+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആഷ്ഫോർഡ് മലയാളി അസോസിയേഷൻ കായികമേള സംഘടിപ്പിച്ചു

ആഷ്ഫോർഡ്: കെന്‍റ് കൗണ്ടിയിലെ പ്രമുഖ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്‍റെ പതിനെട്ടാമത് കായികമേള ആഷ്ഫോർഡ് റഗ്ബി ഗ്രൗണ്ടിൽ നടന്നു. പ്രസിഡന്‍റ് സൗമ്യ ജിബി കായികമേള ഉദ്ഘാടനം ചെയ്തു. തുടർന്ന
ആഷ്ഫോർഡ് മലയാളി അസോസിയേഷൻ കായികമേള സംഘടിപ്പിച്ചു
ആഷ്ഫോർഡ്: കെന്‍റ് കൗണ്ടിയിലെ പ്രമുഖ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്‍റെ പതിനെട്ടാമത് കായികമേള ആഷ്ഫോർഡ് റഗ്ബി ഗ്രൗണ്ടിൽ നടന്നു.

പ്രസിഡന്‍റ് സൗമ്യ ജിബി കായികമേള ഉദ്ഘാടനം ചെയ്തു. തുടർന്നു കൊച്ചുകുട്ടികളുടെ ‌ഓട്ട മത്സരത്തോടെ കായിക മത്സരങ്ങൾക്ക് തുടക്കമായി. നാട്ടിൽനിന്നു വന്ന മാതാപിതാക്കളുടെ നടത്ത മത്സരം, ലെമൺ ആൻഡ് സ്പൂൺ റേസ്, ഷോർട്ട്പുട്ട് എന്നിവയും അരങ്ങേറി.

ഉച്ചഭക്ഷണത്തോടനുബന്ധിച്ച് തയാറാക്കിയ നാടൻ പൊറോട്ട മുതിർന്നവർക്കും കുട്ടികൾക്കും ഒരു വേറിട്ടനുഭവമായിരുന്നു. കാണികൾക്കും മത്സരാർഥികൾക്കുമായി അസോസിയേഷൻ തയാറാക്കിയ ഫുഡ് സ്റ്റാളിന് സോജു മധുസൂദനൻ, ലിൻസി അജിത്ത്, സ്നേഹ അജിത്ത് എന്നിവർ നേതൃത്വം നൽകി.

രണ്ടാം ദിവസത്തെ മത്സരങ്ങൾ കെന്‍റ് ഫുട്ബോൾ ലീഗിലെ വിവിധ ക്ലബുകളിൽ കളിക്കുന്ന അസോസിയേഷനിലെ കൗമാരക്കാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫുട്ബോൾ മത്സരത്തോടുകൂടി ആരംഭിച്ചു. തുടർന്നു മുതിർന്നവരുടെ ആവേശകരമായ ഫുട്ബോൾ മത്സരവും ക്രിക്കറ്റ് മത്സരവും അരങ്ങേറി.

ചെസ്, കാരംസ്, ചീട്ടുകളി മത്സരങ്ങളുടെ തീയതി പിന്നീട് അറിയിക്കുമെന്ന് സ്പോർട്സ് കമ്മിറ്റി അറിയിച്ചു.

കായികമേളയുടെ വിജയത്തിനും മത്സരങ്ങൾ നിയന്ത്രിച്ച ജോജി കോട്ടയ്ക്കൽ, ജോൺസൺ തോമസ്, ആൽബിൻ, സനൽ എന്നിവർക്കും ഭാരവാഹികളായ ട്രീസ സുബിൻ, റെജി ജോസ്, സോണി ചാക്കോ എന്നിവർക്കും കമ്മിറ്റി അംഗങ്ങൾക്കും മത്സരങ്ങളുടെ വിവരണം നൽകിയ സോണി ചാക്കോയ്ക്കും സ്വദേശികളായ കാണികൾക്കും സെക്രട്ടറി ട്രീസ സുബിൻ നന്ദി പറഞ്ഞു.


‌ആഷ്ഫോർഡ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയുടെ ലോഗോ "ആറാട്ട് - 2022 ' പ്രകാശനം ചടങ്ങിൽ പ്രസിഡന്‍റ് സൗമ്യ ജിബി പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസിനു നൽകി നിർവഹിച്ചു.