നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രം പുറത്തുവിട്ടു. നടൻ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇത് പുറത്തുവിട്ടത്.
ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയുടെ സുഹൃത്ത് ഇത്തിക്കരപക്കിയുടെ കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.മുന്പ് ചിത്രത്തിലെ തന്റെ ലുക്ക് മോഹൻലാൽ പുറത്തു വിട്ടിരുന്നു. അതിനു പിന്നാലെയാണ് മറ്റൊരു ചിത്രം അദ്ദേഹം തന്നെ പങ്കുവെച്ചിരിക്കുന്നത്.
പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ ഗോകുലം ഫിലിംസിനു വേണ്ടി ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്.