+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുക്രെയ്ന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കാന്‍ ശിപാര്‍ശ

ബ്രസല്‍സ്: യുക്രെയ്നിന് യൂറോപ്യന്‍ യൂനിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. അംഗത്വത്തിലേക്കുള്ള നീണ്ട നടപടിക്രമങ്ങളുടെ ആദ്യപടി മാത്രമാണിത്. മോള്‍ഡോവക്കും അംഗത്വം നല്‍കാന്
യുക്രെയ്ന് യൂറോപ്യന്‍ യൂണിയന്‍ അംഗത്വം നല്‍കാന്‍ ശിപാര്‍ശ
ബ്രസല്‍സ്: യുക്രെയ്നിന് യൂറോപ്യന്‍ യൂനിയനില്‍ അംഗത്വം നല്‍കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. അംഗത്വത്തിലേക്കുള്ള നീണ്ട നടപടിക്രമങ്ങളുടെ ആദ്യപടി മാത്രമാണിത്. മോള്‍ഡോവക്കും അംഗത്വം നല്‍കാന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

പ്രവേശന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ എല്ലാ അംഗരാജ്യങ്ങളുടെയും അംഗീകാരം ആവശ്യമാണ്. 23, 24 തീയതികളില്‍ ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ യൂറോപ്യന്‍ യൂണിയന്റെ എക്സിക്യൂട്ടിവ് വിഭാഗത്തിന്റെ ശിപാര്‍ശ 27 രാജ്യങ്ങളുടെ നേതാക്കള്‍ ചര്‍ച്ച ചെയ്യും.

പ്രഖ്യാപനത്തെ യുക്രെയ്ന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ സെലന്‍സ്കിയും മോള്‍ഡോവന്‍ പ്രസിഡന്‍റ് മിയ സന്ദുവും സ്വാഗതംചെയ്തു.

''യൂറോപ്യന്‍ കാഴ്ചപ്പാടിനുവേണ്ടി മരിക്കാന്‍ യുക്രെയ്ന്‍കാര്‍ തയാറാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം, അവര്‍ ഞങ്ങളോടൊപ്പം ജീവിക്കണമെന്ന് ആഗ്രഹിക്കുന്നു'' ~യൂറോപ്യന്‍ കമീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ലെയ്ന്‍ പറഞ്ഞു.