ലണ്ടൻ: യുക്മ കേരളപൂരം വള്ളംകളി 2022 ന്റെ ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നു. ഇന്ന് രാവിലെ 10ന് വാൽസാളിലെ റോയൽ ഹോട്ടലിൽ ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ദേശീയ സമിതിയുടെ ആദ്യ യോഗം ചേരുകയാണ്. അടുത്ത രണ്ട് വർഷക്കാലത്തേക്കുള്ള പ്രവർത്തനങ്ങളുടെ നയപ്രഖ്യാപനവും അതിനെ സംബന്ധിച്ചുള്ള ചർച്ചകളും ഇന്നത്തെ ദേശീയ സമിതി യോഗത്തിൽ ഉണ്ടാവും.
ഓഗസ്റ്റ് 27 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ സംഘടിപ്പിച്ചിരിക്കുന്ന യുക്മയുടെ ഏറ്റവും വലിയ പരിപാടിയായ വള്ളംകളിയുടെ ഒരുക്കങ്ങൾ സംബന്ധിച്ച് യോഗത്തിൽ വിലയിരുത്തും. വള്ളംകളിയുമായി ബന്ധപ്പെട്ട് ഇനിയും പൂർത്തീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും യോഗത്തിൽ തീരുമാനമെടുക്കും.
യുക്മ ദേശീയ സമിതി യോഗത്തിനുശേഷം വൈകുന്നേരം നാലിന് യുക്മ കേരളപൂരം വള്ളംകളി - 2022 ൽ പങ്കെടുക്കുന്ന ടീമുകളുടെ ക്യാപ്റ്റൻമാരുടെ യോഗം നടക്കുന്നതാണ്. യോഗത്തിൽ വച്ച് വള്ളംകളിയിൽ പങ്കെടുക്കുന്ന ടീമുകൾക്ക് വള്ളംകളി സംബന്ധിച്ചുള്ള പൊതുവായ മാർഗനിർദ്ദേശങ്ങൾ ഇവന്റ് കോർഡിനേറ്റർ അഡ്വ. എബി സെബാസ്റ്റ്യൻ, രജിസ്ട്രേഷൻ ചുമതലയുള്ള ദേശീയ സമിതിയംഗം ജയകുമാർ നായർ എന്നിവർ നൽകുന്നതാണ്. തുടർന്ന് വള്ളംകളിയുടെ ഹീറ്റ്സുകളുടെ നറുക്കെടുപ്പും നടക്കുന്നതായിരിക്കും. വള്ളംകളി മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ ടീമുകളുടെയും ക്യാപ്റ്റൻമാർ ഇന്നത്തെ യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങൾ ചിട്ടയായിട്ടാണ് പുരോഗമിച്ചു വരുന്നത്. ആഗസ്റ്റ് 27 ന് നടക്കുന്ന വള്ളംകളിയും കാർണിവലും ചരിത്ര സംഭവമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെയും ജനറൽ സെക്രട്ടറി കുര്യൻ ജോർജിന്േറയും നേതൃത്വത്തിൽ യുക്മ ദേശീയ റീജിയണൽ ഭാരവാഹികൾ വലിയ ഒരുക്കങ്ങളാണ് നടത്തി വരുന്നത്. ഈ വർഷം വള്ളംകളിക്ക് രാഷ്ട്രീയ സിനിമാ മേഖലകളിലെ പ്രമുഖർ വിശിഷ്ടാതിഥികളായി എത്തിച്ചേരും.
മനോജ് കുമാർ പിള്ള നേതൃത്വം കൊടുത്ത സ്ഥാനമൊഴിഞ്ഞ ദേശീയ സമിതി വള്ളംകളിയുടെ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. ഓഗസ്റ്റ് 27ന് ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിലാണ് കഴിഞ്ഞ വർഷത്തെപ്പോലെ ഇത്തവണയും വള്ളംകളി മത്സരം നടക്കുന്നത്.
കാണികളായി ഈ വർഷം കൂടുതൽ പേർ വള്ളംകളി മത്സരത്തിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. ദേശീയ സമിതിയിൽ നിന്നും വള്ളംകളി മത്സരത്തിന്റെ ചുമതല നാഷണൽ വൈസ് പ്രസിഡന്റ് ഷീജോ വർഗീസിനായിരിക്കും. അവസാന വർഷം വള്ളംകളി മത്സരത്തിന് എകദേശം 7000 ആളുകൾ കാണികളായി എത്തിച്ചേർന്നിരുന്നു. ഇപ്രാവശ്യം പതിനായിരത്തോളം പേരെങ്കിലും വള്ളംകളി കാണുന്നതിന് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. വള്ളംകളി മത്സരത്തിലും അതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന കാർണിവലിലും പങ്കെടുത്ത് ഒരു ദിവസം മുഴുവനും ആഹ്ളാദിച്ചുല്ലസിക്കുവാൻ വേണ്ടി നിരവധി അസോസിയേഷനുകളും മറ്റ് സംഘടനകളും ഏകദിന വിനോദയാത്രകൾ മാൻവേഴ്സ് തടാകത്തിലേക്ക് സംഘടിപ്പിക്കുകയാണ്.
ന്ധയുക്മ കേരളാ പൂരം വള്ളംകളി - 2022ന്ധ മത്സരം കാണുന്നതിന് മുൻകൂട്ടി അവധി ബുക്ക് ചെയ്ത് മാൻവേഴ്സ് തടാകത്തിലേക്ക് എത്തിച്ചേരുവാൻ ഏവരേയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നതായി ജനറൽ സെക്രട്ടറി കുര്യൻ ജോർജ് അറിയിച്ചു.
യുക്മ കേരളപൂരം വള്ളംകളി - 2022 സ്പോണ്സർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്ക്
ഡോ.ബിജു പെരിങ്ങത്തറ - 07904785565
കുര്യൻ ജോർജ് - 07877348602
ഷീജോ വർഗീസ് - 07852931287
യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
Royal Hotel,
Ablewell Street,
Walsall,
WS1 2EL.
വള്ളംകളി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
Manvers Waterfront Boat Club
Station Road, Wath-upon-Dearne, Rotherham,
South Yorkshire,
S63 7DG