+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം

ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗീത മല്‍സരത്തില്‍ ജേതാക്കളായി.ആയിരക്കണക്കിന് ആള
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗീത മല്‍സരത്തില്‍ ജേതാക്കളായി.

ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്ത റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന രാജ്യത്തിന് ആവേശം പകരുന്ന, പകര്‍ച്ചവ്യാധി ഹിപ് - ഹോപ്പ് നാടോടി മെലഡിയോടെയാണ് യുക്രെയ്ന്‍ യൂറോവിഷന്‍ ഗാനമത്സരത്തില്‍ വിജയിച്ചത്.

യുക്രേനിയന്‍ നാടോടി, ആധുനിക ഹിപ് - ഹോപ്പ് താളങ്ങള്‍ സമന്വയിപ്പിച്ച റാപ്പ് ലാലേബിയായ "സ്റ്റെഫാനിയ" ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ ലൈവ് മ്യൂസിക് ഇവന്‍റിന്‍റെ സമാപനത്തില്‍ കലുഷ് ഓര്‍ക്കസ്ട്ര മത്സരത്തിൽ പങ്കെടുത്ത 24 രാജ്യങ്ങളെ പിന്നിലാക്കി.

മേയ് 14 നു ടൂറിനിലെ പാലാ ആല്‍പിറ്റൂര്‍ വേദിയില്‍ യൂറോവിഷന്‍ ഗാനമത്സരം യുക്രെയ്നിനായി വിജയിച്ചതിനുശേഷം വിജയിയുടെ ട്രോഫിയും യുക്രെയിനിന്‍റെ പതാകകളുമായി "കലുഷ് ഓര്‍ക്കസ്ട്ര" ബാന്‍ഡിലെ അംഗങ്ങള്‍ സ്റ്റേജിൽ ആഹ്ലാദ പ്രകടനം നടത്തി. തലസ്ഥാനമായ കീവിലും വിജയം പുഞ്ചിരിയും ദൃശ്യമായ ആശ്വാസവും നല്‍കി.