ചങ്ങനാശേരി: ലണ്ടനിൽ കാറപകടത്തിൽ മലയാളി യുവ ഡോക്ടർ മരിച്ചു. ചങ്ങനാശേരി റൂബി നഗർ മണലയിൽ ജോയപ്പൻ- ജെസി ദന്പതികളുടെ മകൻ ഡോ. ജ്യോതിസ് മണലയിൽ (ജോയൽ- 27) ആണ് മരിച്ചത്.
ജോലി കഴിഞ്ഞു മടങ്ങുന്പോൾ ലണ്ടനിൽ ലിവർപൂളിലുള്ള എം സിക്സ് മോട്ടോർ വേയിൽ ശനിയാഴ്ച രാവിലെയാണ് അപകടം. പിതാവ് ജോയപ്പനും അമ്മ ജെസിയും ഡോ.ജ്യോതിസിന്റെ അടുത്തേക്കു പോകുന്നതിനായി കഴിഞ്ഞ വെള്ളിയാഴ്ച വിമാനത്താവളത്തിലെത്തിയപ്പോഴാണ് ജ്യോതിസിന്റെ അപകട വിവരം അറിഞ്ഞത്. ജ്യോതിസിന്റെ ഏക സഹോദരൻ ബിനുവും ലണ്ടനിലാണ്.