ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 30 ശനിയാഴ്ച നടക്കും. കൗണ്ടി മയോയിലുള്ള ക്രോഗ് പാട്രിക് മലയുടെ ബേസ് സെന്ററിലെ ഗ്രോട്ടോയിൽ രാവിലെ എട്ടിന് വിശുദ്ധ കുർബാന. തുടർന്ന് മലകയറ്റം ആരംഭിക്കും.
അയർലൻഡിന്റെ സ്വർഗീയ മദ്ധ്യസ്ഥനായ സെന്റ് പാട്രിക്കിന്റെ പാദസ്പർശമേറ്റ മലനിരകളിലേയ്ക്ക് അഞ്ചാം നൂറ്റാണ്ടുമുതൽ തീർഥാടകർ പ്രവഹിച്ചിരുന്നു. സമുദ്രനിരപ്പിൽനിന്ന് രണ്ടായിരത്തി അഞ്ഞൂറ്റി ഏഴ് അടി ഉയരമുള്ള സമുദ്രതീരത്തുള്ള മനോഹരമായ മലയിൽ സെന്റ് പാട്രിക് നാൽപതുദിവസം ഉപവാസത്തിൽ കഴിഞ്ഞുവെന്ന് വിശ്വസിക്കപ്പെടുന്നു. ന്ധറീക്ക് സണ്‍ഡേ’ എന്നറിയപ്പെടുന്ന ജൂലൈ മാസത്തിലെ അവസാന ഞായറാഴചയോടനുബന്ധിച്ചും അല്ലാതെയും ആയിരക്കണക്കിനു വിശ്വാസികൾ വ്രതശുദ്ധിയോടെ നഗ്നപാദരായി വിശുദ്ധ മലനിരകൾ കയറുന്നു.
ഡബ്ലിൻ സീറോ മലബാർ സഭയുടെ പിതൃവേദിയാണ് തീർഥാടനത്തിനു നേതൃത്വം കൊടുക്കുന്നത്. തീർഥാടനത്തൊടനുബന്ധിച്ച് ജൂലൈ 22 മുതൽ വൈകിട്ട് 9 നു നൊവേനയും പ്രാർഥനയും നടന്നുവരുന്നു.
ഏവരേയും തീർഥാടനത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായും, തീർഥാടകർ ശനിയാഴ്ച് രാവിലെ 8ന് ക്രോഗ് പാട്രിക് ബേസ് സെന്ററിൽ ഒത്തുകൂടണമെമെന്നും സഭാ നേതൃത്വം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : ബെന്നി ജോണ്‍ - 087 323 6132,
ജെയ്സണ്‍ ജോസഫ് - 087 134 8726, ബിനു തോമസ് - 089 237 4070.