പൻറ്റാസാഫ്: ഡിവൈൻ റിട്രീറ്റ് സെന്ററിന്റെ നേതൃത്വത്തിൽ വെയിൽസിലെ പൻറ്റാസാഫിൽ പുതുതായി ആരംഭിച്ച ധ്യാനകേന്ദ്രത്തിൽ മൂന്നുദിവസം താമസിച്ചുള്ള ധ്യാന ശുശ്രുഷകൾ ഓഗസ്റ്റ് 26 മുതൽ 28 വരെ നടത്തപ്പെടുന്നതാണ്. പ്രശസ്ത ധ്യാന ഗുരുവും, വിൻസൻഷ്യൽ കോണ്ഗ്രിഗേഷൻ സഭാംഗവും പൻറ്റാസാഫ് ഡിവൈൻ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. പോൾ പാറേക്കാട്ടിൽ വിസി, ആന്തരിക സൗഖ്യ ധ്യാന ശുശ്രുഷകൾ നയിക്കുന്നതാണ്. മാതാപിതാക്കളോടൊപ്പം കുട്ടികൾക്കും ശുശ്രുഷകളിൽ പങ്കുചേരുവാൻ അനുമതി ലഭിച്ചതായി ഡയറക്ടർ അറിയിച്ചു.
ജീവിതത്തിൽ അറിഞ്ഞും അറിയാതെയും വന്നു ഭവിച്ചിട്ടുള്ള ആന്തരികമായ മുറിവുകളെയും, വേദനകളെയും, ദുരനുഭവങ്ങളെയും തിരിച്ചറിയുവാനും, അവ ദൈസമക്ഷം സമർപ്പിച്ചു സൗഖ്യം നേടുവാനും, ആത്മപരിശോധനാവസരങ്ങളിലൂടെ മാനസാന്തരവും, രക്ഷകനിലേക്കുള്ള തുറവക്കും ആന്തരിക സൗഖ്യധ്യാനം അനുഗ്രഹദായകമാവും.
ഓഗസ്റ്റ് 26 നു വെള്ളിയാഴ്ച രാവിലെ ഒന്പതരക്ക് ആരംഭിക്കുന്ന ധ്യാനശുശ്രുഷ 29 ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും.
വേദനാജനകമായ അനുഭവങ്ങളെയും, മുറിവുകളെയും ഓർത്തെടുത്തു ദൈവീകകരങ്ങളിലൂടെ സൗഖ്യപ്പെടുവാൻ അനുഗ്രഹാവസരം ഒരുങ്ങുന്ന തിരുവചന ശുശ്രുഷയിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി ഡയറക്ടർ അറിയിച്ചു.
രജിസ്ട്രേഷനും വിശദ വിവരങ്ങൾക്കും 01352 711053, 07417 494277 എന്നീ നന്പറുകളിൽ ബന്ധപ്പെടുവാൻ താൽപര്യപ്പെടുന്നു.
Nearest Railway Station - FLINT ( 7.5 MILES)
VINCENTIAN DIVINE RETREAT CENTRE, FRANCISCAN FRIARY,
MONASTERY ROAD, PANTASAPH , HOLY WELL, CH8 8PE, UK.