+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വീഡന്‍റേയും ഫിന്‍ലന്‍ഡിന്‍റേയും നാറ്റോ അംഗത്വത്തെ എതിര്‍ത്ത് തുര്‍ക്കി

അങ്കാറ: സ്വീഡന്‍റേയും ഫിന്‍ലന്‍ഡിന്‍റേയും നാറ്റോ അംഗത്വ ശ്രമത്തെ മിക്ക നാറ്റോ അംഗരാജ്യങ്ങളും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും എതിര്‍പ്പുമായി തുര്‍ക്കി രംഗത്തെത്തി.സ്വീഡന്‍റേയും ഫിന്‍ലന്‍ഡിന്‍റേയും
സ്വീഡന്‍റേയും ഫിന്‍ലന്‍ഡിന്‍റേയും നാറ്റോ അംഗത്വത്തെ എതിര്‍ത്ത് തുര്‍ക്കി
അങ്കാറ: സ്വീഡന്‍റേയും ഫിന്‍ലന്‍ഡിന്‍റേയും നാറ്റോ അംഗത്വ ശ്രമത്തെ മിക്ക നാറ്റോ അംഗരാജ്യങ്ങളും സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും എതിര്‍പ്പുമായി തുര്‍ക്കി രംഗത്തെത്തി.

സ്വീഡന്‍റേയും ഫിന്‍ലന്‍ഡിന്‍റേയും ശ്രമം അംഗീകരിക്കില്ലെന്ന് തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. ഈ രാജ്യങ്ങളില്‍ അഭയം തേടിയ കുര്‍ദ് വിമതരെ വിട്ടുനല്‍കണമെന്ന തങ്ങളുടെ ദീര്‍ഘകാല ആവശ്യം അവഗണിക്കുന്നതാണ് തുര്‍ക്കിയുടെ നീരസത്തിന് കാരണം.

നാറ്റോയ്ക്കുള്ളില്‍ തുര്‍ക്കിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്ന് സ്വീഡന്‍ പ്രധാനമന്ത്രി മഗ്ദലേന ആന്‍ഡേഴ്സണ്‍ പ്രതികരിച്ചു.