+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​ർ​മ​നി​യി​ൽ ഇ​ന്ധ​ന​വി​ല കു​റ​യു​ന്നു

ബെ​ർ​ലി​ൻ: അ​ടു​ത്ത മൂ​ന്ന് മാ​സ കാ​ല​യ​ള​വി​ൽ (ജൂ​ണ്‍, ജൂ​ലൈ, ഓ​ഗ​സ്റ്റ്), മോ​ട്ടോ​ർ ഇ​ന്ധ​ന​ങ്ങ​ളു​ടെ ഊർ​ജ നി​കു​തി അ​നു​വ​ദ​നീ​യ​മാ​യ രീ​തി​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലേ​ക്ക് കൊ​ണ്ടു​വ​രാ
ജ​ർ​മ​നി​യി​ൽ ഇ​ന്ധ​ന​വി​ല കു​റ​യു​ന്നു
ബെ​ർ​ലി​ൻ: അ​ടു​ത്ത മൂ​ന്ന് മാ​സ കാ​ല​യ​ള​വി​ൽ (ജൂ​ണ്‍, ജൂ​ലൈ, ഓ​ഗ​സ്റ്റ്), മോ​ട്ടോ​ർ ഇ​ന്ധ​ന​ങ്ങ​ളു​ടെ ഊർ​ജ നി​കു​തി അ​നു​വ​ദ​നീ​യ​മാ​യ രീ​തി​യി​ൽ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റ് തീ​രു​മാ​നി​ച്ചു.

പെ​ട്രോ​ളി​ന്‍റെ കാ​ര്യ​ത്തി​ൽ, നി​കു​തി ഭാ​രം ലി​റ്റ​റി​ന് 29.55 സെ​ന്‍റ് താ​ൽ​ക്കാ​ലി​ക​മാ​യി കു​റ​യും. വാ​റ്റ് ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം 35.2 സെ​ന്‍റ് കു​റ​യും. ഡീ​സ​ലി​ന് ഒ​രു ലി​റ്റ​റി​ന് 14 സെ​ന്‍റ് അ​ല്ലെ​ങ്കി​ൽ വാ​റ്റി​നൊ​പ്പം 16.7 സെ​ന്‍റ് കു​റ​യും എ​ന്ന് പാ​ർ​ല​മെ​ന്‍റ് അം​ഗീ​ക​രി​ച്ചു. ജ​ർ​മ​ൻ നി​കു​തി​ദാ​യ​ക​ർ​ക്ക് 300 യൂ​റോ പേ​ഒൗ​ട്ടും ഇ​ന്ധ​ന നി​കു​തി വെ​ട്ടി​ക്കു​റ​വും ഉ​ൾ​പ്പെ​ടു​ന്ന ജ​ർ​മ​ൻ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ഉൗ​ർ​ജ്ജ ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണി​ത്.