ഫ്രാങ്ക്ഫർട്ട്: വേൾഡ് മലയാളി കൗണ്‍സിൽ ഫ്രാങ്ക്ഫർട്ട് പ്രൊവിൻസിന്റ ആഭിമുഖ്യത്തിൽ ഫ്രാങ്ക്ഫുർട്ട് ഷേർവാൾഡിൽ ഗ്രിൽ ഫെസ്റ്റ് നടത്തി. ജൂണ്‍ 13 ഞായറാഴ്ച രാവിലെ പതിനൊന്നൊടു കൂടി ആരംഭിച്ച പരിപാടി രാത്രി എട്ടോടെ പര്യവസാനിച്ചു.
കൗണ്‍സിലിന്റെ അംഗങ്ങൾ തയാറാക്കിയ സലാഡുകളും വിവിധ മാംസ ഇനങ്ങളും ഗ്രിൽഫെസ്റ്റിന് വേറിട്ട രുചി പകർന്നു. അതിമനോഹരമായ കാലാവസ്ഥയിൽ സൗഹൃദം ഉൗട്ടിഉറപ്പിക്കാനും പരസ്പരം പരിചയപ്പെടാനും ഗ്രിൽഫെസ്റ്റിലൂടെ അവസരമൊരുക്കി.
കൗണ്‍സിലിന്റെ ഫ്രാങ്ക്ഫുർട്ട് യൂണിറ്റിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ മണ്മറഞ്ഞ മാത്യു കൂട്ടക്കരയുടെ ജ്വലിക്കുന്ന സ്നേഹനിർഭരമായ ഓർമ്മകൾ അംഗങ്ങൾ പങ്കുവച്ചു.
പ്രൊവിൻസ് ചെയർമാൻ ജോർജ് ചൂരപൊയ്കയുടെ നേതൃത്വത്തിൽ, അരുണ്‍ നായർ (വൈസ് ചെയർമാൻ), ഡോ. ബനേഷ് ജോസഫ് (പ്രസിഡണ്ട്), ഡയാന കക്കാട്ട് (വൈസ് പ്രസിഡന്റ്), മനോജ് ചെറിയാൻ (ജനറൽ സെക്രറട്ടറി), പീറ്റർ തേക്കനാത്ത് (ജോയിന്റ് സെക്രട്ടറി), ജോണി ദേവസ്യ (ട്രഷറർ), ആന്റണി തേവർപാടം, ജോണ്‍ മാത്യു, മനോജ് പരുമ്മോട്ടിൽ, നിഖിൽ സാംബശിവൻ, റോജൻ ജോർജ്, സിബോ മാത്യു, സേവ്യർ പള്ളിവാതുക്കൾ (കമ്മിറ്റി അംഗങ്ങൾ) എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഗ്രിൽഫെസ്റ് വലിയ വിജയമായി.