+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷെങ്കന്‍ വീസ സെപ്റ്റംബര്‍ വരെ ലഭിക്കില്ല

ബ്രസല്‍സ്: ഷെങ്കൺ ഏരിയ സന്ദര്‍ശിക്കാന്‍ ആവശ്യമുള്ള ഷെങ്കന്‍ വീസ നോണ്‍~ഇയു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെങ്കില്‍ അവരുടെ വേനല്‍ക്കാല യാത്രകള്‍ റദ്ദാക്കുകയോ മാറ്റിവയ്
ഷെങ്കന്‍ വീസ സെപ്റ്റംബര്‍ വരെ ലഭിക്കില്ല
ബ്രസല്‍സ്: ഷെങ്കൺ ഏരിയ സന്ദര്‍ശിക്കാന്‍ ആവശ്യമുള്ള ഷെങ്കന്‍ വീസ നോണ്‍~ഇയു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെങ്കില്‍ അവരുടെ വേനല്‍ക്കാല യാത്രകള്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യേണ്ടി വരുമെന്നാണ് ഏറ്റവും ഒടുവിൽ കിട്ടിയ വിവരം.

ഉയര്‍ന്ന ഡിമാന്‍ഡ് ഇതിനു കാരണമായി പറയുന്നത്. ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്തവര്‍ക്ക് മിക്കവാറും സെപ്റ്റംബര്‍ പകുതി വരെ ലഭ്യമായ അപ്പോയിന്റ്മെന്റുകള്‍ ലഭിക്കില്ല. നിലവില്‍, 26 ഷെങ്കന്‍ ഏരിയ രാജ്യങ്ങള്‍ക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ സ്ളോട്ടുകള്‍ ലഭ്യമല്ലെന്ന് ട്രാവല്‍ എക്സിക്യൂട്ടീവുകള്‍ വെളിപ്പെടുത്തി. എംബസികള്‍ക്ക് നല്‍കാന്‍ കഴിയുന്ന നിശ്ചിത എണ്ണം വീസകള്‍ ഉയര്‍ന്ന ഡിമാന്‍ഡ് നിറവേറ്റാന്‍ കഴിയാത്തതിനാലാണ് ഇത്തരമൊരു പ്രതിസന്ധിക്ക് ഇടയാക്കിയതെന്നു വേണം കരുതാൻ.

മുന്‍ മാസങ്ങളില്‍, വീസ അപേക്ഷകള്‍ പ്രോസസ് ചെയ്യുന്നതിന് എംബസികള്‍ വളരെയധികം സമയമെടുത്തിരുന്നു. അധിക ജീവനക്കാരെ നിയമിച്ചതിനാല്‍ വീസ അപേക്ഷകള്‍ വേഗത്തില്‍ പ്രോസസ്സ് ചെയ്യുകയും 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ ലഭിക്കുകയും ചെയ്യും.

ഒരു വ്യക്തിക്ക് 90 ദിവസത്തേക്ക് വിനോദസഞ്ചാരത്തിനോ ബിസിനസ് ആവശ്യങ്ങള്‍ക്കോ ആയി ഏതെങ്കിലും ഷെങ്കന്‍ ഏരിയ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്ന ഹ്രസ്വകാല വീസയാണ് ഷെങ്കന്‍ വീസ.

ആറ് മാസത്തിനുള്ളില്‍ പരമാവധി 90 ദിവസത്തേക്കാണ് ഷെങ്കന്‍ ഏരിയയില്‍ പ്രവേശിക്കാന്‍ യൂറോപ്യൻ യൂണിയനു പുറത്തുള്ള പൗരന്മാർക്ക് ഈ വീസ അനുവദിക്കുക.