+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏഴാമത് കുടുംബസംഗമം ജൂൺ 25 ന്

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏഴാമത് കുടുംബസംഗമം "ഫമീലിയ' ജൂൺ 25 നു (ശനി) ഡബ്ലിൻ നേസ് റോഡിലുള്ള കോർക്കാ പാർക്കിൽ നടക്കും. രാവിലെ ഒന്പതു മുതൽ വൈകുന്നേരരം ഏഴു വരെ വിവിധങ്ങളായ കലാ, കായിക വിനോദ
ഡബ്ലിൻ  സീറോ മലബാർ സഭയുടെ ഏഴാമത് കുടുംബസംഗമം ജൂൺ 25 ന്
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെ ഏഴാമത് കുടുംബസംഗമം "ഫമീലിയ' ജൂൺ 25 നു (ശനി) ഡബ്ലിൻ നേസ് റോഡിലുള്ള കോർക്കാ പാർക്കിൽ നടക്കും.

രാവിലെ ഒന്പതു മുതൽ വൈകുന്നേരരം ഏഴു വരെ വിവിധങ്ങളായ കലാ, കായിക വിനോദപരിപാടികളോടെ നടത്തപ്പെടുന്ന കുടുംബ സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡബ്ലിനിലേയും പരിസര പ്രദേശങ്ങളിലേയും സീറോ മലബാർ വിശ്വാസികൾക്ക് ഒത്തുചേരാനും സൗഹൃദങ്ങൾ പുതുക്കാനുമുള്ള അവസരമായി ഫമീലിയ കുടുംബസംഗമം മാറും. കോവിഡ് മൂലം രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന കുടുബസംഗമത്തിനു ആയിരങ്ങൾ പങ്കെടുക്കും.

കുട്ടികളുടെ ഫുട്ബോൾ മൽസരങ്ങളോടെ ആഘോഷപരിപാടികൾക്ക് തുടക്കമാവും. ബൗൺസിംഗ് കാസിൽ, ഫേസ് പെയിന്‍റിംഗ് തുടങ്ങി വിവിധ മത്സരങ്ങൾ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട്. മുതിർന്നവർക്കും ദമ്പതികൾക്കുമായി പ്രത്യേക മത്സരങ്ങൾ, സീറോ മലബാർ യൂത്ത് മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗെയിമുകൾ, മ്യൂസിക്ക് ബാൻഡ്, വൈവിധ്യമാർന്ന ഭക്ഷ്യസ്റ്റാളുകൾ എന്നിവ കുടുംബസംഗമവേദിയെ വർണാഭമാക്കും. വാശിയേറിയ വടംവലി മത്സരവും വനിതകൾക്കായി പ്രത്യേക മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കുക്കിംഗ് മത്സരവും തീറ്റമത്സരവും ഈ വർഷത്തെ പ്രത്യേകതയാണ്.

അയർലൻഡിലെ പ്രമുഖ ഗായകർ പങ്കെടുക്കുന്ന ഗാനമേളയോടുകൂടി കുടുംബസംഗമത്തിനു തിരശീല വീഴും. സഭാ അംഗങ്ങളേവരേയും കുടുംബസംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.