ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ 2022 -27ലെ പഞ്ച വത്സര അജപാലന പദ്ധതിയുടെ രൂപീകരണത്തിനായുള്ള രണ്ടാം എപ്പാർക്കിയൽ സമ്മേളനം വെയിൽസിലെ കഫെൻലി പാർക്ക് കണ്വൻഷൻ സെന്ററിൽ ആരംഭിച്ചു.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്റെ അധ്യക്ഷതയിൽ വൈദികരും ഡീക്ക·ാരും സന്യസ്തരും അൽമായ പ്രതിനിധികളും പങ്കെടുത്ത സമ്മേളനം ഗ്രേറ്റ് ബ്രിട്ടനിലെ അപ്പോസ്തലിക് നൂണ്‍ഷ്യോ ആർച്ച് ബിഷപ് മാർ ക്ലൗഡിയോ ഗുജറോത്തി ഉദ്്ഘാടനം ചെയ്തു.
ബ്രിട്ടനിലേക്ക് കുടിയേറിയെത്തിയ സീറോ മലബാർ വിശ്വാസികളുടെ ആരാധനാക്രമ ജീവിതവും പ്രവർത്തനങ്ങളും തദേശീയരെ പ്രചോദിതരാക്കുന്ന വിധത്തിൽ സഭയുടെ തനത് സ്വഭാവമായ പ്രേഷിത പ്രവർത്തന പരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ആർച്ച് ബിഷപ്പ് ഗുജറോത്തി നിർദേശിച്ചു . മിശിഹായുടെ സഭയുടെ അവിഭാജ്യ ഘടകമായ മാർത്തോമാ മാർഗം അറിയുകയും ജീവിക്കുകയും മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യുക എന്നതാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ദൗത്യം. ഇതിലൂടെ സഭയുടെ വൈവിധ്യവും സാർവത്രികതയും പ്രഘോഷിക്കപ്പെടുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ ഫാ. സജിമോൻ മലയിൽപുത്തെൻപുര, ഫാ. ജോർജ് ചേലക്കൽ, ഫാ. ജിനോ അരീക്കാട്ട് എം.സിബിഎസ് ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട്, റവ . ഡോ വർഗീസ് പുത്തൻപുരക്കൽ, റവ. ഡോ . ജോസഫ് കറുകയിൽ, റവ. ഡോ. ജോണ്‍ പുളിന്താനത്ത്, ഡോ . മാർട്ടിൻ ആന്റണി, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി റോമിൽസ് മാത്യു ,ജോയിന്റ് സെക്രട്ടറി ജോളി മാത്യു എന്നിവർ പ്രസംഗിച്ചു.
രൂപതയുടെ മുൻപോട്ടുള്ള പ്രവർത്തനങ്ങൾക്കുതകുന്ന രീതിയിൽ ന്ധവിശുദ്ധമായത് വിശുദ്ധർക്ക് ന്ധഎന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായി സീറോ മലബാർ സഭയുടെ ആരാധനക്രമം ദൈവശാസ്ത്രം ആധ്യാത്മികത ശിക്ഷണക്രമം സംസ്കാരം എന്നീ വിഷയങ്ങളിൽ ആർച്ച് ബിഷപ് സിറിൽ വാസിൽ, പ്രൊഫ .ഡോ . സെബാസ്റ്യൻ ബ്രോക്ക്, റവ . ഡോ. പോളി മണിയാട്ട്, റവ. ഡോ . ജേക്കബ് കിഴക്കേവീട് , ഡോ. പി.സി. അനിയൻകുഞ്ഞു എന്നിവർ സമ്മേളനത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.