ആറ് അവാർഡുകൾ നേടിയ ഡെൽറ്റ എയർ ലൈൻസ് വടക്കേ അമേരിക്കയിലെ വിജയമായിരുന്നു. യൂറോപ്പിൽ, ടർക്കിഷ് എയർലൈൻസ് ആധിപത്യം പുലർത്തി, യൂറോപ്പിലെ ഏറ്റവും മികച്ച എയർലൈൻ ടൈറ്റിൽ ഉൾപ്പെടെ നാല് അവാർഡുകൾ നേടി.
2021 സെപ്റ്റംബറിനും 2022 ഓഗസ്റ്റിനും ഇടയിലായി 14 മില്യണിലധികം യാത്രക്കാരിൽ നിന്നും അഭിപ്രായങ്ങൾ ശേഖരിച്ചായിരുന്നു അവാർഡുകൾ നിശ്ചയിച്ചത്. രണ്ട് വർഷത്തെ വെർച്വൽ അവാർഡ് ചടങ്ങുകൾക്ക് ശേഷം, ഇത്തവണ വേൾഡ് എയർലൈൻ അവാർഡ് ഇവന്റ് ലണ്ടനിലെ ചരിത്രപ്രസിദ്ധമായ ലാങ്ഹാം ഹോട്ടലിലാണ് നടന്നത്. ഏവിയേഷൻ വ്യവസായത്തിന്റെ ഓസ്കാറുകൾ’ എന്ന് പരക്കെ കണക്കാക്കപ്പെടുന്ന വേൾഡ് എയർലൈൻ അവാർഡുകൾ 1999ലാണ് ആരംഭിച്ചത്.