പരിശുദ്ധാത്മാവാൽ നിറഞ്ഞ എലിസബത്ത് ഇപ്രകാരം ഉദ്ഘോഷിച്ചു: ""നീ സ്ത്രീകളിൽ അനുഗ്രഹീതയാണ്. നിന്റെ ഉദരഫലവും അനുഗ്രഹീതം. എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്തുവരാനുള്ള ഭാഗ്യം എനിക്കെവിടെനിന്ന്? (ലൂക്കാ 1:41-43)''. "കർത്താവിന്റെ അമ്മ' എന്നാണ് എലിസബത്ത് മറിയത്തെ വിശേഷിപ്പിക്കുന്നത്. "കർത്താവ്' എന്നതു പഴയനിയമ യഹൂദപശ്ചാത്തലത്തിൽ ദൈവത്തെയാണ് സൂചിപ്പിക്കുന്നത്.
ദൈവമായ ഈശോ മനുഷ്യസ്വഭാവം സ്വീകരിച്ചത് മറിയത്തിൽനിന്നാണ്. ഈശോ തന്റെ ദൈവസ്വഭാവത്തിൽ മറിയത്തിനു മുന്പേ അസ്തിത്വമുള്ളവനായിരുന്നു. എന്നാൽ, മനുഷ്യസ്വഭാവം കൂടെ സ്വീകരിച്ചുകൊണ്ട് മനുഷ്യനായി അവതരിച്ചതു മറിയത്തിലൂടെയാണ്. മറിയം ഈശോയുടെ അമ്മയാണ്. ഈശോ ദൈവമാകയാൽ മറിയം ദൈവത്തിന്റെ അമ്മയുമാണ്. ദൈവമാതാവ് എന്ന സംബോധനവഴി മറിയത്തിൽനിന്നു ജനിച്ച ഈശോ സത്യദൈവമാണെന്ന് നാം ഏറ്റുപറയുകയാണ്.
ക്രിസ്തീയ വിശ്വാസം ദൈവപുത്രന്റെ മനുഷ്യാവതാരമെന്ന സത്യവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ദൈവം മനുഷ്യനായി അവതരിച്ചതാണ് യേശു എന്ന സത്യം എളിമയോടുകൂടെ പ്രഘോഷിക്കുകയാണ് സഭ ചെയ്യുന്നത്. യേശു ഒരേസമയം സത്യദൈവവും സത്യമനുഷ്യനുമാണെന്നതാണ് മനുഷ്യാവതാരത്തിന്റെ അടിസ്ഥാനപരമായ അർഥം.
മനുഷ്യാവതാരം ദൈവത്തിന്റെ സ്നേഹത്തിന്റെയും ശൂന്യവത്കരണത്തിന്റെയും ഏറ്റവും വലിയ പ്രകടനമാണ്. യേശുവിൽ വെളിപ്പെടുത്തപ്പെട്ട ദൈവം പാവപ്പെട്ടവരുടെയും ആലംഹീനരുടെയും ആശ്രയമായിരുന്നു. ഈ ദൈവത്തിന്റെ സ്നേഹം വെളിപ്പെട്ടത് കുരിശിലാണ്. എല്ലാവരോടും ക്ഷമിക്കുന്ന, ശത്രുക്കളോടുപോലും ക്ഷമിക്കുന്ന, ദൈവത്തെയാണ് യേശു വെളിപ്പെടുത്തിയത്.
മനുഷ്യാവതാരം ചെയ്ത ദൈവപുത്രനായ യേശുവിലുള്ള വിശ്വാസം നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കാനും അവരുടെ എളിയ ശുശ്രൂഷകരാകാനും നമ്മെ പ്രേരിപ്പിക്കട്ടെ.
ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ