സാലിസ്ബറി (യുകെ) : പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ഭക്തിപൂർവം ആചരിച്ചു . മേയ് 15 നു സാലിസ്ബറിയിലെ ഹോളി റെഡിമിർ കാത്തോലിക് പള്ളിയിൽ നടന്ന തിരുക്കർമങ്ങളിൽ സാലിസ്ബറിയിലും പരിസരപ്രദേശങ്ങളുമുള്ള നാനാ ജാതി മതസ്ഥർ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു .
ജപമാല പ്രാർഥനയോടെ തിരുക്കർമങ്ങൾ ആരംഭിച്ചു. ആഘോഷമായ വിശുദ്ധ കുർബാനക്ക് വികാരി റ്റോമി ചിറയ്ക്കൽ മണവാളൻ മുഖ്യകാർമികത്വം വഹിച്ച് തിരുനാൾ സന്ദേശം നൽകി. തുടർന്നു ദൈവമാതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടു ഭക്തിസാന്ദ്രമായി പ്രദക്ഷിണവും നടന്നു. സ്നേഹവിരുന്നോടുകൂടി തിരുനാൾ സമാപിച്ച .
രാജേഷ് ടോംസിന്റെയും ജ്യോതി മെൽവിന്റേയും നേതൃത്വത്തിൽ ക്വയർ തിരുക്കർമങ്ങളെ ഭക്തിസാന്ദ്രമാക്കി. ആഘോഷങ്ങൾക്ക് ജെയ്സൺ ജോണിന്റെ നേതൃത്തിലുള്ള പള്ളി കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
പുതിയ 200 ൽ പരം കുടുംബങ്ങൾകൂടി സലിസ്ബറിയിൽ എത്തിച്ചേർന്നതോടെ നാട്ടിലെ ഇടവക തിരുനാളിന്റെ അനുഭവമായിരുന്നുവെന്ന് കൈക്കാരൻ ജയ്സൺ ജോണും പ്രസുദേന്തി കുര്യാച്ചൻ സെബാസ്റ്റിനും പറഞ്ഞു.