ഹാംബുർഗ്: ജർമനിയിലെ തുറമുഖ നഗരമായ ഹാംബുർഗിലെ മലയാളി സമൂഹത്തിന്റെ കൂട്ടായ്മയായ കേരള സമാജം ഹാംബുർഗിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 24 ശനിയാഴ്ച ഓണാഘോഷം സംഘടിപ്പിക്കുന്നു. ഇന്ത്യൻ കോണ്‍സുലേറ്റ് ജനറൽ ഗുൽഷൻ ദിങ്കര ഉദ്ഘാടനം നിർവഹിക്കുന്ന ആഘോഷത്തിൽ വിപുലമായ കലാ കായിക പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ജർമൻ നർത്തകിയായ കാത്യ ശിവാനിയും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തം, സമാജം കലാകാരിമാരും കലാകാര·ാരും ഒരുക്കുന്ന അത്തപ്പൂക്കളം, തിരുവാതിര, സിനിമാറ്റിക് ക്ളാസിക് നൃത്തനൃത്യങ്ങൾ, സ്കിറ്റ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ കൂടാതെ ഓണത്തല്ല്, വടംവലി മുതലായ കായിക ഇനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
അതി ഗംഭീരമായ ഓണസദ്യയും ത്രസിപ്പിക്കുന്ന ഡിജെ സംഗീത പരിപാടിയും ഉൾപ്പെടുന്ന ഈ മുഴുദിന പരിപാടി നടക്കുന്നത് ഹാംബുർഗിലെ അൽടോണാ എന്ന സ്ഥലത്താണ്.