ബെർലിൻ: പടിഞ്ഞാറൻ ജർമ്മൻ സംസ്ഥാനമായ നോർത്ത് റൈൻ വെസ്ററ്ഫാലിയയിലെ നഗരമായ ആഹന്‍ സമീപം പാസഞ്ചർ ട്രെയിനിൽ കത്തി ആക്രമണത്തിൽ ആറുപേർക്ക് പരിക്കേറ്റു. പ്രതിയെ പോലീസ് കസ്ററഡിയിലെടുത്തു. ആഹൻ ഹെർസോജെൻറാത്തിലാണ് സംഭവം. ആറ് പേർക്ക് പരിക്കേറ്റതായി എൻആർഡബ്യു സംസ്ഥാന ആഭ്യന്തര മന്ത്രി ഹെർബർട്ട് റൂൾ പറഞ്ഞു.
അക്രമി വിവേചനരഹിതമായും ഏകപക്ഷീയമായും യാത്രക്കാരെ അക്രമിക്കുകയായിരുന്നു. നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യാത്രക്കാരിൽ ആർക്കും ജീവന് ഭീഷണിയില്ല.
ഇറാഖിൽ ജനിച്ച 31 വയസുള്ള ആളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. പൗരത്വത്തെ സംബന്ധിച്ചുള്ള വിവരം അവ്യക്തയുണ്ടന്നും സൂചനയുണ്ട്. ഇസ്ലാമിക പശ്ചാത്തലം പരിശോധിച്ചുവരികയാണ്. ആക്രമണത്തിന് പിന്നിൽ തീവ്രവാദ ലക്ഷ്യമുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആരായുന്നുണ്ടെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.
2017ൽ, അഭയാർഥി അഭയകേന്ദ്രത്തിൽ താമസിക്കുന്ന കാലത്ത് പെരുമാറ്റത്തിൽ കാര്യമായ മാറ്റം വന്നതിനെത്തുടർന്ന്, മതപരമായ സമൂലവൽക്കരണത്തിന് സാധ്യതയുള്ള വ്യക്തിയായി അധികാരികൾ അദ്ദേഹത്തെ ഫ്ളാഗ് ചെയ്തിരുന്നു, ഡ്യൂട്ടിക്ക് പോകുന്നതിനായി ട്രെയിനിലുണ്ടായിരുന്ന 60 കാരനായ ഫെഡറൽ പോലീസ് ഓഫീസർ, മറ്റു രണ്ട് യാത്രക്കാരുടെ സഹായത്തോടെയാണ് പ്രതിയെ കീഴടക്കി ട്രെയിനിൽ കെട്ടിയിട്ടശേഷമാണ് പോലീസിന് കൈമാറിയത്. ആക്രമണം നടക്കുന്പോൾ ട്രെയിനിൽ 270 യാത്രക്കാരുണ്ടായിരുന്നു.