ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് സംഘാടകസമിതിയിലും മലയാളി സാന്നിധ്യം. നാലുവർഷമായി ബ്രിട്ടനിൽ സ്ഥിരതാമസമാക്കിയ പാലാ ഐങ്കൊന്പ് സ്വദേശിനിയായ ഷാനു മാത്യുവാണ് കോമണ്‍വെൽത്ത് ഗെയിംസ് സംഘാടകസമിതിയിൽ ഇടംനേടി ശ്രദ്ധേയനായത്.
കോമണ്‍വെൽത്ത് ഗെയിംസിന്റെ ബ്രിൻഡ് ലി പ്ലെയ്സിലെ ഹെഡ് ക്വാർട്ടേഴ്സിൽ വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെൻറിലാണ് ഷാനു പ്രവർത്തിക്കുന്നത്. വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെൻറ് വോളണ്ടിയർ റിക്രൂട്ട്മെൻറ് നടന്നശേഷമാണ് താൻ ജോലിയിൽ പ്രവേശിക്കുന്നതെന്ന് ഷാനു പറഞ്ഞു. വോളണ്ടിയർമാർക്ക് പരിശീലനം നൽകുന്നതിന് നേതൃത്വം നൽകുക എന്നതായിരുന്നു പ്രാഥമിക ചുമതല. അതിനുശേഷം അവരുടെ യൂണിഫോം ഉൾപ്പെടെയുള്ള കാര്യങ്ങളും വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെൻറിന്റെ ചുമതലയായിരുന്നു.
ഏകദേശം 15,000ത്തോളം വരുന്ന വോളണ്ടിയർമാരുടെ മുഴുവൻ ചുമതലയും തങ്ങളുടെ ഡിപ്പാർട്ട്മെൻറിനായിരുന്നെന്ന് ഷാനു പറഞ്ഞു. അതിനുശേഷം വർക്ക് ഫോഴ്സ് ഡിപ്പാർട്ട്മെൻറിലെ എല്ലാ ജീവനക്കാരും പ്രമോഷനോടുകൂടി ഓരോ വേദിയിലേക്ക് നിയമിക്കപ്പെട്ടു.
പാലാ ഐങ്കൊന്പ് സ്വദേശിനിയായ ഷാനു പെരുമാട്ടിക്കുന്നേൽ മാത്യു അഗസ്റ്റിന്റെയും ജെമിനി മാത്യുവിന്റെയും മകളാണ്. ഭർത്താവ് നിർമ്മൽ ജോസ് യുകെയിൽ ഐടി കണ്‍സൾട്ടന്റായി ജോലി ചെയ്തു വരികയാണ്. ജോസഫ്, മരിയ എന്നീ രണ്ട് മക്കളാണ് ഇവർക്കുള്ളത്.
പാലായിലെ ചാവറ പബ്ലിക് സ്കൂൾ നിന്നും സ്കൂൾ വിദ്യാഭ്യാസവും കുട്ടിക്കാനം മരിയൻ കോളേജിൽ നിന്നും ഡിഗ്രി പഠനവും, ക്രിസ്തുജയന്തി കോളേജ് ബാംഗ്ലൂരിൽ നിന്ന് പോസ്റ്റ് ഗ്രാജുവേഷൻ പഠനവും കഴിഞ്ഞശേഷം ഫിനാൻസ് & മാർക്കറ്റിംഗിൽ എംബിഎ പഠനം പൂർത്തിയാക്കിയുമാണ് ഷാനു ഫിനാൻഷ്യൽ അനലിസ്റ്റ് ആയി ജോലി നോക്കി വന്നിരുന്നത്.