ആഷ്ഫോർഡ്: കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ 18-ാമത് ഓണാഘോഷം(ആറാട്ട്-22) സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 9.30 മുതൽ Singleton village TOwn Hall, Norton knatchbull School( മാവേലി നഗർ) എന്നീ വേദികളിൽ വച്ചു സമുചിതമായി ആഘോഷിക്കുന്നു.
രാവിലെ 9.30ന് Singleton village TOwn Hall ൽ അത്തപ്പൂക്കള മത്സരത്തോടെ പരിപാടികൾക്ക് തുടക്കം കുറിക്കും. തുടർന്ന് പുതിയ അംഗങ്ങളെ പരിചയപ്പെടുത്തും. തുടർന്ന് തൂശനിലയിൽ വിഭവസമൃദ്ധമായ ഓണസദ്യ വിളന്പും.
ഉച്ചക്കഴിഞ്ഞ് രണ്ടിന് Norton knatchbull Schoolൽ(മാവേലി നഗർ) വടംവലി മത്സരം നടക്കും. തുടർന്ന് നാടൻപാട്ടുകൾ, കുട്ടികൾ മുതൽ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെ വരെ ഉൾപ്പെടുത്തി മൂന്നു തലമുറയെ ഒരേവേദിയിൽ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഫ്ളാഷ് മോബ്, അന്‍പതോളം കലാകാരികൾ പങ്കെടുക്കുന്നു മെഗാതിരുവാതിര എന്നിവ അരങ്ങേറും.
തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിദ്ധ വാഗ്മിയും ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് കൗണ്‍സിൽ മാനേജർ ടോ ആദിത്യ മുഖ്യാതിഥിയായിരിക്കും. അസോസിയേഷൻ പ്രസിഡന്റ് സൗമ്യ ജിബി അധ്യക്ഷത വഹിക്കും.
തുടർന്ന് വൈകുന്നേരം നാലിന് ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ രചച്ച് ബിജു തെള്ളിയിൽ സംഗീതം ചിട്ടപ്പെടുത്തി നാൽപതോളം കലാകാര·ാരും കലാകാരികളും പങ്കെടുക്കുന്ന രംഗപൂജ എന്നിവയോട് ആറാട്ട്-22ന് തിരശീല ഉയരുന്നു.
തിരുവാതിര, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സ്കിറ്റുകൾ എന്നിവ കോർത്തിണക്കി വ്യത്യസ്ത കലാവിരുന്നുകളാൽ ആറാട്ട് 22 കലാ ആസ്വാദകർക്ക് സന്പന്നമായ ഓർമ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനർ ജോണ്സണ് മാത്യൂസ് അറിയിച്ചു.
എവിടെയും കനകവിപഞ്ചികളുടെ നാദങ്ങൾ, ചിലങ്കയുടെ സ്വരം, സംഗീതത്തിന്റെ ശ്രുതിയും ലയവുംതാളവും മാറ്റൊലി കൊള്ളുന്ന മോഹനമായ പ്രതീക്ഷയുമായി അനുഭൂതിയുടെ അണിയറയിൽ നിന്ന് സെപ്റ്റംബർ 24 ശനിയാഴ്ച അരങ്ങിലെത്തുന്നു. മനസിനും കരളിനും കുളിരേകുന്ന ദൃശ്യശ്രാവ്യ വിഭവങ്ങളുമായി ആഷ്ഫോർഡ് അണിഞ്ഞൊരുങ്ങുന്നു.
ഈ മഹാദിനത്തിലേക്ക് കലാ സ്നേഹികളായ മുഴുവൻ ആളുകളെയും മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും എക്സി. കമ്മിറ്റി അംഗങ്ങളും അറിയിച്ചു.
പരിപാടി നടക്കുന്ന വേദിയുടെ വിലാസം
Singleton village TOwn Hall
Hoxton close
Ashford TN235LB
The Norton Knatchbull School
Hythe Road, TN24OQJ