കൊളോണ്‍: കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ മധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാൽപ്പതാമത്തെ തിരുനാളിനും വി. തോമാ ശ്ലീഹായുടെ തിരുനാളിനും നടന്നു വന്ന ഒരുക്കങ്ങൾ പൂർത്തിയായി. അൻപത്തിരണ്ടു വർഷമായ കമ്യൂണിറ്റിയുടെ ഇത്തവണത്തെ തിരുനാൾ ജൂണ്‍ 25, 26 (ശനി, ഞായർ) എന്നീ തീയതികളിൽ കൊളോണ്‍ മ്യൂൾഹൈമിലെ ലീബ് ഫ്രൗവൻ ദേവാലയത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
തിരുനാളിന്റെ നടത്തിപ്പിനുവേണ്ടിയുള്ള വിവിധ കമ്മിറ്റി കണ്‍വീനർമാരുടെ യോഗം കമ്യൂണിറ്റി ചാപ്ലെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐയുടെ അധ്യക്ഷതയിൽകൂടി കമ്മിറ്റികളുടെ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്തുകയും തിരുനാൾ ദിനങ്ങളിൽ കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ച് തീരുമാനിക്കുകയും ചെയ്തു. നടപ്പുവർഷത്തെ പ്രസിദേന്തി ആന്റണി സഖറിയയും കുടുംബവും പങ്കെടുത്തു.
ജർമനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസൻ, ആഹൻ, എന്നീ രൂപതകളിലെയും ഇൻഡ്യാക്കാരുടെ കൂട്ടായ്മയായ കൊളോണിലെ ഇൻഡ്യൻ സമൂഹം സ്ഥാപിതമായിട്ട് 52 വർഷമായി. കൊളോണ്‍ കർദ്ദിനാൾ റൈനർ മരിയ വോൾക്കിയുടെ കീഴിലുള്ള ഇൻഡ്യൻ സമൂഹത്തിന്റെ ചാപ്ളെയിനായി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ. കഴിഞ്ഞ 22 വർഷമായി സേവനം അനുഷ്ടിക്കുന്നു.
വിവരങ്ങൾക്ക് :
ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎം.ഐ. 0221 629868, 01789353004, ആന്റണി സഖറിയ (പ്രസിദേന്തി), +49 173 2922780, ഡേവീസ് വടക്കുംചേരി (കോ ഓർഡിനേഷൻ കമ്മിറ്റികണ്‍വീനർ) Mail: indischegemeinde@netcologne.de,