ബെർലിൻ: വേൾഡ് മലയാളി കൗണ്‍സിൽ ജർമൻ പ്രൊവിൻസ് സമ്മർഫെസ്റ്റ് നടത്തപ്പെട്ടു. കൊളോണ്‍ റ്യോസ്റാത്ത് ഹൊഫ്നൂംഗ്സ്ത്താളിലെ സെന്റ് സെർവാറ്റിയൂസ് ദേവാലയ ഹാളിൽ കൂടിയ യോഗത്തിൽ പ്രൊവിൻസ് ചെയർമാൻ ബാബു ചെന്പകത്തിനാൽ അധ്യക്ഷത വഹിച്ചു. ബഹ്റിനിൽ നടന്ന ഡബ്ല്യുഎംസി യുടെ പതിമൂന്നാമത് ഗ്ലോബൽ കോണ്‍ഫറൻസിനെപ്പറ്റി യോഗം വിലയിരുത്തി.
കോണ്‍ഫറൻസിൽ ഗ്ലോബൽ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട വൈസ് ചെയർപേഴ്സണ്‍ മേഴ്സി തടത്തിൽ, വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, വൈസ് പ്രസിഡന്റ് (അഡ്മിൻ) തോമസ് അറന്പൻകുടി എന്നിവരെ യോഗം അഭിനന്ദിച്ചു. ഗ്ലോബൽ മലയാളി ഫെഡറേഷന്റെ (ജിഎംഎഫ്) 2022 ലെ മാധ്യമ പുരസ്കാരം നേടിയ പ്രവാസി ഓണ്‍ ചീഫ് എഡിറ്ററും ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ് പ്രസിഡന്റുമായ ജോസ് കുന്പിളുവേലിയെ യോഗത്തിൽ അഭിനന്ദിച്ചു. ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ പ്രമേയം അവതരിപ്പിച്ചു. ബോണിലെ യുഎൻ ആസ്ഥാനത്ത് ഡിപ്ലോമാറ്റിക് പദവിലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ച സോമരാജപിള്ളയെ യോഗം അനുമോദിച്ചു.
വികാരി ഫാ. ജോസ് വടക്കേക്കര സിഎംഐ സന്ദേശം നൽകി. യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിൽ, യൂറോപ്പ് റീജിയൻ പ്രസിഡന്റ് ജോളി എം പടയാട്ടിൽ, ജോസുകുട്ടി കളത്തിപ്പറന്പിൽ, ജോണ്‍ മാത്യു, അച്ചാമ്മ അറന്പൻകുടി, എന്നിവർ ആശംസകൾ നേർന്നു. പ്രൊവിൻസ് പ്രസിഡന്റ് ജോസ് കുന്പിളുവേലിൽ സ്വാഗതം ആശംസിച്ചു. ചിന്നു പടയാട്ടിൽ നന്ദി പറഞ്ഞു.