ബെർലിൻ: കേരള യൂറോപ്യൻ ഫുട്ബോൾ ഫെഡറേഷൻ (KEFF) എന്ന സംഘടനക്ക് കീഴിൽ കൊന്പൻസ് എഫ്സി ജർമനി നടത്തിയ ഏകദിന ഫുട്ബോൾ മാമാങ്കത്തിൽ ഇറ്റലിയിൽ നിന്നുള്ള അഡ്ലേഴ്സ് ലൊംബാർഡ് എഫ്സി ജേതാക്കളായി.
ജർമൻ തലസ്ഥാനമായ ബെർലിനിൽ നടന്ന മൽസരങ്ങളിൽ ജർമനിയെ കൂടാതെ പോളണ്ട്, ലാത്വിയ, ഇറ്റലി, ഫ്രാൻസ്, ചെക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ടീമുകൾ നാനാഭാഗങ്ങളിൽ നിന്നുള്ള പതിനാറു ടീമുകൾ ടൂർണമെന്റിൽ മാറ്റുരച്ചു.
വാശിയേറിയ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമനിയുടെ കൊന്പൻസ് എഫ്സിയെ തോൽപിച്ചാണ് ഇറ്റാലിയൻ ടീം കിരീടം സ്വന്തമാക്കിയത്. ജേതാക്കളുടെ മധ്യനിരതാരം പാനു ടൂർണമെന്റിന്റെ മികച്ച കളിക്കാരനും കൊന്പൻസിന്റെ ജെയ്സ് മികച്ച ഡിഫൻഡർ പട്ടവും സ്വന്തമാക്കി. കെഫിന്റെ (KEFF) ആഭിമുഖ്യത്തിൽ ഈ വർഷം നടന്ന നാലു ടൂർണമെന്റിലും ജേതാക്കളായത് അഡ്ലേഴ്സ് ലൊംബാർഡ് എഫ്സി തന്നെയാണ്.