ഹാംബുർഗ് : ഹാംബുർഗ് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 24 നു വിപുലമായി ആൾടോണായിലെ ബ്യുർഗർ ഹൗസിൽ നടത്തപ്പെട്ടു. ഹാംബുർഗ് കോണ്‍സുൽ ജനറൽ ഗുൽഷൻ ദിൻഗ്ര ഭദ്രദീപം കൊളുത്തി പരിപാടികളുടെ ഒൗദ്യോഗികമായ ഉദ്ഘാടനം നിർവഹിച്ചു. ഇരുന്നൂറോളം ആളുകൾ പങ്കെടുത്ത പരിപാടിയിൽ ഇതര സംസ്ഥാനങ്ങളിലെ ഇന്ത്യക്കാരുടെയും വിവിധ രാജ്യങ്ങളിലെ സഹൃദയരുടെയും പങ്കാളിത്തം ശ്രദ്ധേയമായി.
ജർമൻ നർത്തകിയായ കാത്യ ശിവാനിയും സംഘവും അവതരിപ്പിച്ച ക്ലാസിക്കൽ നൃത്തം, കേരള സമാജം കലാകാര·ാരും കലാകാരികളും അവതരിപ്പിച്ച കഥക് ഭരതനാട്യം, സിനിമാറ്റിക് ഡാൻസ് എന്നിവ കൂടാതെ ഗായികാ ഗായക·ാരുടെ ലളിത സംഗീതം, സംഘഗാനം, സിനിമ ഗാനങ്ങൾ, ഉപകരണ സംഗീതം എന്നിവയും, കുട്ടികലാകാര·ാരുടെ പിയാനോയും കലാകാരിമാരുടെ നൃത്തങ്ങളും സ്കിറ്റും ഉൾപ്പെട്ട കലാപരിപാടികൾ കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യയും ഇപ്രാവശ്യത്തെ ഓണപ്പരിപാടിക്ക് മാറ്റുകൂട്ടി. സുപ്രസിദ്ധ സിനിമ-നാടക നടൻ പ്രകാശ് ബാരെ ഓണ്‍ലൈനിൽ പ്രവാസി സമൂഹത്തിന്റെ ഗൃഹാതുരത്വത്തെകുറിച്ചുള്ള കാഴ്ചപ്പാടിനെപ്പറ്റി സംസാരിച്ച് ഓണാശംസകൾ നേർന്നു.
ഉച്ചയ്ക്കുശേഷം കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ മത്സര ഇനങ്ങൾക്കും ആവേശം നിറഞ്ഞ വടംവലിക്കും ശേഷം ഗാവിൻ മാരിയോയുടെ ഡിജെയോട് കൂടി ഓണാഘോഷം സമാപിച്ചു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കായുള്ള സമ്മാനദാനം ഹാംബുർഗ് കോണ്‍സുൽ ജനറൽ ഗുൽഷൻ ദിൻഗ്ര നിർവഹിച്ചു.
കേരള സമാജം ഭാരവാഹികളെ കൂടാതെ പങ്കെടുത്ത എല്ലാവരും പരിപാടികളുടെ സുഗമമായ നടത്തിപ്പിന് മുന്നിട്ടിറങ്ങിയത് പ്രവാസി സമൂഹത്തിന്റെ ഒത്തൊരുമയ്ക്ക് മാതൃകയായി.
സലൃമഹമബമൊമഷമാബ2022ലെുേ26.ഷുഴ