ബെർലിൻ: ജർമനിയിലെ പണപ്പെരുപ്പം ചെറുതായി ദുർബലമായി എന്നു പറയുന്പോഴും യൂറോ സോണ്‍ പണപ്പെരുപ്പം ജൂലൈയിൽ ത്വരിതഗതിയിലായി മറ്റൊരു റെക്കോർഡ് ഉയരത്തിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച്, ഉപഭോക്തൃ വില 8.9 ശതമാനം വർധിച്ചതായി സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് യൂറോസ്റ്റാറ്റ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.
യൂറോ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ജർമനിയിൽ, പണപ്പെരുപ്പം തുടർച്ചയായി രണ്ടാം മാസവും 7.6 ൽ നിന്ന് 7.5 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട് ചെയ്തു. ഉൗർജത്തിന്റെ കാര്യത്തിൽ, പണപ്പെരുപ്പത്തിനും അവസാനമില്ല. ജൂലൈയിൽ ഉൗർജ വിലയിൽ നേരിയ ഇടിവുണ്ടായെങ്കിലും, വരും മാസങ്ങളിൽ അവ വളരെ ഉയർന്ന തലത്തിൽ തന്നെ തുടരാൻ സാധ്യതയുണ്ട് .
ഫെഡറൽ സ്റ്റാറ്റിസ്ററിക്കൽ ഓഫീസിന്റെ (ഡെസ്റ്റാറ്റിസ്) താൽക്കാലിക കണക്കുകൾ പ്രകാരം ജർമനിയിൽ ജോലി ചെയ്യുന്ന ഏകദേശം 45.4 ദശലക്ഷം ആളുകളിൽ മുൻ മാസവുമായി താരതമ്യപ്പെടുത്തുന്പോൾ, 2022 ജനുവരി മുതൽ മെയ് വരെയുള്ള കാലയളവിൽ ശരാശരി 52,000 ആളുകൾ അല്ലെങ്കിൽ 0.1 ശതമാനം പ്രതിമാസ വർധനയെത്തുടർന്ന്, ജോലിയിലുള്ള ആളുകളുടെ എണ്ണം കാലാനുസൃതമായി (+0.1%) വർധിച്ചു.
യുക്രെയ്നിലെ യുദ്ധത്തിന്റെ അനന്തരഫലങ്ങളാലും ഇത് കാര്യമായി ബാധിച്ചിട്ടില്ല. കാലാനുസൃതമായി ക്രമീകരിച്ച അടിസ്ഥാനത്തിൽ, ജർമനിയിൽ കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നതിന് മുന്‍പുള്ള മാസം 2020 ഫെബ്രുവരിയിൽ 2022 ജൂണിൽ ജോലിയിലുള്ളവരുടെ എണ്ണം 0.3 ശതമാനം അല്ലെങ്കിൽ 140,000 പേർ വർധിച്ചിരുന്നു. തൊഴിൽ അക്കൗണ്ടുകൾക്കും ലേബർ ഫോഴ്സ് സർവേ ആശയങ്ങൾക്കും അനുസൃതമായി ഹ്രസ്വകാല തൊഴിലാളികളെ ജോലിയിലുള്ള വ്യക്തികളായി കണക്കാക്കുന്നുണ്ട്.